For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമർശിക്കുന്നവർ കണ്ടോളൂ!! നയൻസിനോടൊപ്പം പാർവതിയും, 2018 ലെ ജനസ്വാധീനമുള്ള യുവതാരങ്ങൾ ഇവർ, കാണൂ

|

2018 അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ സിനിമ മേഖലയെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങൾക്കും താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞിരുന്നു. ഇക്കുറി ഇന്ത്യൻ സിനിമയിൽ വളറെ ശക്തമനായ പ്രമേയത്തിലുളള സിനിമകളാണ് പുറത്തു വന്നത്. സിനിമ കഥയോടും കഥാപാത്രങ്ങളോടും അങ്ങേയറ്റം നീതി പുലർത്തുന്ന രീതിയിലുളള മിന്നുന്ന പ്രകടനമായിരുന്നു താരങ്ങൾ കാഴ്ചവെച്ചത്.

36 വർഷമായി സിനിമയിൽ സജീവം!! എന്നാൽ അമ്മയുടെ സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല, കാരണം... വെളിപ്പെടുത്തലുമായി ബൈജു

വർഷാവസാനത്തിന്റെ പശ്ചാത്തലത്തിൽ 2018 ലെ ജനസ്വാധീനം ലഭിച്ച യുവത്വത്തിന്റെ പട്ടിക പുറത്ത്. ജിക്യൂ മാഗസീനാണ് സർവ്വെ നടത്തിയത്. നാൽപ്പത് വയസിനു താഴെയുളള സിനിമ , ബിസിനസ്സ്, വിനോദം എന്നീ മേഖലയിൽ തിളങ്ങിയ ആളുകളെ പരിഗണിച്ചാണ് സർവെ നടത്തിയത്. ജിക്യൂവിന്റെ സർവെ ഫലത്തിവ്‍ ഇക്കുറി മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തിനു ഒരു പോലെ സന്തോഷിക്കാനുളള വകയുണ്ട്. മലയാള താരങ്ങളായി പാർവതി തിരുവോത്തും തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും ഇടം പിടിച്ചിട്ടുണ്ട്.

നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു, ഉള്ളിലൊരു നോവായി 'മൗനം സൊല്ലും വാർത്തെ, കാണൂ

   50 പേരിൽ പാർവതിയും

50 പേരിൽ പാർവതിയും

ജിക്യൂ മാഗസിന്റെ സർവെയിൽ ആദ്യ 50 പേരിൽ ഇടം പിടിക്കാൻ പാർവതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിലേയ്ക്കുളള രണ്ടാം വരവിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായിട്ടായിരുന്നു താരം എത്തിയത്. മലയാളി യുവനടിമാരിൽ ഏറ്റവും കരുത്തുറ്റ താരമാണ് പാർവതി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം അത് തെളിയിക്കുകയും ചെയ്തിരുന്നു. പുരുഷാധിപത്യം അരങ്ങു വാഴുന്നു എന്നുളള ആരോപണത്തിനിടയിൽ ശക്തമായ സത്രീ കഥാപത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി വാങ്ങാൻ താരത്തിനു കഴിഞ്ഞു.

നിരവധി വിമർശനങ്ങൾ

നിരവധി വിമർശനങ്ങൾ

2018 ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു പാർവതി. സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. സിനിമയിൽ പിന്തുടർന്ന് വന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുവാനുളള ചങ്കൂറ്റം ഈ താരത്തിനുണ്ടായി. അതിനാൽ തന്നെ ഇവർക്ക് സമൂഹത്തിൽ നിന്ന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു.

 ലേഡി സൂപ്പർ സ്റ്റാർ

ലേഡി സൂപ്പർ സ്റ്റാർ

പാർവതിയെ കൂടാതെ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻസും ജിക്യൂ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തമിഴിൽ സൂപ്പർ സ്റ്റാറുകൾ അരങ്ങു തകർക്കുമ്പോൾ അവർക്കൊപ്പം നിന്ന് പൊരുതി ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം കരസ്ഥമാക്കാൻ നയൻസിന് സാധിച്ചിരുന്നു. 2018 ൽ മികച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നയൻസിന്റെ പേരിലുണ്ട്. കൂടാതെ ഫോർബ് മാഗസിൻ പുറത്തുവിട്ട് സമ്പന്നയായ താരങ്ങളുടെ പട്ടികയിലും നയൻതാര ഇടം പിടിച്ചിരുന്നു.

പാ. രഞ്ജിത്ത്

പാ. രഞ്ജിത്ത്

തെന്നിന്ത്യൻ സിനിമ ലോകത്തിന് ഏറെ സന്തോഷിക്കാൻ വകയുണ്ട്. പാർവതിയേയും നയൻസിനേയും കൂടാതെ സംവിധായകൻ പാ രഞ്ജിത്തും ജിക്യൂ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജാതി- മത രാഷ്ട്രീയത്തിനെതിരെ ശക്തമായ ഭാഷയിൽ സിനിമയിലൂടെ മറുപടി കൊടുക്കുന്ന സംവിധായകനാണ് പാ. രഞ്ജിത്ത്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം ജാതി ജാതി രാഷ്ട്രിയത്തിനെതിരെയുള്ള ശക്തമായ തുറന്നു പറച്ചിലുകളാണ്. സിനിമ എന്നതിലുപരി സമൂഹമായി വളരെ അധികം പ്രതിബദ്ധത

പുലർത്തുന്ന സംവിധായകനാണ് പാ. രഞ്ജിത്.

 മീടു...

മീടു...

ഇന്ത്യൻ സിനിമയിൽ മീടു ക്യാംപെയ്നുകൾ വൻ ചലനമായിരുന്നു സൃഷ്ടിച്ചത് സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സമൂഹത്തിനു മുന്നിൽ സ്ത്രീകൾ തുറന്നടിച്ചിരുന്നു. മീടു മൂവ്മെന്റിലൂടെ ജനശ്രദ്ധ നേടിയ മാധ്യമപ്രവർത്തകയാണ് സന്ധ്യ മേനോൻ. സ്ത്രീകൾക്കെതിരെയുളള ഒരുപാട് അതിക്രമങ്ങൾ സന്ധ്യ മേനോൻ പുറത്തു കൊണ്ട് വന്നിരുന്നു.

 ബോളിവുഡിൽ നിന്ന

ബോളിവുഡിൽ നിന്ന

നയൻസ്, പാർവതി പാ രഞ്ജിത്തിനെ കൂടാതെ ബോളിവുഡിൽ നിന്നുമുളള താരങ്ങളും ജിക്യൂ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് തപസി പന്നു, ആയുഷ്മാന്‍ ഖുരാന,മിതാലി പാല്‍ക്കര്‍ എന്നിവരാണുളളത്.

English summary
GQ Magazine’s ’50 Most Influential Young Indians 2018′ List Features Pa Ranjith, Parvathy, Nayanthara And Sandhya Menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more