For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഞാൻ ആദ്യമേ പറഞ്ഞു, ​ഗായത്രി നൽകിയ മറുപടി; ​ഗിന്നസ് പക്രു

  |

  സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് ​ഗിന്നസ് പക്രു. സ്റ്റേജ് ഷോകളിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന ​ഗിന്നസ് പക്രു വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടി എടുത്തു. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും എല്ലാം ​ഗിന്നസ് പക്രു ചെയ്തിട്ടുണ്ട്.

  അത്ഭുത ദ്വീപ്, മൈ ബി​ഗ് ഫാദർ തുടങ്ങിയ സിനിമകളിൽ മുഴുനീള വേഷമാണ് ​ഗിന്നസ് പക്രു ചെയ്തത്. കുട്ടീം കോലും എന്ന സിനിമ പക്രു സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോഴും സിനിമകളിൽ സജീവമാണ് ​ഗിന്നസ് പക്രു.

  Also Read: ആശാനു കോളായല്ലോ, ശരീരം കാണിക്കാനാണോ ജിമ്മില്‍ വരുന്നത്? മറുപടി നല്‍കി അഭയ ഹിരണ്‍മയി

  2006 ലാണ് ​​ഗിന്നസ് പക്രു വിവാഹം കഴിക്കുന്നത്. ​ഗായത്രി മോഹൻ ആണ് ​ഗിന്നസ് പക്രുവിന്റെ ഭാര്യ. 2009 ൽ ഇരുവർക്കും ദീപ്ത കീർത്തി എന്ന മകളും ജനിച്ചു. ആദ്യം ഒരു കുഞ്ഞ് പിറന്നെങ്കിലും രണ്ടാഴ്ചക്കുള്ളിൽ ഈ കുഞ്ഞ് മരണപ്പെട്ടു. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് ​ഗിന്നസ് പക്രു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  മുമ്പൊരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ​ഗിന്നസ് പക്രു കുടുംബത്തെക്കുറിച്ച് സംസാരിച്ചത്. വിവാഹത്തിന് മുമ്പ് ​ഗായത്രിയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മകളോടൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ​ഗിന്നസ് പക്രു സംസാരിച്ചു.

  Also Read: 'എന്റെ രണ്ട് പെൺമക്കളും ഡാൻസിലേക്ക് വന്നാൽ സന്തോഷമാകും, അമ്മ ഹാപ്പിയാണ്'; പുതിയ തുടക്കത്തെ കുറിച്ച് സൗഭാ​ഗ്യ!

  'വിവാഹത്തിന് മുമ്പ് ഞാൻ അത്യാവശ്യം സമയമെടുത്ത് സംസാരിച്ചു. ഞാൻ പറഞ്ഞതെല്ലാം എന്റെ നെ​ഗറ്റീവ് സൈഡുകളാണ്. എന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഞാൻ പറഞ്ഞത്. കാരണം ഇതൊന്നും ഈ കൊച്ച് ചിന്തിച്ചില്ലെങ്കിൽ ചിന്തിച്ചോട്ടെ എന്ന് കരുതി'

  'എല്ലാം പറഞ്ഞ് കഴിഞ്ഞ് അവൾ‌ പറഞ്ഞു ഇതൊക്കെ ഞാൻ ചിന്തിച്ച കാര്യങ്ങൾ ആണെന്ന്. സംസാരിച്ച് വെറുതെ എന്റെ സമയം പോയെന്ന് മാത്രം. ഇപ്പോൾ വീട്ടിലുണ്ട് ഒരു കൊച്ചുമായി'

  'മകൾക്ക് ഞാനൊരു കൂട്ടുകാരൻ ആണ്. അച്ഛാ എന്നാണ് വിളിക്കുന്നതെങ്കിലും ഞാൻ ചെന്ന് കഴിയുമ്പോഴാണ് പുള്ളിക്കാരി ഒന്ന് ഉഷാറാവുന്നത്. അവളുടെ ടോയ്സൊക്കെ എടുത്തോണ്ട് വരും. ഞാനത് ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നു'

  'അവളുടെ പ്രായത്തിലേക്ക് വന്ന് അവളുടെ കൂടെ കളിക്കുമ്പോൾ ഭയങ്കര രസം ആണ്. അതൊക്കെ അനുഭവിക്കുക എന്നത് ഭയങ്കര ഭാ​ഗ്യം തന്നെ ആണ്. അതിനാൽ തന്നെ എപ്പോഴെങ്കിലും കുറച്ച് സമയം കിട്ടിയാൽ മകളുടെ അടുത്ത് പോവാറുണ്ട്'

  'നമ്മളുടെ ജീവിതത്തിൽ നമ്മളുടെ കൂടെയാണ് മകൾ വരുന്നത്. പെട്ടെന്ന് ഒരു ദിവസം ഇതാണ് എന്റെ അച്ഛനെന്ന് തിരിച്ചറിയുക അല്ല. എനിക്ക് അച്ഛനും അമ്മയും ഭാര്യയും മകളുമായി ബന്ധങ്ങളെല്ലാം ഉണ്ട്'

  'അവരൊന്നും എന്നെ ഒരു പ്രത്യേകത ഉള്ള ആളായി കരുതുന്നില്ല. വളരെ ഉത്തരദിത്വമുള്ള ജേഷ്ഠൻ, മകൻ, വളരെ കർക്കശക്കാരനായ ഭർത്താവ് എന്നിങ്ങനെയുള്ള റോളാണ് എന്റേത്'

  'മകളും വലുതാവുമ്പോൾ അത് തിരിച്ചറിയും എന്ന വിശ്വാസം ഉണ്ടെനിക്ക്. എത്രയൊക്കെ ആയാലും അച്ഛനല്ലേ. അച്ഛൻ അച്ഛനല്ലാതാവില്ലല്ലോ,' ​ഗിന്നസ് പക്രു പറഞ്ഞതിങ്ങനെ. അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെ ആണ് ​ഗിന്നസ് പക്രു അഭിനയ രം​ഗത്തെത്തുന്നത്.

  പിന്നീട് നിരവധി സിനിമകളിൽ കോമഡി വേഷം ചെയ്തു. അത്ഭുത ദ്വീപിലാണ് നടൻ ആദ്യമായി മുഴുനീള വേഷം ലഭിക്കുന്നത്.

  Read more about: guiness pakru
  English summary
  Guiness Pakru's Words About His Marriage; Actor Once Revealed His Conversation With Wife Before Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X