Just In
- 28 min ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 29 min ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
- 1 hr ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 1 hr ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
Don't Miss!
- News
ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ധാരണയില്ലെന്ന് സുധാകരന്!!
- Lifestyle
പുകവലിക്കുന്നവരില്‍ കൊവിഡ് ഗുരുതര സാധ്യതയില്ല: പഠനം
- Sports
ഐതിഹാസിക ജയം; ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
- Automobiles
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
- Finance
ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ മമ്മൂട്ടി ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടും ഹരിഹരന് ദേശീയ പുരസ്കാരം ലഭിച്ചില്ല, സംവിധായകൻ പറയുന്നു...
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സംവിധായകൻ ഹരിഹരൻ. 1973ൽ പുറത്തു വന്ന ലേഡീസ് ഹോസ്റ്റൽ എന്ന ചിത്രത്തിലൂടെയാണ് ഹരിഹരൻ സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. പ്രേക്ഷകർ എന്നെന്നും ഓർമിക്കുന്ന നിരവധി ചിത്രങ്ങളായിരുന്നു ഹരിഹരൻ മലയാള സിനിമയ്ക്ക് നൽകിയത്. ഇന്നും ഹരിഹരൻ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്,
മലയാള സിനിമയും പ്രേക്ഷകരും എന്നെന്നും ഓർമിച്ചിരിക്കുന്ന ചിത്രമാണ് 1989ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഒരു വടക്കൻ വീരഗാഥ. ചേകവർ ചന്തുവായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി,ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇന്നും മലയാള പ്രേക്ഷകരുടെ ഇടയിൽ ചന്തുവും കണ്ണപ്പൻ ചേകവരും ആരോമൽ ചോകവരുമൊക്ക ചർച്ചാ വിഷയമാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നു പ്രേക്ഷകരുടെ ഇടയിൽ ഈ സിനിമ ചർച്ചാ വിഷയമാണ്. നിരവധി അവാർഡുകൾ ലഭിച്ച 'വടക്കൻ വീര ഗാഥയുടെ സംവിധായകൻ ഹരിഹരന് എന്ത്കൊണ്ട്ദേശീയ പുരസ്കാരം ലഭിച്ചില്ല എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിത ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ഹരിഹരൻ. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...വടക്കൻ വീരഗാഥ റിലീസ് ചെയ്ത് കഴിഞ്ഞിട്ട് മുപ്പതു വർഷം കഴിഞ്ഞിട്ടും അതിന്റെ സംവിധായകന് അവാർഡ് ലഭിക്കാതെ പോയതിനെപ്പറ്റി ചർച്ച ചെയ്യുന്നു. അതുതന്നെയാണ് വലിയ അംഗീകാരം. അവാർഡുകൾ പലപ്പോഴും അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാറില്ല. എന്റെ ലക്ഷ്യം നല്ല സിനിമയാണ്. ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നാലോ അഞ്ചോ പത്തോ വ്യക്തികൾ ചേർന്നിട്ടാണ് അവാർഡുകൾ നിർണ്ണയിക്കുന്നത്. തീയേറ്ററിൽ ഇരുന്നു സിനിമ കാണുന്നത് ജനലക്ഷങ്ങൾ ആണ് .കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും കണ്ടിട്ടുള്ള ഒരു ചിത്രമാണല്ലോ കേരളവർമ്മ പഴശ്ശിരാജ. ഇത്രയും ജനപ്രീതി മറ്റൊരു ചിത്രവും നേടിയിട്ടില്ല. എൽകെജി തൊട്ട് കോളേജ് വരെയുള്ള വിദ്യാർഥികൾ ചിത്രം തീയേറ്ററുകളിൽ ഒരു പഠന വിഷയമാക്കി. നല്ല സിനിമകളുടെ ഒരു വിഭാഗത്തിലും പഴശ്ശിരാജ ചെന്നില്ലെന്നു മാത്രമല്ല, ജനപ്രീതി നേടിയ ഒരു ചിത്രം പോലുമായിരുന്നില്ല അവാർഡ് കമ്മറ്റിയുടെ കാഴ്ചപ്പാടിൽ. ഇനി വടക്കൻ വീരഗാഥയുടെ സംവിധായകന് അവാർഡ് ലഭിക്കാത്തതിൽ കൂടുതൽ വിശദീകരണം ആവാശ്യമാണെന്ന് തോന്നുന്നില്ലെന്നും ഹരിഹരൻ പറഞ്ഞു.

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളെ കുറിച്ചും ഹരിഹരൻ തന്റെ മനസ് തുറന്നിരുന്നു. മോഹൻലാലും, മമ്മൂട്ടിയും ഏതു ടൈപ്പ് സിനിമകൾ ചെയ്യണെമെന്നു അവരാണ് തീരുമാനിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്. താരങ്ങളെ ഒന്നും നിഷേധിക്കേണ്ട കാര്യമില്ല, അവർ കഷ്ടപ്പെട്ട് വളർന്നു വന്നവരാണ്. അവർ സിനിമ മേഖലയ്ക്ക് ആവശ്യം തന്നെയാണ്. ഞാൻ സിനിമ ചെയ്യുന്നത് എന്റെ ഫ്രീഡം പോലെ തന്നെ അവർ സിനിമ ചെയ്യുന്നത്. അവരുടെ തീരുമാനമാണ്. അവർ എങ്ങനെയുള്ള സിനിമ ചെയ്യണം എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ അതുമായി ബന്ധപ്പെട്ടു വലിയ വിമർശനം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഹരിഹരൻ പറയുന്നു

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു വടക്കൻ വീര ഗാഥ. വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യമായിരുന്നു എം ടി വാസുദേവൻ നായർ നൽകിയത്. മമ്മൂട്ടിക്കും തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർക്കും, കലാസംവിധായകൻ പി. കൃഷ്ണമൂർത്തി തുടങ്ങിയവർക്ക് ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചിരുന്ന. കൂടാതെ നിരവധി സംസ്ഥാന പുരസ്കാരങ്ങളു ചിത്രത്തിന് ലഭിച്ചിരുന്നു.