For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?

  |
  കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! | Filmibeat Malayalam

  മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ പിറന്നാളാണ് ഒക്ടോബര്‍ 27ന്. കഴിഞ്ഞ ദിവസം തന്നെ ആരാധകര്‍ ഇതാഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസാപ്രവാഹമാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നിട്ടുള്ളത്. ദിലീപിനുള്ള പിറന്നാള്‍ സമ്മാനമായി ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിടുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി സന്തോഷകരമായ പിറന്നാളാണ് ഇത്തവണത്തേത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും മുക്തനായ താരം പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അരങ്ങേറുന്നുണ്ടെങ്കിലും അതൊന്നും താരത്തെ ബാധിച്ചിരുന്നില്ല.

  മകളുടെ മരണശേഷം സുരേഷ് ഗോപി അതുപേക്ഷിച്ചു! മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍! കാണൂ!

  മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധി തേടിയെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. അത്തരത്തിലൊരു സംഭവത്തില്‍ താരത്തിന് പങ്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്താത്ത ഒരാള്‍ക്ക് നേരെ എന്തിനാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് അവരുടെ ചോദ്യം. സിനിമയിലും ഈ വിഷയത്തില്‍ വിഭിന്ന അഭിപ്രായമാണുള്ളത്. ഒരുവിഭാഗം താരത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കിയതും പിന്നീട് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതും ഒടുവില്‍ രാജി വെച്ചതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താനുമായി ബന്ധപ്പെട്ട് ഇനി സംഘടനയില്‍ പ്രശ്‌നമുണ്ടാവരുതെന്ന് വ്യക്തമാക്കിയാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. പിറന്നാളുകാരന്റെ ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കുഞ്ഞതിഥിയുടെ വരവ്

  കുഞ്ഞതിഥിയുടെ വരവ്

  രണ്ടുവര്‍ഷം മുന്‍പായിരുന്നു ദിലീപ് കാവ്യ മാധവനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂടെക്കൂട്ടിയത്. മീനാക്ഷിയുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനമെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യയെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. അവസാന നിമിഷമായിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള കാര്യം പുറത്തുവന്നത്. രണ്ട് വര്‍ഷം തികയുന്നതിനിടയിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തുവിട്ടത് കാവ്യയുടെ അച്ഛനായിരുന്നു. മകള്‍ ജനിച്ച സന്തോഷത്തെക്കുറിച്ച് പങ്കുവെച്ചത് ദിലീപ് തന്നെയായിരുന്നു.

  മീനാക്ഷിയുടെ അനിയത്തി

  മീനാക്ഷിയുടെ അനിയത്തി

  മീനാക്ഷിയുടെ കുഞ്ഞനിയത്തിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെക്കാമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മകളെക്കുറിച്ച് നേരത്തെ തന്നെ താരം വാചാലനായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനാക്ഷി അച്ഛനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കി ഈ താരപുത്രി ഒപ്പമുണ്ടായിരുന്നു.

   ചെന്നൈയില്‍ ഉപരിപഠനം

  ചെന്നൈയില്‍ ഉപരിപഠനം

  മെഡിക്കല്‍ ബിരുദത്തിനായാണ് മീനാക്ഷി ശ്രമിക്കുന്നതെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഈ താരപുത്രി സിനിമയിലേക്കെത്തുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഡബ്‌സ്മാഷ് വീഡിയോയും ഡാന്‍സ് ചെയ്യുന്ന വീഡിയോയുമൊക്കെ വൈറലായപ്പോഴും ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നു. ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ് മകളെന്നും ചെന്നൈയിലേക്ക് പോയെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

  സിനിമയിലേക്ക് തിരിച്ചെത്തി

  സിനിമയിലേക്ക് തിരിച്ചെത്തി

  ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവും അരങ്ങുവാഴുന്നതിനിടയിലായിരുന്നു ദിലീപിന്റെ രാമലീല തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സിനിമ റിലീസ് ചെയ്തത്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ സഫലമായിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു ഇത്.

  ഡിങ്കനും നീതിയും

  ഡിങ്കനും നീതിയും

  രാമചന്ദ്രബാബു സംവിധാനം ചെയ്ത പ്രൊഫസര്‍ ഡിങ്കന്‍, ബി ുണ്ണിക്കൃഷ്ണന്റെ നീതി തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ഡിങ്കനില്‍ ഡബിള്‍ റോളിലാണ് താരമെത്തുന്നത്. മജീഷ്യന്റെ വേഷത്തില്‍ താരമെത്തുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരുന്നു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ വിക്കന്‍ വക്കീലായാണ് താരമെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലോക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ടെലിവിഷന്‍ പരിപാടിയിലുമെത്തി

  ടെലിവിഷന്‍ പരിപാടിയിലുമെത്തി

  നാളുകള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് ദിലീപ് ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയത്. സൂര്യ ടിവിയിലെ ലാഫിങ് വില്ലയിലേക്കായിരുന്നു താരമെത്തിയത്. സിനിമാജീവിതത്തിലെ രസകരമായ അനുഭവത്തെക്കുറിച്ചും പ്രേക്ഷക പിന്തുണയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിശേഷവും താരം പങ്കുവെച്ചിരുന്നു.

  English summary
  Dileep celebrates his birthday today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X