For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടി

  |

  സിനിമയെ കുറിച്ചോ താരങ്ങളെ കുറിച്ചോ ധൈര്യത്തോടെ വിളിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. പലപ്പോഴും നിലപാടുകള്‍ വ്യക്തമാക്കിയതിന് നടന്‍ വിമര്‍ശനം നേരിടേണ്ടതായിട്ടും വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് നടന്‍ മുന്നോട്ട് പോകാറുള്ളത്. സിനിമാ ജീവിതത്തിന് പുറമേ വ്യക്തി ജീവിതത്തില്‍ ഭാര്യ ബിന്ദുവിന് വലിയ സ്ഥാനമാണ് നടന്‍ നല്‍കിയിട്ടുള്ളത്.

  Also Read: എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് ഭാര്യയ്ക്ക് അറിയാം; അങ്ങനൊരു ടെന്‍ഷനില്ലെന്ന് നടന്‍ മനീഷ്

  പലപ്പോഴും ഫേസ്ബുക്ക് പേജിലൂടെ ഹരീഷ് പങ്കുവെക്കുന്ന കുറിപ്പുകളിലെല്ലാം ബിന്ദുവിന്റെ സ്‌നേഹത്തെയും പിന്തുണകളെ കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ടാവും. അതേ സമയം മാതാപിതാക്കളെ പറ്റിയുള്ള ഓര്‍മ്മ പങ്കുവെച്ചാണ് ഹരീഷിപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്.

  hareesh-peradi

  ജനുവരി ഇരുപത്തിയൊന്നിന് പിതാവിന്റെ ഓര്‍മ്മദിനമായിരുന്നു. അന്നേ ദിവസത്തെ കുറിച്ച് പറയുന്നതിന് മുന്‍പ് അമ്മയെ കുറിച്ചും പറയാതെ സാധിക്കില്ലെന്നാണ് ഫേസ്ബുക്കിലെഴുതിയ പുതിയ കുറിപ്പില്‍ നടന്‍ സൂചിപ്പിച്ചിരിക്കുന്നത്. അമ്മ തന്റെ പ്രണയവിവാഹത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പറഞ്ഞതും മരിച്ച് പോയ അച്ഛനോട് സംസാരിക്കുന്നതായി കത്തിലെഴുതിയ കാര്യങ്ങളുമാണ് നടന്‍ പുറത്ത് വിട്ടിരിക്കുന്നത്.

  Also Read: സുരേഷ് ഗോപി അതും തട്ടിയെടുത്തോ? ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? പ്രൊമോ വൈറലാവുന്നു

  'അച്ഛന്‍ പോയിട്ട് ജനുവരി 21 ന് 34 വര്‍ഷങ്ങളാവുന്നു... പിന്നെയും 11 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അമ്മ പോയത്. അമ്മയെ പറ്റി പറയാതെ അച്ഛനെ ഓര്‍ക്കാന്‍ പറ്റില്ല. അച്ഛനില്ലാത്ത ഈ 11 വര്‍ഷങ്ങളിലും കുടുംബത്തിലെ ഉത്തരം കിട്ടാത്ത വിഷയങ്ങളിലും ഉത്തരം കിട്ടിയ വിഷയങ്ങളിലും അമ്മ അച്ഛന് കത്തെഴുതിയിരുന്നു എന്ന് മനസ്സിലായത് അമ്മ പോയതിന് ശേഷം അമ്മയുടെ ഡയറി കണ്ടെത്തിയപ്പോഴാണ്.

  hareesh-peradi

  അതില്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ വരികള്‍ എന്റെ കല്യാണത്തിന്റെ തൊട്ടുമുന്‍പ് എഴുതിയ വരികളാണ്. അത് ഏതാണ്ട് ഇങ്ങനെയാണ്.. 'ഹരി അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു. ഞാന്‍ നോക്കാന്‍ പോയില്ല. ആരായാലെന്താ ഇവിടെ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് പറഞ്ഞു'

  അതെ പേരും ചോദിച്ചില്ല. ജാതിയും ചോദിച്ചില്ല. നിലവിളക്കും കൊളുത്തി ബിന്ദുവിനെ കൂടെ കൂട്ടി. വിളി കേള്‍ക്കാന്‍ നിങ്ങളില്ലെങ്കിലും ഉറക്കെ വിളിക്കാന്‍ കൊതിയാവുന്നു, അച്ഛാ...അമ്മേ...', എന്നുമാണ് ഹരീഷ് പേരടിയുടെ പോസ്റ്റില്‍ പറയുന്നത്.

  മുന്‍പ് തന്റെ പ്രണയവിവാഹത്തെ കുറിച്ചും മകന്‍ വിഷ്ണുവിന്റെ പ്രണയത്തെ കുറിച്ചും ഹരീഷ് പേരടി തുറന്ന് സംസാരിച്ചിരുന്നു. മകന്‍ വിഷ്ണു അവന്റെ പ്രണയം ആദ്യമായി എന്നോടും ബിന്ദുവിനോടും പറഞ്ഞപ്പോള്‍ ഞങ്ങള്‍ മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്തിയില്ല. എന്നിട്ട് ഭാര്യ ബിന്ദുവിനെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരയുകയാണ് ചെയ്തത്. മകനും ഞങ്ങളുടെ വഴി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനം തോന്നിയെന്നാണ് അന്ന് നടന്‍ പറഞ്ഞത്.

  hareesh-peradi

  ഭാര്യ ബിന്ദുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ അഭിമാനിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞ ഹരീഷ് പേരടി മകന്റെ പ്രണയത്തിനും നൂറ് ശതമാനം പിന്തുണ നല്‍കിയിരുന്നു. താനൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയപ്പോള്‍ കൈയ്യിലാകെ നൂറ് രൂപയേ ഉണ്ടായിരുന്നുള്ളു. അന്നത് വിവാഹ എഗ്രിമെന്റ് എഴുതാനുള്ള കാശായിരുന്നു.

  പിന്നീട് രണ്ടാളും ഒരുമിച്ചാണ് ഇന്നത്തെ നിലയിലേക്ക് ജീവിതം വളര്‍ത്തി കൊണ്ട് വന്നത്. ബിന്ദു കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുകയും ഞാന്‍ നാടകം കളിച്ചും വളരുകയായിരുന്നുവെന്ന് ഹരീഷ് പറഞ്ഞു.

  ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്ന് പോയേക്കുമെന്ന് തോന്നിയ സാഹചര്യങ്ങളില്‍ കട്ടയ്ക്ക് കൂടെ നിന്നത് ഭാര്യയായിരുന്നു. എല്ലാത്തിനും ഞാന്‍ നിന്റെ കൂടെ ഞാനുണ്ടെന്ന് പറയുന്ന ഭാര്യ ബിന്ദുവാണ് ഇതുവരെയുള്ള തന്റെ ഏറ്റവും വലിയ ധനം.

  ജീവിക്കാന്‍ പണത്തിനെക്കാളും ധൈര്യമാണ് വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരുമെന്നുമാണ് മുന്‍പ് വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഹരീഷ് വ്യക്തമാക്കിയത്.

  English summary
  Hareesh Peradi Opens Up About His Mother's Words About His Marriage With Wife Bindhu Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X