For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലോക്കിൽ കുടുങ്ങിയ രജനികാന്ത് പോലീസ് ബൈക്കില്‍ കയറി വന്നു; അഹങ്കാരം കാണിക്കുന്ന നടന്മാരെ കുറിച്ച് ഹരീഷ് പേരടി

  |

  മലയാള സിനിമയില്‍ വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഓരോ ദിവസം കഴിയുംതോറും ഉണ്ടാവുന്നത്. ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് വന്നിരുന്നു. ഇതിനെതിരെ നിര്‍മാതാക്കളുടെ സംഘടന പ്രതികരിക്കുകയും നടനെ വിലക്കുകയും ചെയ്തു.

  ഈ സംഭവത്തോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നത്. അതേ സമയം താരങ്ങള്‍ അവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്യാതിരിക്കുന്നതിനെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. താരരാജാക്കന്മാര്‍ പോലും കൃത്യ സമയം പാലിക്കുമ്പോള്‍ ചിലര്‍ അഹങ്കാരം കാണിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പറയുന്നത്.

  'സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.. നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്, അഹങ്കാരമാണ്..

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  അത് നിര്‍മ്മാതാവിന്റെയും സഹ നടി-നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്. അവരുടെ അന്നം മുട്ടിക്കലാണ്. രജനികാന്തും, കമലഹാസനും, ചിരഞ്ജീവിയും, മമ്മുട്ടിയും, മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണെന്ന്' ഹരീഷ് പേരടി പറയുന്നു. മാത്രമല്ല സിനിമാ ചിത്രീകരണത്തിനിടെ സമയം വൈകാതിരിക്കാന്‍ സൂപ്പര്‍താരം രജനികാന്ത് നടത്തിയ സാഹസത്തെ കുറിച്ചും ഹരീഷ് സൂചിപ്പിച്ചു.

  Also Read: രാജുവിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ വിളിപ്പിച്ചു, മകന് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ചോദിച്ചത്; ഓർത്ത് മല്ലിക

  'യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലീസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലൊക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ്. തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും ഇങ്ങോട്ടും മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം'... എന്നുമാണ് ഹരീഷ് പേരടി പറയുന്നത്.

  Also Read: കുട്ടിയെ കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന പാവം ഗര്‍ഭിണി; ദേവികയെ ട്രോളി വിജയ് മാധവ്

  മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെതിരെ മുന്‍പും സമാനമായ രീതിയില്‍ ആരോപണം ഉയര്‍ന്ന് വന്നിരുന്നു. രാവിലെ ഷൂട്ടിങ്ങ് വെച്ചാലും പലരും ഉച്ചയ്ക്ക് ശേഷമേ സെറ്റിലെത്തുകയുള്ളുവെന്നാണ് അന്ന് നിര്‍മാതാവ് ഉയര്‍ത്തിയ പരാതിയില്‍ പറഞ്ഞത്. അവിടെയും താരരാജാക്കാന്മരടക്കമുള്ളവരെ അഭിനന്ദിക്കണം.

  വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായി ലോകം മുഴുവന്‍ അറിയുന്ന തലത്തിലേക്ക് വളര്‍ന്നിട്ടും പല സൂപ്പര്‍താരങ്ങളും ലൊക്കേഷനില്‍ കൃത്യ സമയത്തിനെത്തും. അന്തരിച്ച മുന്‍നടന്‍ പ്രേം നസീര്‍ വെളുപ്പിനെ വന്ന് സെറ്റില്‍ കാത്തിരിക്കുന്ന കഥകളൊക്കെ മുന്‍പ് പുറത്ത് വന്നത് ശ്രദ്ധേയമാണ്.

  സിനിമയിലെയും അല്ലാതെയുമായി നടക്കുന്ന കാര്യങ്ങള്‍ തെറ്റ് സഹിതം ചൂണ്ടി കാണിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ഹരീഷ് പേരടി. താരങ്ങള്‍ക്കെതിരെ മുന്‍പും ശക്തമായ രീതിയില്‍ നടന്‍ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴും ഹരീഷ് പേരടിയുടെ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

  English summary
  Hareesh Peradi Opens Up About Rajinikanth, Mammootty And Other Superstars Punctuality. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X