For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്നവരുണ്ട്; അവരിലേക്കാണ് മഞ്ജരി വന്നതെന്ന് ഗോപിനാഥ് മുതുകാട്

  |

  ഗായിക മഞ്ജരി വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നപ്പോള്‍ സാധാരണ വിവാഹമെന്ന് എല്ലാവരും കരുതി. എന്നാല്‍ സാധാരണയിലും സ്‌പെഷ്യലായി തന്റെ വിവാഹം മാതൃകാപരമാക്കി മാറ്റിയിരിക്കുകയാണ് ഗായിക. ബാല്യകാല സുഹൃത്തായ ജെറിനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് വിരുന്ന് സത്കാരം നടക്കുന്നത് മറ്റൊരിടത്താണെന്ന് മഞ്ജരി പറഞ്ഞത്.

  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റ് എന്നയിടത്ത് വെച്ചാണ് മഞ്ജരിയുടെയും ജെറിന്റെയും വിവാഹാഘോഷം നടന്നത്. കുട്ടികളുടെ കൂടെ പാട്ട് പാടിയും സദ്യ കഴിച്ചും സമ്മാനങ്ങള്‍ കൈമാറിയും വിവാഹം കേമമായി. ഒടുവില്‍ മഞ്ജരിയ്ക്ക് ആശംസകള്‍ അറിയിച്ച് ഗോപിനാഥും രംഗത്ത് വന്നിരിക്കുകയാണ്. മാതൃകാപരമായ വിവാഹത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്..

  മഞ്ജരിയുടെ വിവാഹത്തെ കുറിച്ച് ഗോപിനാഥ് മുതുക്കാടിന്റെ വാക്കുകളിങ്ങനെ..

  മഞ്ജരി മംഗല്യം... ലളിതം, മാതൃകാപരം... പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹാഘോഷം ഇന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ മക്കളോടൊപ്പമായിരുന്നു. താമരക്കുരുവിക്ക് തട്ടമിടുന്ന പാട്ടുപാടിയും നൃത്തം ചെയ്തും എന്റെ കുട്ടികള്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇത് തികച്ചും അഭിനന്ദനീയമാണ്.

  Also Read: റോബിന്റെ രാജകുമാരി, ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസയുമായി താരം; അടുത്ത വര്‍ഷം ഇരുവരും ഒരുമിച്ചെന്ന് ആരാധകരും

  ഒരു കല്യാണത്തിന് കൊണ്ട് പോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളെയും ഭയന്ന് ചടങ്ങുകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കേണ്ടി വരുന്ന ഈ മക്കള്‍ക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷം.. നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗള മുഹൂര്‍ത്തം പങ്കിട്ടതിന്.. എന്ന് പറഞ്ഞാണ് ഗോപിനാഥ് മുതുക്കാട് മഞ്ജരിയ്ക്ക് ആശംസകളുമായി എത്തിയത്.

  Also Read: നിയമപരമായി തന്നെ ഒരു ബന്ധം ഉണ്ടായിരുന്നു; വിവാഹമോചനം ഒരു ഇരുളടഞ്ഞ കാര്യമല്ലെന്ന് ഗായിക മഞ്ജരി

  മഞ്ജരിയുടെ മാതൃക കല്യാണത്തിലൂടെ സമൂഹത്തിനുള്ള മറുപടിയാണ്..

  ഭിന്നശേഷിയുള്ള മക്കളെ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്ന സമൂഹത്തിനുള്ള മറുപടിയാണ് ഈ മാതൃക കല്യാണം. മതമേതെന്ന് നോക്കി മാത്രം സ്‌നേഹത്തിന് വിലയിടുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടി കൂടിയാണിത്. ആര്‍ഭാടത്തില്‍ അഭിരമിക്കുന്ന വിവാഹ വൈകൃതങ്ങള്‍ക്കുള്ള ഉത്തരവും ഇവിടെയുണ്ട്. മഞ്ജരിയ്ക്കും ജെറിന്‍ പീറ്ററിനും നൂറുനൂറ് ആശംസകള്‍... ഗോപിനാഥ് പറയുന്നു.

  Also Read: കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി, അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

  Recommended Video

  സദ്യ വാരി കൊടുത്ത് മഞ്ചരിയും ഭർത്താവും | Singer Manjari Marriage | *Celebrity | FilmiBeat

  ജൂണ്‍ ഇരുപത്തിനാലിനാണ് മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വച്ച് നടത്തുന്നത്. താലിക്കെട്ടി പൂമാലയും ചാര്‍ത്തി വളരെ സിംപിളായിട്ടാണ് താരവിവാഹം നടന്നത്. ശേഷം മാജിക് പ്ലാനറ്റിലേക്ക് എല്ലാവരും വരണമെന്ന് ഗായിക ആവശ്യപ്പെട്ടിരുന്നു. പാട്ടും ഡാന്‍സും വാദ്യമേളങ്ങളുമൊക്കെയായിട്ടാണ് മഞ്ജരിയ്ക്കും ജെറിനും അവിടെ സ്വീകരണം ഒരുക്കിയത്. പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറായിരുന്നു.

  Read more about: manjari മഞ്ജരി
  English summary
  Gopinath Muthukad Pens About Manjari And Jerin's Marriage Goes Viral For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X