For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന മകനാണ് താനെന്ന് ഗോകുല്‍ സുരേഷ്! അതിന് പിന്നിലെ കാരണം ഇതാണ്!

  |

  സുരേഷ് ഗോപിക്ക് പിന്നാലെയായാണ് മൂത്ത മകനായ ഗോകുലും അഭിനയ രംഗത്തേക്ക് എത്തിയത്. മുദ്ദുഗൗ എന്ന ചിത്രത്തിലെ താരപുത്രന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് ചെറിയ ഗ്യാപ്പ് വന്നിരുന്നുവെങ്കിലും മികച്ച അവസരങ്ങളായിരുന്നു ഗോകുലിനെ തേടിയെത്തിയത്. അച്ഛനെപ്പോലെ തന്നെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് മകനും. എന്നാല്‍ അച്ഛന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് താരപുത്രനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയും താരമെത്തിയിരുന്നു. ഫാദേഴ്‌സ് ഡേയില്‍ അച്ഛനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ഗോകുല്‍ ഇപ്പോള്‍.

  മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഗോകുല്‍ അച്ഛനെക്കുറിച്ച് പറഞ്ഞത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റെ സൂപ്പര്‍ സ്റ്റാര്‍ അച്ഛനാണെന്ന് മകന്‍ പറയുന്നു. രാഷ്ട്രീയക്കാരനായി കാണുന്നതിനേക്കാളും കൂടുതലിഷ്ടം സിനിമയില്‍ കാണാനാണ്. അച്ഛന്‍ തൃശ്ശൂരില്‍ തോറ്റപ്പോള്‍ തനിക്കേറെ സന്തോഷം തോന്നിയെന്നും ഗോകുല്‍ പറയുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരപുത്രന്‍ പറഞ്ഞിരുന്നു.

  പ്രചോദനമാണ്

  പ്രചോദനമാണ്

  രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും സുരേഷ് ഗോപിയെ അനുസ്മരിപ്പിക്കുന്നുണ്ട് ഗോകുല്‍. ജീവിതത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായ വ്യക്തിയാണ് അച്ഛനെന്ന് ഗോകുല്‍ പറയുന്നു. അച്ഛനായി മാത്രമല്ല സൂപ്പര്‍ സ്റ്റാറായും ജനപ്രതിനിധിയായുമൊക്കെ തങ്ങള്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലും അദ്ദേഹം എങ്ങനെയാണ് ഇടപെടുന്നതെന്ന് അടുത്തറിഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഒരുകാലത്ത് സിനിമയില്‍ സജീവമായ സുരേഷ് ഗോപി പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയരംഗത്തേക്ക് താരം എത്തിയത് അടുത്തിടെയായിരുന്നു.

  സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam
  കൂട്ടുകാരെപ്പോലെ

  കൂട്ടുകാരെപ്പോലെ

  സുരേഷ് ഗോപിയുടെ മൂത്ത മകനാണ് ഗോകുല്‍. അച്ഛന്‍ തന്റെടുത്ത് കര്‍ക്കശക്കാരനാണെന്ന് തോന്നിയിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം കൂട്ടുകാരെപ്പോലെയാണ്. ഏറ്റവും ഇളയ അനിയനുമായി 7 വയസ്സ് വ്യത്യാസമുണ്ട്. എന്നാല്‍ ഞങ്ങളുടെ ഇടപെടലുകളില്‍ അത് പ്രകടമല്ല. കുറച്ച്കൂടെ സോഫ്റ്റായി നില്‍ക്കുന്ന പ്രകൃതമാണ് തന്റേത്. അച്ഛനും അത് പോലെ തന്നെയാണ്. അനാവശ്യമായി ആരെങ്കിലും ഇടപഴകുന്നുവെന്ന് തോന്നിയാലേ ചൂടാവാറുള്ളൂ.

  നന്ദി പറയാനുള്ളത്

  നന്ദി പറയാനുള്ളത്

  സിനിമയിലെത്തിയിട്ട് നാളേറെയായെങ്കിലും അപൂര്‍വ്വമായി മാത്രമാണ് ഗോകുലിനെ അഭിമുഖങ്ങളില്‍ കണ്ടത്. വീഡിയോ അഭിമുഖങ്ങള്‍ കുറവാണ്. വളരെ ശാന്തനും എളിമയുമുള്ള വ്യക്തിയാണ് താനെന്നാണ് പലരും കരുതിയിട്ടുള്ളത്. എങ്ങനെയുള്ള മനുഷ്യനായാലും ഒരുപിടി ചാരമാവാനുള്ളതാണ്. എത്ര വലിയ അഹങ്കാരം കാണിച്ചിട്ടും കാര്യമില്ല. അച്ഛനില്‍ നിന്നായിരിക്കാം ഇത്തരത്തിലുള്ള കാഴ്ചപ്പാട് ലഭിച്ചത്. അതിന് അച്ഛനോട് നന്ദി പറയുന്നുവെന്നും ഗോകുല്‍ പറയുന്നു.

  തന്നെ പഠിക്കണം

  തന്നെ പഠിക്കണം

  സിനിമയിലേക്കെത്തിയ സമയത്ത് ഒരുപാട് ഉപദേശങ്ങളൊന്നും അച്ഛന്‍ തന്നിരുന്നില്ല. പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിച്ച് വരേണ്ടതല്ല മറിച്ച് സിനിമയെ അറിഞ്ഞ് വരട്ടെയെന്ന നിലപാടിലായിരുന്നു അദ്ദേഹം. അച്ഛന്റെ വാക്കുകളില്‍ നിന്നാണ് ഇങ്ങനെയുള്ള കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. സ്വയം അറിഞ്ഞ് മനസ്സിലാക്കിയതിന്റെ സന്തോഷം ഗോകുലിനുണ്ട്.

  അമ്മയാണ് ശക്തി

  അമ്മയാണ് ശക്തി

  അച്ഛനെ അമ്മ അങ്ങനെ നിയന്ത്രിച്ച് കണ്ടിട്ടില്ല. തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പതിവാണ്. തെറ്റായ തീരുമാനങ്ങള്‍ അച്ഛനെടുക്കുമെന്ന് അമ്മ കരുകുന്നില്ല. ജനങ്ങള്‍ ഗുണം ചെയ്യുന്ന തീരുമാനമാണെന്നറിഞ്ഞാല്‍, അച്ഛന് ദോഷമാണെങ്കില്‍പ്പോലും അമ്മ പിന്തുണയ്ക്കും. അമ്മയുടെ പിന്തുണ അച്ഛന് ആത്മവിശ്വാസമേകുന്നതായി തോന്നിയിട്ടുണ്ട്. ഉപാധികളില്ലാതെയാണ് അച്ഛന്‍ അമ്മയെ പിന്തുണയ്ക്കുന്നത്.

  അഭിനേതാവായി

  അഭിനേതാവായി

  അച്ഛന്‍ അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്.

  തോറ്റതില്‍ സന്തോഷം

  തോറ്റതില്‍ സന്തോഷം

  ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാനെന്നും ഗോകുല്‍ പറയുന്നു. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് തന്‍റെ ആഗ്രഹമെന്നും ഗോകുല്‍ പറയുന്നു.

  English summary
  Gokul Suresh want to see his father doing more movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X