twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    By Lakshmi
    |

    മലയാളസിനിമയില്‍ മാറ്റങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. കഥയിലും, കഥ പറയുന്ന രീതിയിലും സാങ്കേതിക വിദ്യയിലും നായകന്‍, നായിക സങ്കല്‍പ്പങ്ങളിലും വരെ 2013ല്‍ മാറ്റങ്ങള്‍ വന്നു. സ്ഥിരം സങ്കല്‍പ്പങ്ങളില്‍ നിന്നും ബിംബങ്ങളില്‍ നിന്നും സിനിമ മാറിനടക്കുകയായിരുന്നു 2013ല്‍. സാമൂഹികയും മതപരവുമായി കാര്യങ്ങള്‍ സിനിമയില്‍ കൂടുതലായി വിഷയങ്ങളായി. പതിവ് കഥാപരിസരങ്ങളും ജീവിതപശ്ചാത്തലങ്ങളും മാറി. ഇത്തരത്തില്‍ മാറ്റം വന്ന ഒന്നാണ് പുരോഹിത വേഷങ്ങള്‍. സാധാരണയായി സിനിമയിലെ മരണാനന്തരച്ചടങ്ങിലും, വിവാഹച്ചടങ്ങിലുമാണ് പലപ്പോഴും വൈദികരുടെ സാന്നിധ്യമുണ്ടാവാറുള്ളത്. അല്ലെങ്കില്‍ അനാഥരുടെയും ആലംബഹീനരുടെയും കഥ പറയുന്ന ചിത്രങ്ങളിലേ അല്‍പം പ്രാധാന്യത്തോടെ വൈദിക കഥാപാത്രങ്ങളെ കാണാറുള്ളു.

    അതല്ലാത്ത അച്ചന്മാര്‍ മലയാളത്തിലുണ്ടായത്, ഉണ്ണികളേ ഒരു കഥയപറയാം എന്ന ചിത്രത്തില്‍ തിലകന്‍ ചെയ്ത കതഥാപാത്രവും ചാമരത്തിലെ ഫാദര്‍ നെടുമുടിയും, സര്‍വ്വകലാശാലയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അച്ചന്‍ വേഷവും മറ്റുമാണ്. ഇതിലപ്പുറത്തേയ്ക്ക് അച്ചന്‍ വേഷങ്ങള്‍ വളര്‍ന്ന വര്‍ഷമായിരുന്നു 2013.


    2013ല്‍ വൈദിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി പല ചിത്രങ്ങളും ഇറങ്ങി. ചില വൈദികര്‍ അത്ഭുതപ്പെടുത്തുന്ന ചിന്തകളുടെ വിളനിലമായപ്പോള്‍ ചിലത് തിരുവസ്ത്രത്തിന് ചേരാത്ത ദുഷ്ടതയുടെ പ്രതീകമായി മാറി. തിയേറ്ററുകളില്‍ കയ്യടി നേടിയ ചില വൈദിക വേഷങ്ങള്‍ ഇതാ

    റോമന്‍സിലെ അച്ചന്മാര്‍

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    2013ല്‍ ആദ്യം റിലീസായ ചിത്രമായിരുന്നു റോമന്‍സ്. വൈദിക വേഷം കെട്ടേണ്ടിവരുന്ന രണ്ട് കള്ളന്മാരുടെകഥയായിരുന്നു റോമന്‍സ്. വൈദികവേഷത്തെ അപമാനിച്ചുവെന്നപേരില്‍ വിവാദങ്ങളോടെയാണ് റോമന്‍സ് റിലീസ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടോടുന്നതിനിടയില്‍ ആരൊക്കേയോ ചേര്‍ന്ന് അണിയിക്കുന്ന വൈദിക വേഷത്തിനുള്ളില്‍ രക്ഷ കണ്ടെത്തുന്നവരായിരുന്നു ചിത്രത്തിലെ നായകന്മാര്‍.

    ഫാദര്‍ പോള്‍, ഫാദര്‍ സിബു

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    ഫാദര്‍ പോളും ഫാദര്‍ സിബുവുമായി ബിജു മേനോനും കുഞ്ചാക്കോ ബോബനും തകര്‍ത്തഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു ക്ഷീണിച്ചു. ദൈവത്തിന്റെ തന്നെ നിയോഗം പോലെ തങ്ങളെ കാത്തിരുന്ന ഒരു നിയോഗം പൂര്‍ത്തിയാക്കിയശേഷമാണ് അവര്‍ നിയമത്തിന്റെ കൈകളിലേയ്ക്ക് തിരിച്ചെത്തുന്നത്. എന്തായാലും റോമന്‍സിലെ വൈദികര്‍ അഭിനയത്തിലും വ്യക്തിത്വത്തിലും മികച്ചു നിന്നു.

    ആമേന്‍

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    പഴയകാല കുട്ടനാട്ടിലെ ക്രിസ്തീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ആമേന്‍ 2013ല്‍ പ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു. വൈദിന്മാര്‍ നായകനും വില്ലനായെത്തിയ അപൂര്‍വ്വചിത്രങ്ങളില്‍ ഒന്നായിരുന്നു അമേന്‍. ക്രൂക്കഡ് ആയ മുതിര്‍ന്ന വൈദികനായി ജോയ് മാത്യു എത്തിയപ്പോള്‍. ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള വിപ്ലകാരിയായ കൊച്ചച്ചനായി ഇന്ദ്രജിത്തുമെത്തി.

    ഫാദര്‍ ഒറ്റപ്ലാക്കന്‍

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    മലയാള സിനിമയിലെ ആദ്യത്തെ ഭയപ്പെടുത്തുന്ന ഫാദര്‍ കഥാപാത്രമാണ് ഫാദര്‍ ഒറ്റപ്ലാക്കന്‍. കുമരംകരി സ്വന്തം കൈവെള്ളയിലാണെന്ന് കരുതി കല്‍പ്പനകളിറക്കുന്ന ഒറ്റപ്ലാക്കനെന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ജോയ് മാത്യുവിന് കഴിഞ്ഞു. ജോയ് മാത്യുവല്ലാതെ മറ്റൊരാളെ ഒറ്റപ്ലാക്കനായി ചിന്തിക്കാന്‍ പോലും കഴിയില്ല പടംകണ്ടിറങ്ങുന്നവര്‍ക്ക്. ഒടുവില്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരുന്നു ഒറ്റപ്ലാക്കനും അദ്ദേഹത്തിന്റെ കുബുദ്ധിയ്ക്കും.

    ഫാദര്‍ വിന്‍സെന്റ് വട്ടോളി

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    പ്രേക്ഷകര്‍ ഇത്രത്തോളം സ്‌നേഹിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നൊരു ഫാദര്‍ മലയാളസിനിമയില്‍ വേറെയുണ്ടാകില്ല. അടിപൊളി ചെറുപ്പക്കാരന്റെ വേഷത്തില്‍ അരമനയില്‍ കയറിവരുന്ന ഫാദര്‍ വിന്‍സെന്റ് യഥാര്‍ത്ഥത്തില്‍ വൈദികനല്ല, വൈദികവേഷത്തിലെത്തുന്ന ഗീവര്‍ഗീസ് പുണ്യാളന്‍തന്നെയാണ്. സംഗീതത്തെയും നൃത്തത്തെയും പ്രണയത്തെയും പ്രണയിക്കുന്ന അച്ചനാണ്. അവിശ്വസനീയമായ മികവോടെയാണ് ഇന്ദ്രജിത്ത് ഫാദര്‍ വട്ടോളിയ്ക്ക് ജീവന്‍ നല്‍കിയത്.

    ചാക്കോച്ചന്റെ ഫാദര്‍ വേഷങ്ങള്‍

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    2013ല്‍ രണ്ട് വൈദിക വേഷങ്ങളാണ് കുഞ്ചാക്കോ ബോബന്‍ ചെയ്തത്. ഒന്ന് റോമന്‍സിലും മറ്റൊന്ന് വിശുദ്ധനിലും. റോമന്‍സില്‍ വൈദിക വേഷം കെട്ടിയ കള്ളനായും വിശുദ്ധനില്‍ ദൈവികവൃത്തിയില്‍ നിന്നും വഴിമാറേണ്ടിവരുന്ന വൈദികനായിട്ടുമാണ് ചാക്കോച്ചന്‍ അഭിനയിച്ചത്.

    വിശുദ്ധനിലെ ഫാദര്‍ സണ്ണി

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    സംവിധായകന്‍ വൈശാഖ് ഏറെക്കാലം മനസില്‍കൊണ്ടുനടന്ന കഥയിലെ നായകനാണ് ഫാദര്‍ സണ്ണി. മനുഷ്യമനസിന്റെ വിവിധതലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ് ഫാദര്‍ സണ്ണി. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഫാദറിനും അദ്ദേഹത്തിന്റെ ഇടവകയിലെ ഒരു കന്യാസ്ത്രീയ്ക്കും തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവരുകയും തുടര്‍ന്ന് ഇവര്‍ വിവാഹിതരാവുകയുമാണ്.

     സിദ്ദിഖിന്റെ വടക്കുംതല അച്ഛന്‍

    മലയാളത്തില്‍ കയ്യടി നേടിയ വൈദികര്‍

    ജി മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം ശരാശരി വിജയം നേടിയ ചിത്രമാണ്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് വടക്കുംതല അച്ഛന്‍. സാത്താന്റെ കുഞ്ഞായ ക്ലീറ്റസിനെ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ പശ്ചാത്തലത്തില്‍ അച്ചന്‍ നല്ലവനാക്കി എടുക്കുന്നതാണ് ചിത്രത്തിന്റെ കഥ. കഥയില്‍ പുതുമയില്ലെങ്കിലും വടക്കും തല അച്ഛന്‍ കുറച്ചുകാലത്തിനിടെ സിദ്ദിഖിന് ലഭിച്ച വ്യത്യസ്തതയുള്ള വേഷങ്ങളില്‍ ഒന്നായിരുന്നു.

    English summary
    Here is some great priests of Malayalam movies, released on 2013
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X