For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോകുല്‍ സുരേഷിന്റെ ആദ്യ പ്രണയം; ദുല്‍ഖറും പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് ലക്ഷണമൊത്ത വാഹനപ്രേമികളെന്ന് ഗോകുല്‍

  |

  മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് ഗോകുല്‍ സുരേഷ്. നടന്‍ സുരേഷ് ഗോപിയുടെ മൂത്തമകന്‍ എന്നതിലുപരി മലയാളത്തിലെ യുവനടനായി ഗോകുല്‍ വളര്‍ന്നു. പഠനശേഷമാണ് താരപുത്രനും അഭിനയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ ഇതിനകം ജനപ്രീതി നേടിയെടുക്കാന്‍ ഗോകുലിന് സാധിച്ചിരുന്നു.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  മറ്റ് താരങ്ങളെ പോലെ അഭിനയത്തിനൊപ്പം വാഹനങ്ങളോടും ഏറ കമ്പമുള്ള ആളാണ് ഗോകുല്‍ സുരേഷ്. തന്റെ പ്രിയപ്പെട്ട വാഹനങ്ങളെ കുറിച്ചും മലയാള സിനിമയിലെ യുവതാരങ്ങളിലെ വാഹനപ്രേമി ആരാണെന്നുമൊക്കെ വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഗോകുല്‍ മനസ് തുറന്നത്.

  ഗോകുല്‍ സുരേഷിന്റെ വാഹനഭ്രമം തുടങ്ങുന്നത് കോണ്ടസയില്‍ നിന്നാണ്. ബംഗ്ലൂരു ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് കോണ്ടസ ഉപയോഗിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗോകുല്‍ ഒരു വാഹന ഉടമയായി. ആദ്യത്തെ വാഹനം പക്ഷേ കോണ്ടസ ആയിരുന്നില്ല. മറിച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഡീസല്‍ മാനുവല്‍ മോഡല്‍ ആയിരുന്നു. ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര ബംഗ്ലൂരുവില്‍ പ്രശ്‌നമായിരുന്നതിനാല്‍ കോണ്ടസയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന ഒന്ന് നീട്ടി വെക്കാന്‍ അച്ഛന്‍ പറഞ്ഞു.

  അതിന് പകരമായി കിട്ടിയ സമ്മാനമാണ് ഇക്കോസ്‌പോര്‍ട്ട്. പിന്നീട് സ്വന്തമായി ഡ്രൈവ് ചെയ്താണ് ക്രൈസ്റ്റ് കോളേഡിലേക്കും തിരികെ വീട്ടിലേക്കും ഗോകുല്‍ യാത്ര ചെയ്തിരുന്നത്. താനൊരു റഷ് ഡ്രൈവര്‍ അല്ലെങ്കിലും പെര്‍ഫോമന്‍സ് ആവശ്യമുള്ളിടത്ത് അത് വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് താന്‍. അങ്ങനെയുള്ള തന്നെ ഒരിക്കലും നിരാശപ്പെടുത്താത്ത വണ്ടിയാണ് ഇക്കോസ്‌പോര്‍ട്ട്.

  മലയാള സിനിമയിലെ ലക്ഷണമൊത്ത വാഹനപ്രേമികള്‍ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും പൃഥ്വിരാജും ആണെന്നാണ് ഗോകുലിന്റെ അഭിപ്രായം. സ്വന്തമാക്കാന്‍ പണച്ചെലവ് ഏറെയുള്ള വാഹനങ്ങള്‍ വാങ്ങിയത് കൊണ്ടല്ല, മറിച്ച് ഏത് വാഹനം വാങ്ങി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഗോകുലിന്റെ നോട്ടത്തില്‍ മൂവരും വാഹനപ്രേമികള്‍ ആകുന്നത്. ഫഹദ് ഫാസില്‍ സ്വന്തമാക്കിയ പോര്‍ഷെ കരേറ 992 എന്ന മോഡലും ദുല്‍ഖറിന്റെ പോര്‍ഷെ 992 ജിടി 3 ന്നെ മോഡലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വളരെ കുറവുള്ള വാഹനങ്ങളാണ്. ദുല്‍ഖറിന്റെ വിന്റേജ് വാഹനങ്ങളോടുള്ള പ്രിയയും തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നാണ് ഗോകുല്‍ പരയുന്നത്.

  മിക്ക ആളുകളും പൃഥ്വിരാജിനെ വാഹനപ്രേമിയായി കാണുന്നത് അദ്ദേഹത്തിന്റെ ലംബോര്‍ഗിനി ഹുറകാന്‍ കണ്ടിട്ടായിരിക്കും. എന്നാല്‍ പൃഥ്വിരാജ് ഒരു വാഹനപ്രേമിയാണെന്ന് ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ സെവന്‍ സീരിസ് എം 760 എല്‍ ഐ എന്ന കാര്‍ കണ്ടിട്ടാണ്. ബിഎംഡബ്ല്യൂവിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ 7 സീരിസിന് നാലഞ്ച് വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ പൃഥ്വിരാജ് എടുത്തത് 12 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുള്ള മോഡലാണ്. ഇന്ത്യയില്‍ തന്നെ പത്തില്‍ താഴെ കാറുകളെ ഈ കോണ്‍ഫിഗറേഷനില്‍ ഉള്ളത് കാണൂ. ആ തിരഞ്ഞെടുപ്പില്‍ ഒരു വാഹനപ്രേമിയുടെ ആവേശമില്ലേ എന്നാണ് ഗോകുല്‍ ചോദിക്കുന്നത്.

  നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam

  തന്റെ അച്ഛനും ഒരു വാഹനപ്രേമിയാണ. അല്ലെങ്കില്‍ ഷെവര്‍ലേ ഒപ്ട്ര ഡിസൈനേഴ്‌സ് എഡിഷന്‍, ടൊയോട്ട വെല്‍ഫെയര്‍, ഔഡി ക്യൂ സെവന്‍ എന്നിവയൊന്നും സ്വന്തമാക്കാന്‍ മെനക്കെടില്ലല്ലോ. അച്ഛന്‍ ഓണ്‍ സ്‌ക്രീനില്‍ ഉപയോഗിച്ചതില്‍ ഏറ്റവും ഇഷ്ടം വാഴുന്നോര്‍ എന്ന ചിത്രത്തിലെ മിത്സുബിഷി പജീറോ ആണ്. പ്രേക്ഷകര്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ള മാള്‍ബ്രോ ജിപ്‌സിയും. മമ്മൂട്ടി പ്രജാപതി എന്ന ചിത്രത്തില്‍ ഉപയോഗിച്ച കറുത്ത നിറമുള്ള ബെന്‍സ് ഇ ക്ലാസും അത്യുഗ്രനായിരുന്നു. മോഹന്‍ലാലിന്റെയും മിക്ക മാസ് ചിത്രങ്ങളിലെ വാഹനങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണെന്ന് ഗോകുല്‍ പറയുന്നു.

  English summary
  Gokul Suresh Gopi Opens Up His First Love And Prithviraj-Fahadh-Dulquer Salmaan's Car Craze
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X