For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ലിയോണിനെ പോലെയുണ്ടല്ലോ കാണാന്‍; ആരാധകരുടെ ചോദ്യത്തിന് അതേയെന്ന് മറുപടി പറഞ്ഞ് ഗായത്രി സുരേഷ്

  |

  പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞതിന്റെ പേരിലാണ് നടി ഗായത്രി സുരേഷ് വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. പിന്നീടിങ്ങോട്ട് ഗായത്രിയുടെ അഭിമുഖങ്ങളെല്ലാം വിവാദങ്ങളായി മാറി. ഏറ്റവും പുതിയതായി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  ഈ അഭിമുഖത്തിലും പ്രണവ് മോഹന്‍ലാലിനെ പറ്റി ചോദ്യം വന്നിരുന്നു. അതിനൊപ്പം ഗായത്രിയെ പ്രണവിന്റെ പേരില്‍ പറഞ്ഞ് പറ്റിച്ച് പ്രാങ്ക് നടത്തുകയും ചെയ്തു. രസകരമായ അഭിമുഖത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കാണ് ഗായത്രി മറുപടികള്‍ പറഞ്ഞിരിക്കുന്നത്.

  പ്രണവിനെ ഇപ്പോള്‍ തന്നെ കെട്ടും, നോക്കിയിരുന്നോ, ഗായത്രി കെട്ടുന്നതിനെക്കാളും നല്ലത് പ്രണവ് ബ്രഹ്മചാരിയാവുന്നതാണ്. കെട്ടിയാല്‍ അദ്ദേഹത്തിന്റെ കഷ്ടമാവും, എന്നാണ് ഒരു കമന്റ്..

  'അങ്ങനെ തോന്നുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഗായത്രി പറയുന്നത്. എന്നെ അവര്‍ക്ക് അടുത്തറിയില്ല. പുറത്ത് നിന്നൊരാള്‍ക്ക് എന്നെ പെട്ടെന്ന് കാണുമ്പോള്‍ ഇഷ്ടപ്പെടണമെന്നില്ല. ഞാന്‍ വേണം എന്ന് വിചാരിച്ച് തന്നെ ക്യൂട്ട് ആവാന്‍ ശ്രമിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്. കരുതിക്കൂട്ടി നല്ല കുട്ടി ഇമേജ് ഉണ്ടാക്കാനൊക്കെ ശ്രമിക്കുന്നതായിട്ടും പറയപ്പെടുന്നു. അതുകൊണ്ട് നിങ്ങള്‍ പറയുന്നത് ശരിയാണെന്ന്' ഗായത്രി പറയുന്നു.

  Also Read: വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  ബിഗ് ബോസിലേക്ക് പോവുന്നതിനെ പറ്റി..

  ബിഗ് ബോസില്‍ പോയാല്‍ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പറ്റുമോ എന്ന പേടിയുണ്ട്. എന്നാലും ഞാന്‍ ശ്രമിക്കും. ബിഗ് ബോസ് ഒരു അടിപൊളി പ്ലാറ്റ്‌ഫോമാണ്. പക്ഷേ അവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. ഒന്നുകില്‍ ഭയങ്കര നല്ലതും അതല്ലെങ്കില്‍ ഭയങ്കര മോശമായിട്ടും മാറിയേക്കാമെന്നും ഗായത്രി പറയുന്നു. നാലാം സീസണില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. പക്ഷേ അത്രയും മാനസിക ശക്തി എനിക്കില്ല. രണ്ട് മൂന്ന് കൊല്ലം കൂടി കഴിഞ്ഞാല്‍ പോവാമെന്നാണ് കരുതുന്നതെന്നും' ഗായത്രി പറയുന്നു.

  Also Read: ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  സണ്ണി ലിയോണിനെ പോലെയുണ്ടല്ലോ എന്ന കമന്റിന് ഗായത്രിയുടെ മറുപടിയിങ്ങനെ..

  'മിസ് കേരളയില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്കവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നാണ് അവളുടെ പേര്. ശരിക്കും ആദ്യമായി അവളാണ് എന്നോട് സണ്ണി ലിയോണിന്റെ ഒരു ലുക്കുണ്ടല്ലോ എന്ന് പറയുന്നത്. എനിക്കങ്ങനെ ചില സമയത്ത് തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ടില്ലെന്നും ഗായത്രി പറഞ്ഞു. മാത്രമല്ല ഇത് ഞാന്‍ തള്ളിയതൊന്നുമല്ലെന്ന്' നടി കൂട്ടിച്ചേര്‍ത്തു.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  Recommended Video

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  ഇതിനിടെ ഗായത്രിയെ പ്രാങ്ക് ചെയ്തിരുന്നു. പ്രണവ് മോഹന്‍ലാലിനെ പറ്റി സംസാരിക്കരുതെന്ന ആവശ്യവുമായിട്ടാണ് ഒരു ആരാധകന്‍ എത്തിയത്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇവിടെ വന്ന് ഇക്കാര്യം പറയുന്നതെന്നും ആരാധകന്‍ പറയുന്നു. പ്രണവിനെ പറ്റി ഇനി മിണ്ടാന്‍ പാടില്ലന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ഗായത്രി ചോദിക്കുന്നു. ആരാധകനോട് ദേഷ്യത്തില്‍ പറയുകയും സമാധാനത്തില്‍ പറയുകയുമൊക്കെ നടി ചെയ്തിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ ഒരു റൗണ്ട് ആയിരുന്നു ഈ പ്രാങ്ക്.

  English summary
  Gayathri Suresh Opens Up About Comment On Her Sunny Leone Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X