»   »  ഡബ്ല്യൂസിസിയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ !! താരത്തെ ചൊടിപ്പിച്ചത് ഹനാൻ വിഷയത്തിലെ മൗനം

ഡബ്ല്യൂസിസിയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ !! താരത്തെ ചൊടിപ്പിച്ചത് ഹനാൻ വിഷയത്തിലെ മൗനം

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ സംസാര വിഷയം ഹനാൻ എന്ന ഇരുപത്കാരിയെ കുറിച്ചാണ്. സൈബർ ആക്രമണത്തിന്റെ ഇരയാണ് ഹനാൻ. പ്രമുഖ താരങ്ങൾക്ക് നേരയുളമല സൈബർ ആക്രമണങ്ങൾക്ക് നം കാഴ്ചക്കാരായിട്ടുണ്ട്. എന്നാൽ ഒരു സെലിബ്രിറ്റി അല്ലാഞ്ഞിട്ടും ഹനാന് നേരെയുണ്ടാ ആക്രമണം അതിശയോക്തി ജനിപ്പിക്കുന്നുണ്ട്.

  ആ മരണം തന്നെ തളർത്തി!! പിന്നെ മീൻ കച്ചവടത്തിനും മറ്റും ഇറങ്ങി, കലാഭവൻ മണിയെ കുറിച്ച് ഹനാൻ

  ജീവിക്കാൻ വേണ്ടി ചെറുപ്രായത്തിൽ തന്നെ ജോലിയ്ക്ക് ഇറങ്ങിയ പെൺകുട്ടിയാണ് ഹനാൻ. ജീവിതം ആഘോഷിക്കേണ്ട് പ്രായത്തിൽ അദ്വാനിയ്ക്കുകയാണ് ഈ പെൺകുട്ടി. ചെറിയ പ്രതിസന്ധികളിൽ തന്നെ തളർന്നു പോകുന്നവർക്ക് ഹനാൻ ഒരു മാതൃകയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് പിന്തുണയുമായി ഇന്ന് കേരളത്തിലെ സമൂഹിക സാംസ്കാരിക സിനിമ മേഖലയിലുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരാടി. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയ്ക്കെതിരെ പരോക്ഷ ആക്രമണവും നടത്തിയിട്ടുണ്ട്.

  സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ, പേളിയുടെ കാല് പിടിച്ചു, പിന്നിൽ അനൂപും സാബുവും...

  ഡബ്ല്യൂസിസിയെ കടന്നാക്രമിച്ചു

  ഹനാനതിരെ നടന്ന സൈബർ ആക്രണത്തിൽ ഡബ്ല്യൂസിസിയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹരീഷ് നടത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പച്ച മീൻ വിൽക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീൻ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇത് ഡബ്ല്യൂസിസിയ്ക്ക് നേരെയുള്ള ഒരു ഒളിയമ്പാണ്.

  സിനിമ മേഖലയിൽ നിന്ന് പിന്തുണ

  ഹനാൻ എന്ന പെൺകുട്ടിയ്ക്ക് സിനിമ മേഖലയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത് മലയാള സിനിമ മേഖലയിലെ പ്രമുഖ സംവിധായകന്മാർ കുട്ടിയ്ക്ക് സഹായുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ആ പെൺകുട്ടി അർഹിക്കുന്നുണ്ട്.

  ജൂനിയർ ആർട്ടിസ്റ്റ്

  ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഹനാൻ മലയാള സിനിമയുടെ ഭാഗമാണ്. നടനും നടിയും പ്രധാനപ്പെട്ട സഹതാരങ്ങളും മാത്രം ചേർന്നതല്ല മലയാള സിനിമ, ജൂനിയർ ആർട്ടിസ്റ്റുകളും സിനിമയിലെ ഒഴിച്ചു കൂടാൻ പറ്റാത്ത് ഘടകമാണ്. അത് തന്നെയാണ്. ഹനാൻ ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയത്തിൽ തന്റെ കഴിവ് തെളിച്ചു കഴിഞ്ഞു.

  അരുൺ ഗോപി-പ്രണവ് മോഹൻലാൽ ചിത്രം

  പ്രണവ് മോഹൻലാലിനെ നായികനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഹനാന് അവസരം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നായിരുന്നു പ്രശ്നങ്ങൾ അരംഭിച്ചത്. കുട്ടിയുടെ കഠിന പ്രയത്നത്തെ അഭിനന്ദിച്ച രംഗത്തെത്തിയ ആളുകൾ തന്നെ കള്ളി പറയാൻ തുടങ്ങി. പ്രണവ് - അരുൺ ഗോപി സിനിമയും ചിത്രത്തിൽ ഹനാന് ലഭിച്ച ചാൻസും ചേർത്ത് ഒന്നാന്തരം കഥ മെനഞ്ഞ് ഈ പെൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

  പൂർണ്ണ പിന്തുണ നൽകിയ സിനിമ താരങ്ങൾ

  പ്രശ്നത്തിൽ ഹനാന് പൂർണ്ണ പിന്തുണ നൽകിയതിൽ കൂടുതൽ പേരും സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖ താരങ്ങളായിരുന്നു. അരുൺ ഗോപിയെ കൂടാതെ നടൻ മണികണ്ഠൻ, ഷൈൻ ടോം ചാക്കോ, പിന്നീട് നിർമ്മാതാക്കളും രംഗത്തെത്തിയിരുന്നു. പെൺകുട്ടി ഉന്നയിച്ചത് വ്യാജ ആരോപണമാണ് എന്ന് പറഞ്ഞവർക്ക് കൃത്യമായ മറുപടിയും ഇവർ നൽകിയിട്ടുണ്ട്.

  മൗനം പാലിച്ച് ഡബ്ല്യൂസിസി

  സിനിമ മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച വനിത സംഘടനയാണ് ഡബ്ല്യൂസിസി. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടന രംഗത്തെത്താറുണ്ട്. എന്നാൽ ഹനാൻ വിഷയത്തിൽ സംഘടന മൗനം പാലിച്ചിരിക്കുകയാണ്. ഉപ്പും മുളകും സിരിയൽ താരം നിഷാ സാരംഗിനു നേരെയുണ്ടായ പ്രശ്നത്തിൽ വ്യക്തമായ നിലപാട് സംഘടന അറിയിച്ചിരുന്നു, എന്നാൽ ഹനാന്റെ വിഷയത്തിൽ മൗനമായിരുന്നു. വിഷയത്തിൽ ഡബ്ല്യൂസിസിയുടെ മൗനമായിരിക്കും നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലും

  നടിയ്ക്ക് നേരെയുളള ഒളിയമ്പ്

  ഹരീഷിന്റെ പച്ചമീൻ പൊരിച് മീൻ പരാമർശം മലയാളത്തിലെ ഒരു പ്രമുഖ നടിയ്ക്കുള്ള ഒളിയമ്പാണ്. തന്റെ മനസിലെ ഫെമിനിസ്റ്റ് ഉണർന്നത് ഒരു പൊരിച്ച മീനിലൂടെയാണെന്ന് ഒരു ടോക്ക് ഷോയിലൂടെ ഇവർ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ തനിയ്ക്ക് മാത്രം പൊരിച്ചമീൻ വിളമ്പിയില്ലെന്നും അന്ന് താൻ അതിനെ ചോദ്യം ചെയ്തുവെന്നും നടി പറഞ്ഞിരുന്നു. നടിയുടെ പൊരിച്ച മീൻ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

  English summary
  haressh peradi facebook post about hanan issue and slams wcc

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more