twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛനൊപ്പം അഭിനയിച്ചപ്പോള്‍ വിറച്ചുപോയി'; പാപ്പന്‍ ഒരു 'ഫാന്‍ ബോയ്' മൊമെന്റ് എന്ന് ഗോകുല്‍ സുരേഷ്

    |

    മലയാളികളുടെ അഭിമാനതാരമാണ് നടന്‍ സുരേഷ് ഗോപി. പതിറ്റാണ്ടുകളായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങളുടെ ആരാധകരാണ് പല ചലച്ചിത്രപ്രേമികളും. തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകളും സൂപ്പര്‍ ആക്ഷനുമെല്ലാം സുരേഷ് ഗോപി ചിത്രങ്ങളുടെ ഹൈലൈറ്റാണ്.

    സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത പാപ്പന്‍. സിനിമയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്, സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛനെയും മകനെയും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്. അച്ഛനോടൊപ്പമുള്ള അഭിനയാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ഗോകുല്‍ സുരേഷ്. മനോരമന്യൂസിന് നല്‍കി അഭിമുഖത്തിലാണ് താരം മനസ്സുതുറക്കുന്നത്.

    ഫാന്‍ ബോയി

    പലയിടത്തും ഗോകുല്‍ പറഞ്ഞിട്ടുണ്ട്, സുരേഷ്‌ഗോപി എന്ന അഭിനേതാവിന്റെ ഫാന്‍ കൂടിയാണെന്ന്. പാപ്പന്‍ ഒരു 'ഫാന്‍ബോയ്' മൊമെന്റ് ആയില്ലേ?

    പാപ്പന്‍ എന്ന ചിത്രം എന്റെ സ്വപ്നസാഫല്യമാണ്. അച്ഛന്റെയൊപ്പം അഭിനയിക്കണമെന്ന് എന്നും ആഗ്രഹിച്ചിട്ടുണ്ട്. സ്റ്റാറായ അച്ഛനെയാണ് കണ്ടുവളര്‍ന്നത്. സ്വാഭാവികമായും ആരാധന തോന്നുമല്ലോ. ജോഷി സാറിന്റെ ചിത്രത്തില്‍ അച്ഛന്റെയൊപ്പം അഭിനയിച്ചത് എന്നിലെ ഫാന്‍ബോയിയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവില്ല.

    'നിസ്സാര കാര്യങ്ങള്‍ക്കാണ് ദേഷ്യം വരിക, ഭാര്യയുമായി വഴക്കിട്ടാല്‍ പരിഹരിക്കുന്നത് ഇങ്ങനെ'; അനൂപ് മേനോന്‍'നിസ്സാര കാര്യങ്ങള്‍ക്കാണ് ദേഷ്യം വരിക, ഭാര്യയുമായി വഴക്കിട്ടാല്‍ പരിഹരിക്കുന്നത് ഇങ്ങനെ'; അനൂപ് മേനോന്‍

    വിറച്ചു

    സിനിമയില്‍ മകനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ്‌ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെ ബാലപാഠം പോലും പറഞ്ഞുകൊടുത്തില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഗോകുല്‍ പലപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നുവെന്ന്.

    സത്യമാണ്. ഞാന്‍ സിനിമയിലേക്ക് വരുമെന്ന് പോലും വിചാരിച്ചതല്ല. എന്റെ സഹോദരങ്ങള്‍ സിനിമയില്‍ വന്നാലും ഞാന്‍ വരുമെന്ന് അച്ഛനോ അമ്മയോ കരുതിയിട്ടില്ല. മറ്റുള്ളവരുടെ വിചാരം ഞങ്ങള്‍ താരങ്ങളെ കണ്ട് വളര്‍ന്നവരാണെന്നാണ്. എന്നാല്‍ അച്ഛന്‍ 'അമ്മ' സംഘടനയില്‍ നിന്ന് അകന്നതോടെ അവാര്‍ഡ് നിശകള്‍ക്കൊന്നും പോകാറില്ലായിരുന്നു.

    സിനിമയില്‍ വന്ന ശേഷമാണ് പല താരങ്ങളെയും ഞാന്‍ നേരിട്ട് കാണുന്നത്. സാധാരണക്കാരായ എല്ലാവര്‍ക്കുമുള്ള പരിഭ്രമങ്ങളൊക്കെ എനിക്കുണ്ട്. സുരേഷ്‌ഗോപി എന്ന സ്റ്റാറിന്റെ മുന്നില്‍ നിന്നപ്പോള്‍ ചില നേരമൊക്കെ വിറയല്‍ തോന്നിയിട്ടുണ്ട്.

    'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

    നെപ്പോട്ടിസത്തിന് എതിരാണ്

    നെപ്പോട്ടിസത്തിന് എതിരാണെന്ന് ഗോകുല്‍ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ ഭാഗമാകുന്നത്?

    പാപ്പനിലെ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ജോഷി സാറിന് തോന്നി. അതിലെ ചില ഡയലോഗുകള്‍ ഗോകുല്‍ സുരേഷ് സുരേഷ് ഗോപിയോട് പറഞ്ഞാലാണ് പ്രേക്ഷകന് രസിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. അതല്ലാതെ മറ്റൊരു പ്രിവിലേജും എനിക്ക് സെറ്റില്‍ ഇല്ലായിരുന്നു. അച്ഛന്റെ കാരവന്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല.

    അച്ഛന്‍ വരുന്നതിന് മുന്‍പ് മേക്കപ്പ് എല്ലാം കഴിഞ്ഞ് ഞാന്‍ റെഡിയായി ഇരിക്കും. സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അതിനുശേഷം നിലനില്‍പ്പിന് വേണ്ടിയുള്ള കഷ്ടപ്പാട് മറ്റെല്ലാ അഭിനേതാവിനെയും പോലെ തന്നെയാണ്.

     'കമ്മിറ്റഡാണെന്ന് നിത്യ പറഞ്ഞിരുന്നെങ്കിൽ സമയം കളയില്ലായിരുന്നു, ഇനി കല്യാണം കഴിക്കില്ല'; സന്തോഷ് വർക്കി 'കമ്മിറ്റഡാണെന്ന് നിത്യ പറഞ്ഞിരുന്നെങ്കിൽ സമയം കളയില്ലായിരുന്നു, ഇനി കല്യാണം കഴിക്കില്ല'; സന്തോഷ് വർക്കി

    Recommended Video

    മാസ്സ് ലുക്കിൽ സുരേഷ് ഗോപിയും ഭാര്യയും | Suresh Gopi At Singer Manjari Marriage | *Celebrity
    ജയപരാജയങ്ങള്‍

    താരകുടുംബത്തില്‍ നിന്നായതുകൊണ്ട് ജയപരാജയങ്ങളെ ഒരുപോലെ കാണാന്‍ ഗോകുലിന് സാധിക്കാറുണ്ടോ?

    മൂന്ന് തലമുറ അഭിനേതാക്കളെ കണ്ടാണ് വളര്‍ന്നത്. ഞാന്‍ നടനാകണമെന്ന് അവരെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകണം. ഒരു തിരക്കഥ കേള്‍ക്കുമ്പോള്‍ത്തന്നെ അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോ എന്ന് എനിക്ക് മനസിലാകും. പരാജയപ്പെട്ട ചിത്രങ്ങളുടെയെല്ലാം കാര്യത്തില്‍ ഇത് യാഥാര്‍ഥ്യമായിട്ടുണ്ട്. ആ സിനിമകളുടെ അണിയറപ്രവര്‍ത്തകരോട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അവരത് കേള്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിരാശ തോന്നിയിട്ടുണ്ട്.

    പാപ്പനിലെ കഥാപാത്രത്തെക്കുറിച്ച്?

    പാപ്പന് വളരെ പ്രിയപ്പെട്ട ഒരാളാണ്. പാപ്പന്റെ മകനാണോയെന്നത് സസ്‌പെന്‍സായി തന്നെയിരിക്കട്ടെ

    Read more about: gokul suresh suresh gopi
    English summary
    Gokul Suresh opens up about his acting experience with Suresh Gopi in Pappan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X