For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍! ബര്‍ത് ഡേ സര്‍പ്രൈസ് കാത്ത് ആരാധകര്‍! അടുത്ത സിനിമ???

  |

  മറ്റേതൊരു മേഖലയേയും പോലെ തന്നെ മക്കള്‍ മാഹാത്മ്യം സിനിമയിലുമുണ്ട്. താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറുന്നത് സ്വഭാവികമമായ കാര്യമാണ്. അടുത്തതായി ആരായിരിക്കും അരങ്ങേറുന്നതെന്നറിയാനായാണ് എന്നും പ്രേക്ഷകര്‍‍ ഉറ്റുനോക്കാറുള്ളത്. താരപുത്രനെന്ന പദവിക്കും അപ്പുറത്ത് സ്വന്തമായ സ്ഥാനവും കഴിവും കൊണ്ടാണ് പലരും മുന്നേറുന്നത്. മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന വരവുകളിലൊന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റേത്. മോഹന്‍ലാലിന്‍റേയും സുചിത്രയുടേയും മൂത്ത പുത്രനായ അപ്പുവെന്ന പ്രണവ് ഭാവിയില്‍ സിനിമയില്‍ അരങ്ങേറുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വളരെ മുന്‍പേ തന്നെ നടന്നിരുന്നു. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു അപ്പു എത്തിയത്. ബാലതാരമായി സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരപുത്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തുടക്കം കുറിക്കുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ താരപുത്രനെ കണ്ടപ്പോള്‍ എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം അദ്ദേഹത്തിനായി ക്യൂ നിന്ന അവസരവുമുണ്ടായിരുന്നു.

  ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് അദ്ദേഹം മുന്നിലേക്ക് എത്തിയത്. ഏറെ പ്രിയപ്പെട്ട ജീത്തു ജോസഫിനൊപ്പമായിരുന്നു വരവ്. ആക്ഷന്‍ രംഗങ്ങളിലെ മികവുമായെത്തിയ ആദിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. അസാമാന്യ അഭിനയമികവെന്ന് വിലയിരുത്താനാവില്ലെങ്കിലും ഈ മേഖലയില്‍ തനിക്ക് ശോഭിക്കാനാവുമെന്ന് പ്രണവ് തെളിയിച്ചിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ആദിക്ക് ലഭിച്ചത്. ആദിയുടെ ചിത്രീകരണത്തിനിടയിലെ വിശേഷത്തെക്കുറിച്ചും പ്രണവിന്‍റെ ഇടപെടലുകളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജൂലൈ 13 പ്രണവിന്‍റെ ദിവസമാണ്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

  പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍

  പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍

  പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. രാജാവിന്‍റെ മകന്‍രെ ദിനമാണ് ഇന്നെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. സിനിമാലോകത്ത് നിന്നുള്ളവരും പ്രണവിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നും അപ്പുച്ചേട്ടന്‍ സന്തോഷത്തോടെയിരിക്കട്ടയെന്നാണ് ഗോകുല്‍ സുരേഷ് കുറിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രീകരണത്തിനിടയില്‍ പ്രണവിനെ കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ച് ഗോകുല്‍ എത്തിയിരുന്നു. പ്രണവിനൊപ്പമുള്ള ചിത്രവുമായാണ് ഇത്തവണയും ഗോകുല്‍ എത്തിയിട്ടുള്ളത്.

   ആഘോഷവും സര്‍പ്രൈസും

  ആഘോഷവും സര്‍പ്രൈസും

  ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നും അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാവുമോയെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രണവിന്‍റെ കരിയറിലെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍ഫിങ് മികവുമായി താരപുത്രനെത്തിയിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

   നെഗറ്റീവ് പറയാറില്ല

  നെഗറ്റീവ് പറയാറില്ല

  പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ആരെക്കുറിച്ചും നെഗറ്റീവായി സംസാരിക്കാറില്ലെന്നും ആരും നെഗറ്റീവായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കാറുള്ളത്.എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രണവ് സമീപിക്കാറുള്ളത്. പ്രണവിന് സംവിധാനമോഹമുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ സംവിധാനം കുഴപ്പം പിടിച്ച പണിയാണെന്നും തല്‍ക്കാലം താന്‍ ആ പണിക്കില്ലെന്നുമാണ് താരപുത്രന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടനെന്ന നിലയില്‍ തന്റെ ജോലി ശരിയായോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് സംവിധായകനോട് ചോദിക്കാം. എന്നാല്‍ സംവിധായകനായാല്‍ ആരോട് ചോദിക്കുമെന്നുമായിരുന്നു പ്രണവ് ചോദിച്ചത്.

   പ്രണവിന്‍റെ പ്രകടനം

  പ്രണവിന്‍റെ പ്രകടനം

  സംവിധായകന്റെ താരമാണ് പ്രണവ് മോഹന്‍ലാല്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പരിശ്രമങ്ങള്‍ താരം നടത്താറുണ്ട്. സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ച് മാത്രമല്ല തന്റേതായ സംഭാവനകള്‍ നല്‍കിയും പ്രണവ് ഞെട്ടിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പറയാതെ തന്നെ അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. ആദിയില്‍ ആക്ഷനായിരുന്നു പ്രാധാന്യമെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിങിലൂടെയായിരുന്നു താരപുത്രന്‍ ഞെട്ടിച്ചത്. ബാലിയില്‍ പോയാണ് സര്‍ഫിങ് പരിശീലിച്ചത്. സാഹസിക രംഗങ്ങളിലെ പ്രകടനം കണ്ട് സ്തബ്ധരായി നിന്നുപോയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകരും തുറന്നുപറഞ്ഞിരുന്നു.

  പ്രണവിന്റെ അടുത്ത സിനിമ | Filmibeat Malayalam
   മോഹന്‍ലാലും സുചിത്രയും

  മോഹന്‍ലാലും സുചിത്രയും

  സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് പ്രണവ് നാടകത്തില്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ നായകനായി അരങ്ങേറിയപ്പോള്‍ മോഹന്‍ലാലും സുചിത്രയുമായിരുന്നു ഏറെ സന്തോഷിച്ചത്. ചിത്രീകരണത്തിനിടയില്‍ ലൊക്കേഷനിലെത്തിയും സംവിധായകരെ വിളിച്ചും ഇരുവരും കാര്യങ്ങള്‍ തിരക്കാറുണ്ടായിരുന്നു. സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലൊന്നും താന്‍ പങ്കെടുക്കില്ലെന്ന് പ്രണവ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആദിയുടെ റിലീസിന് മുന്‍പ് തന്നെ അദ്ദേഹം ഹിമാലയത്തിലേക്ക് പോയിരുന്നു. രണ്ടാമത്തെ സിനിമയായപ്പോഴും റിലീസ് സമയത്ത് പ്രണവ് നാട്ടിലുണ്ടായിരുന്നില്ല. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് അദ്ദേഹം മുന്നേറുന്നത്.

  English summary
  Happy Birthday to Pranav Mohanlal, see the posts and wishes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X