For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളികളുടെ ക്ലാര! നടി സുമലതയെ സ്വന്തമാക്കിയ കന്നഡത്തിലൂടെ സൂപ്പര്‍ നായകനും, വീണ്ടും അവരുടെ പ്രണയകഥ

  |

  ഒരു മഴ പെയ്താല്‍ അത് ക്ലാരയാണെന്ന് പറയുന്ന യുവാക്കളുണ്ട് കേരളത്തില്‍. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും ക്ലാരയെയും ഇന്നും ആരും മറക്കില്ല. നടി സുമലതയെ കുറിച്ച് പറയുകയാണെങ്കിലും ഈ കഥാപാത്രത്തെ വെച്ചാണ് ഉപമിക്കാറുള്ളത്. മലയാളികളുടെ മനസില്‍ ക്ലാരയായി തിളങ്ങി നിന്നിരുന്ന സുമലതയെ കന്നഡത്തില്‍ നിന്നും നടന്‍ അംബരീഷാണ് ജീവിതസഖിയാക്കിയത്.

  സുമലതയുടെ ജന്മദിനത്തില്‍ അംബരീഷുമായിട്ടുണ്ടായിരുന്ന നടിയുടെ പ്രണയകഥ വൈറലാവുകയാണ്. നടന്‍ അംബരീഷിന്റെ വിയോഗത്തോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പുറത്ത് വരുന്നത്. അധികം ആര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടിയുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന രസകരമായ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

  1963 ഓഗസ്റ്റ് 27 ന് ജനിച്ച സുമലത തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. സമൂഹ മാധ്യമങ്ങളിലൂടെ നടിയ്ക്ക് ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്. അവിടെയും അംബരീഷിന്റെ വേര്‍പാടിലുണ്ടായ വലിയ വിടവ് എന്നും ഒരു വേദനയായി നില്‍ക്കുമെന്നാണ് നടി പലപ്പോഴും പറഞ്ഞിട്ടുള്ളത്. തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ എന്നതിലുപരി കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സുമലതയുടെ ഭര്‍ത്താവായ അംബരീഷ്. 2018 നവംബറിലായിരുന്നു അംബരീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അംബരീഷും സുമലതയും ആദ്യം ഒന്നിച്ചഭിനയിക്കുന്നത്. അംബരീഷ് സിനിമയില്‍ നായകനായിട്ടെത്തിയപ്പോള്‍ അന്ന് കന്നഡ സിനിമയ്ക്ക് പുതുമുഖമായിരുന്നു സുമലത നായിഡുവാണ് നായികയായത്. ആന്ധ്രാപ്രദേശില്‍ ജനിച്ച സുമലത ആദ്യമായി തെലുങ്കിലായിരുന്നു അഭിനയിച്ചത്. അഹൂതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സുമലതയെ കുറിച്ച് അവിടെ സംസാര വിഷമായിരുന്നു.

  ഇരുവരുടെയും സ്വഭാവം ഒരുപോലെയായിരുന്നതിനാല്‍ ഒന്നിക്കാന്‍ വേഗം സാധിച്ചിരുന്നു. നേരത്തെ ഒരു അഭിമുഖത്തിനിടെ സുമലത തന്നെയായിരുന്നു ഇക്കാര്യം പറഞ്ഞത്. സിനിമയുടെ സെറ്റില്‍ ഏറ്റവു ശബ്ദമുള്ള ആളായിരുന്നു അംബരീഷ്. സിനിമയുടെ സെറ്റുകളില്‍ ഊര്‍ജ്ജമില്ലാതെ ആരും ഉണ്ടാവരുതെന്ന് അദ്ദേഹം ഉറപ്പ് വരുത്തുമായിരുന്നു. അതേ സമയം വളരെ കുറച്ച് മാത്രം സംസാരിക്കുകയും അതും പതിയെ സംസാരിക്കുന്ന ആളുമായിരുന്നു സുമലത. പലപ്പോഴും സെറ്റിലെ ഇടവേളകളില്‍ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതിനാല്‍ അംബരീഷിന്റെ ഊര്‍ജ്ജസ്വലമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലായിരുന്നു.

  തുടക്കത്തില്‍ വിപ്ലവകാരനായ ഒരു നടനൊപ്പം അഭിനയിക്കുന്നതിന് ചില ആശങ്കകള്‍ സുമതലയ്ക്കുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും സ്വഭാവത്തെയും കുറിച്ച് ചില കഥകള്‍ അന്ന് പ്രചരിച്ചിരുന്നു. അതു കാരണം അംബരീഷുമായി ഒരു സൗഹൃദം വെച്ച് അകലം പാലിക്കുകയായിരുന്നു നടി. അതിന് ശേഷം 1987 ല്‍ ന്യൂഡല്‍ഹി എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദം ഉടലെടുക്കുന്നത്. അങ്ങനെ 1989 ല്‍ തന്റെ ഉദ്ദേശ്യം അംബരീഷ് സുമലതയോട് തുറന്ന് പറഞ്ഞു. പിന്നാലെ നടിയെ സവിശേഷമായ രീതിയില്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

  1991 ല്‍ ഇരുവരും വിവാഹിതരായി. 39-ാമത്തെ വയസിലായിരുന്നു അംബരീഷ് സുമലതയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും 27 വര്‍ഷത്തോളം മനോഹരമായ ദാമ്പത്യ ജീവിതം മുന്നോട്ട് നയിക്കാന്‍ താരദമ്പതിമാര്‍ക്ക് സാധിച്ചിരുന്നു. 2018 ല്‍ രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കവേയായിരുന്നു അംബരീഷിന്റെ വേര്‍പാട്. സുമലതയും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണ്.

  Read more about: sumalatha സുമലത
  English summary
  Happy Birthday Sumalatha: Here's How Sumalatha And Ambareesh's Friendship Turned Into Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X