»   » 30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടന്‍ നിവിന്‍ പോളിയ്ക്ക് ഇന്നേയ്ക്ക് 30 വയസ് തികയുന്നു. വിശ്വസിക്കാന്‍ ഒരു പ്രയാസം, അല്ലേ? പക്ഷേ വിശ്വസിച്ചേ പറ്റൂ... നിവിന്‍ പോളിയേ കണ്ടാലോ..30 വയസ്സിലും ടീനേജിന്റെ ചോരതിളപ്പാണെന്ന് തോന്നി പോകും.

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയാണ് നിവിന്‍ പോളിയുടെ ആരാധകര്‍. ഇങ്ങനെ എല്ലാ തട്ടിലുമുള്ള പ്രേക്ഷകരെ ഒരു പോലെ കൈയ്യിലെടുക്കാന്‍ കഴിഞ്ഞ നിവിന്‍ പോളിയ്ക്ക് വല്ലാത്തൊരു കഴിവാണെന്നതില്‍ സംശയമില്ല.

2006ല്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ നിന്നും എഞ്ചിനീയറിങ് നേടിയ നിവിന്‍ പോളിയുടെ സിനിമ ജീവിതം ആരംഭിക്കുന്നത് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ്. ചിത്രത്തിലെ നിവിന്‍ പോളി അവതരിപ്പിച്ച പ്രകാശന്‍ എന്ന കഥാപാത്രം ഇങ്ങനെ പ്രേക്ഷകരുടെ പ്രിയനടനായി മാറുമെന്നത് സ്വപ്‌നത്തില്‍ പോലും കരുതാത്ത കാര്യമാണ്.

ആരാധകര്‍ ഒരുപോലെ ഇഷ്ടപ്പെട്ട നിവിന്‍ പോളിയുടെ ചിത്രങ്ങളിലൂടെ. തുടര്‍ന്ന് കാണുക.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ മൂന്ന് പ്രണയങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പ്രേമം. മേരിയെയും, മലരിനെയും, സെലിനെയും പ്രേമിച്ച നിവിന്‍ പോളിയുടെ പ്രേമം ഇരു കൈയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. പാട്ടും പ്രണയവും ക്യാമ്പസുമെല്ലാമായി നിവിന്‍ പോളിയുടെ പ്രേമം തകര്‍ത്തു.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അണി നിരന്ന ഒരു വടക്കന്‍ സെല്‍ഫി ന്യൂജനറേഷന്റെ ഇഷ്ടപ്പെടുന്ന എല്ലാ സംഭവങ്ങളും ചിത്രത്തിലുണ്ടായിരുന്നു. മഞ്ജിമയായിരുന്നു ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ,പാര്‍വ്വതി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിച്ച് 2014 സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ബാഗ്ലൂര്‍ ഡെയ്‌സ്. കൃഷ്ണന്‍ പി പി (കുട്ടന്‍) എന്ന കഥാപാത്രമാണ് നിവിന്‍ പോളി അവതരിപ്പിച്ചത്.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

നസ്രിയയും നിവിനും നായിക നായകനായി എത്തിയ ചിത്രമാണ് ഓം ശാന്തി ഓശാന. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ഗിരിയേട്ടനെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കാന്‍ സാധ്യത കുറവാണ്. നിവിന്‍ വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓശാന.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1983. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജയവും രമേശ് എന്ന നാട്ടിന്‍ പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമായിരുന്നു 1983. ചിത്രത്തിലെ രമേശന്റെ വേഷം ചെയ്യാന്‍ നിവിന്‍ പോളിയല്ലാതെ മലയാളത്തില്‍ മറ്റൊരു നടനില്ല.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

അല്‍ഫോന്‍സ് പുത്രനൊപ്പം നിവിന്‍ പോളിയുടെ ആദ്യ ചിത്രമാണ് നേരം. മനുഷ്യരുടെ ചീത്ത നേരങ്ങളും നല്ല നേരങ്ങളും പിന്നീട് ജീവിതത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് നേരത്തില്‍ പറയുന്നത്. നിവിന്‍ പോളിയും നസ്രിയും ആദ്യമായി ജോഡികളായി എത്തിയ നേരം ഹിറ്റായിരുന്നു.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ രണ്ട് മതക്കാരുടെ പ്രണയമാണ് തട്ടത്തിന്‍ മറയത്ത്. പ്രണയ ചിത്രങ്ങള്‍ കാര്യമായി ഏല്‍ക്കുന്നില്ലാത്ത സമയത്താണ് വ്യത്യസ്ത അവതരണ ശൈലിയിലൂടെ തട്ടത്തിന്‍ മറയത്തുമായി വിനീത് ശ്രീനിവാസന്‍ എത്തുന്നത്. നിവിന്‍ പോളിയും ഇഷ തല്‍വാറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

30ാം വയസ്സിലും 18ന്റെ ചോര തിളപ്പ്, സമ്മതിക്കണം നിവിന്‍ പോളീനേ...പിറന്നാള്‍ സ്‌പെഷ്യല്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പിറന്ന നിവിന്‍ പോളിയുടെ ആദ്യ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. യുവാക്കളുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്ട്‌സ ക്ലബ്ബ് സൗഹൃദങ്ങളുടെ കഥയാണ് പറഞ്ഞത്.

English summary
The 31-year-old actor has now become the youth icon of Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam