twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയാക്കുന്ന വിഡ്ഢികളെ സാസംകാരിക കേരളം തള്ളി കളയും! ടീച്ചറുമാർക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍

    |

    കൊറോണയുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് നാട്. കേരളത്തില്‍ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ബാക്കി ഉണ്ടായിരുന്ന എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാക്കുകയും ഒന്നാം ക്ലാസ് മുതലുള്ളവര്‍ക്ക് ക്ലാസ് തുടങ്ങുകയും ചെയ്തു. ഓണ്‍ലൈനിലൂടെയാണ് കഴിഞ്ഞ ദിവസം മുതല്‍ ക്ലാസ് ആരംഭിച്ചത്.

    അതേ സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയ ടീച്ചര്‍മാരെ അധിഷേപിച്ച് കൊണ്ടും കളിയാക്കി കൊണ്ടും ഒരു വിഭാഗം ആളുകള്‍ എത്തിയിരിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടിയെ പഠിപ്പിക്കുന്ന ടീച്ചറുടെ വീഡിയോ ആയിരുന്നു കൂടുതലായും വൈറലായത്. ഇതിനെതിരെ സംസാരിച്ച് കൊണ്ട് സിനിമാ താരങ്ങളും സംവിധായകന്മാരും എത്തിയിരിക്കുകയാണ്.

    മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്

    മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്

    അദ്ധ്യാപകന്‍ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്. പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന്‍ ക്ലാസ്സുകളില്‍ അടക്കം. ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്. ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും. കാരണം, Its a whole different ball game.. അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു. നിസ്സംശയം.

    ഹരീഷ് പേരടി പറയുന്നതിങ്ങനെ

    സായി ശ്വേത, പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍. ഒരോ പ്രായത്തിലുപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവര്‍. സ്‌കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരു മരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത എന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്.

     ഹരീഷ് പേരടി പറയുന്നു

    വേദം പഠിച്ച കാലം എന്റെ ജീവിതത്തില്‍ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല. പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സര്‍വകലാശാലയില്‍ കരണം കുത്തി മറിഞ്ഞിട്ടാണ്... ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കുളൂര്‍ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടി ഉണ്ടാവുമായിരുന്നില്ല.

    ഹരീഷ് പേരടി പറയുന്നു

    അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്. കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും. സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന്. അഭിവാദ്യങ്ങള്‍ സഹോദരി...

    English summary
    Hareesh Peradi And Midhun Manuel Thomas About Online Class
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X