Just In
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 5 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്! രാജീവ് രവിയെക്കുറിച്ച് ഗീതു മോഹന്‍ദാസ്!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗീതുമോഹന്‍ദാസ്. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരം സംവിധാനത്തിലും മികവ് തെളിയിച്ചിരുന്നു. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗീതുവിന്റെ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. ചെറിയ പ്രായത്തില്‍ കേരളത്തില്‍ പഠിച്ചിരുന്നുവെങ്കിലും പിന്നീട് വിദേശത്തേക്ക് ചേക്കേറുകയായിരുന്നു താനെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സിനിമയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഇംഗ്ലീഷ് സംസാരിച്ചതിന് സെറ്റില്‍ മാറ്റിനിര്‍ത്തിയ സംഭവങ്ങളുമുണ്ടായിരുന്നു. നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തിയെന്ന് അച്ഛന് പറയാറുണ്ട്.
ജീവിതത്തിലെ പല സംഭവങ്ങളും നമ്മെ ഓരോന്ന് പഠിപ്പിക്കും. ഇന്ന് ആത്മവിശ്വാസമുള്ള സ്ത്രീകളിലൊരാളാണ് താന്‍. സിനിമയിലെ വനിത സംഘടനയായ ഡബ്ലുസിസിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണ് താനെന്നതില്‍ അഭിമാനമുണ്ടെന്നും ഗീതു മോഹന്‍ദാസ് പറയുന്നു. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിനോട് ചോദിച്ചിരുന്നു. അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.
പേളിയെ കളിയാക്കി ജിപിയും ശ്രിനിഷും! പഴയ ഓര്‍മ്മ പുതുക്കിയതാണോ? രസകരമായ നിമിഷം പങ്കുവെച്ച് താരം!
അന്യോന്യം നന്നായി അറിയാവുന്ന ബന്ധമാണ് തങ്ങളുടേത്. ഇങ്ങനെയൊക്കെയാണെങ്കിലേ നിന്നെ സ്നേഹക്കൂയെന്ന് പറയുന്ന ബന്ധമല്ല തങ്ങളുടേത്. വളരെ വ്യത്യസ്തരായ വ്യക്തികളാണ് തങ്ങള്‍.വ്യത്യസ്തരായ ഫിലിം മേക്കേഴ്സാണ് തങ്ങള്‍. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഇരുവരും ചര്‍ച്ച ചെയ്യാറുണ്ട്. രാജീവിന്റെ സിനിമകളില്‍ തനിക്ക് പ്രിയപ്പെട്ട ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസാണെന്നും ഗീതു മോഹന്‍ദാസ് പറയുന്നു.