For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു! സന്ധ്യയെ കണ്ടുമുട്ടിയത് പത്തില്‍ പഠിക്കുമ്പോഴാണെന്ന് ഹരീഷ് കണാരന്‍

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാലോകത്ത് ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് കണാരന്‍. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ചെ ടെലിവിഷനിലൂടെയായിരുന്നു താരത്തിന്റെ ഉദയം. ഇപ്പോള്‍ ഹാസ്യ കഥാപാത്രങ്ങൡലൂടെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തി. ഹരീഷ് ഇല്ലാത്ത സിനിമകള്‍ ഇല്ലെന്നുള്ള സ്ഥിയിലെത്തി.

  പത്ത് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമായിരുന്നു ഹരീഷ് കണാരനും സന്ധ്യയും വിവാഹിതരാവുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്താം ക്ലാസ് തോറ്റത് മുതല്‍ ദിലീപിന്റെ ആരാധകനായി മാറിയതടക്കമുള്ള ഓരോ കാര്യങ്ങളും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

  ചെറുപ്പ കാലത്ത് അച്ഛന്റെ കൂടെയായിരുന്നു സിനിമ കാണല്‍. എല്ലാ സിനിമകളും അച്ഛന്‍ കാണിച്ചു. കൂടുതലായും ലാലേട്ടന്റെ സിനിമകള്‍. വെള്ളാനകളുടെ നാട്, ദശരഥം, മൂന്നാംമുറ, ഇരുപതാം നൂറ്റാണ്ട്, നാടേടിക്കാറ്റ്, പട്ടണപ്രവേശം, സിനിമകളുടെ എണ്ണം അങ്ങനെ കിടക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ തുടങ്ങി. സ്‌കൂളില്‍ സമരമുണ്ടെങ്കില്‍ അന്ന് സിനിമ കാണും. ദിലീപിന്റെ സിനിമകളാണ് കൂടുതലായും കണ്ടത്. അങ്ങനെ ദിലീപേട്ടന്റെ ആരാധകനായി. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായി.

  Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

  ക്ലാസ് കട്ട് ചെയ്തും സിനിമയ്ക്ക് പോയി. ആ സമയത്താണ് സിനിമ ഒരു വലിയ മോഹമായി മനസില്‍ നിറഞ്ഞത്. എട്ട് മുതല്‍ പത്ത് വരെ നഗരത്തിലെ സ്‌കൂളിലാണ് പഠിച്ചത്. പുതിയ കൂട്ടുകാര്‍. ഇപ്പോഴത്തെ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് ദേവരാജനായിരുന്നു അന്ന് പ്രിയ ചങ്ങാതി. ഞങ്ങളൊരുമിച്ച് ഓഡിയോ കാസറ്റുകള്‍ കേട്ട് ജയറാമേട്ടന്റെയൊക്കെ ശബ്ദം അനുകരിക്കാനും സ്‌കിറ്റ് അവതരിപ്പിക്കാനും തുടങ്ങി. അങ്ങനെയാണ് മിമിക്രിയുടെ തുടക്കം. പത്താം ക്ലാസില്‍ തോറ്റതോടെ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഒരു കൈതൊഴില്‍ പഠിക്കട്ടേയെന്ന് വിചാരിച്ച് പരീക്ഷിച്ചു.

  ഫിലിം ഓപ്പറേറ്ററുടെയും വര്‍ക്ക് ഷോപ്പ് മെക്കാനിക്കിന്റെയും സഹായി, ബ്രോക്കര്‍ ഓഫീസില്‍ ഫോണ്‍ അറ്റന്‍ഡര്‍, പെയിന്റിങ് ജോലി, ഓട്ടോ ഡ്രൈവറുടെ കുപ്പായം അങ്ങനെ കുറേ ജോലികള്‍. ഇത്രയും ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ പ്രയോജനം ഇപ്പോഴാണ് കിട്ടിയത്. ഈ വേഷമൊക്കെ സിനിമയില്‍ നന്നായി കെട്ടുന്നു. ഫിലിം ഓപ്പറേറ്ററാകാന്‍ ശ്രമിച്ചു. സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ എസ്എസ്എല്‍സി പാസാവണമെന്ന കാര്യം തിയറ്റര്‍ മാനേജരാണ് എന്നോട് പറഞ്ഞത്. സത്യത്തില്‍ ഞെട്ടിപ്പോയി. മാങ്കാവിലെ പാരല്‍ കോളേജില്‍ ചേര്‍ന്നു. അവിടെ വച്ചാണ് സന്ധ്യയെ കാണുന്നത്.

  സന്ധ്യ അവിടെ ടൂഷന് വന്നതായിരുന്നു. ആദ്യ കാഴ്ചയില്‍ എനിക്കവളെ ഇഷ്ടമായി. ഞാനവളുടെ പിന്നാലെ അഞ്ചാറ് മാസം നടന്നു. പഠിത്തം നടന്നില്ല. കട്ട പ്രേമം. പത്ത് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. രണ്ടും കല്‍പ്പിച്ചായിരുന്നു ഞാന്‍. ഒന്നുകില്‍ എസ്എസ്എല്‍സി ജയിക്കണം. അല്ലെങ്കില്‍ സന്ധ്യയെ കെട്ടണം. അതായിരുന്നു എന്റെ ലക്ഷ്യം. നിറവേറ്റിയത് രണ്ടാമത്തെ ലക്ഷ്യം. ഞാനപ്പോഴും മിമിക്രി അവതരിപ്പിച്ച് നടപ്പാണ്. സീസണ്‍ സമയത്ത് മാസത്തില്‍ അഞ്ചെട്ട് പ്രോഗ്രാം കാണും. സീസണ്‍ കഴിഞ്ഞാല്‍ പെയിന്റിംഗിന് പോകും.

  മിമിക്രി പ്രോഗ്രാം ഒന്നുകൂടി പ്രൊഫഷണലായി. മാസത്തില്‍ മുപ്പത് പരിപാടികള്‍ ചെയ്തു തുടങ്ങിയ സമയത്താണ് വിവാഹം കഴിക്കുന്നത്. ആ സമയത്ത് സീസണ്‍ കഴിഞ്ഞാല്‍ സന്ധ്യയുടെ വരുമാനം കൊണ്ടാണ് ജീവിച്ചത്. സിനിമയിലെത്താനുള്ള എളുപ്പ വഴി കലാഭവനില്‍ മിമിക്രി അവതരിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. വിനോദ് കോവൂരിന് തിരക്കായപ്പോള്‍ ടീമിലെത്തി. എന്താ ബാബ്യേട്ടാ എന്ന സ്‌കിറ്റ് സൂപ്പര്‍ ഹിറ്റായി. വിനോദ് കോവൂര്‍ ചെയ്ത ജാലിയന്‍ കണാരന്റെ വേഷം അവതരിപ്പിച്ചു. വിനോദേട്ടന്‍ ചെയ്ത കണാരനെ കാണാതെ ഞാന്‍ എന്റേതായ രീതിയില്‍ മാറ്റി. അത് സൂപ്പര്‍ ഹിറ്റായി. അങ്ങനെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടി എത്തി.

  English summary
  Haressh Kanaran About His Wife Sandhya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X