twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് എന്റെ അടുത്ത് അവസരം ചോദിച്ചുവന്ന നടന്‍, മലയാളികളുടെ പ്രിയതാരത്തെ കുറിച്ച് ഹരിഹരന്‍

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ഹരിഹരന്‍. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി കൊണ്ടുളള ഹരിഹരന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ഹരിഹരന്റെ ചരിത്ര സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്ക് പുറമെ മലയാളത്തിലെ മറ്റ് നടന്മാരെ നായകന്മാരാക്കിയും ഹരിഹരന്‍ സിനിമകള്‍ ചെയ്തിരുന്നു.

    ഹരിഹരന്റെ സിനിമാ കരിയറിലെ എറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന സിനിമയാണ് സര്‍ഗം. വിനീതും മനോജ് കെ ജയനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം 1992ലാണ് പുറത്തിറങ്ങിയത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയൊരുക്കിയ ഒരു ചിത്രം കൂടിയായിരുന്നു സര്‍ഗം. ചിത്രത്തില്‍ കുട്ടന്‍ തമ്പുരാനായി മനോജ് കെ ജയനും, ഹരിദാസായി വിനീതും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

    മനോജ് കെ ജയന്റെ സിനിമാ കരിയറിന്റെ

    മനോജ് കെ ജയന്റെ സിനിമാ കരിയറിന്റെ തുടക്കത്തില്‍ ഇറങ്ങിയ മികച്ച സിനിമയായിരുന്നു സര്‍ഗം. വിനീതിനും മനോജ് കെ ജയനുമൊപ്പം നെടുമുടി വേണു, തിലകന്‍, വികെ ശ്രീരാമന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, രവി വളളത്തോള്‍, ജഗനാഥ വര്‍മ്മ, രംഭ, ഊര്‍മ്മിളാ ഉണ്ണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം ബോംബൈ രവിയുടെ സംഗീതവും സര്‍ഗത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്

    ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരാണ് സിനിമയിലെ മിക്ക ഗാനങ്ങളും പാടിയിരുന്നത്. സര്‍ഗത്തിലെ പ്രകടനത്തിന് മനോജ് കെ ജയന് മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. അന്ന് ഹരിഹരന്‍ മികച്ച സംവിധായകനായും ബോംബെ രവി മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനായി മനോജ് കെ ജയനെ തിരഞ്ഞെടുക്കാനുണ്ടായ കാരണം ഒരഭിമുഖത്തില്‍ ഹരിഹരന്‍ തുറന്നുപറഞ്ഞിരുന്നു.

    മുന്‍പ് തന്റെ അടുത്ത്

    മുന്‍പ് തന്റെ അടുത്ത് ചാന്‍സ് ചോദിച്ചുവന്ന മനോജ് കെ ജയനെ പെരുന്തച്ചന്‍ എന്ന സിനിമ കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചതെന്ന് സംവിധായകന്‍ പറയുന്നു. പിന്നീട് സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ ഇയാള്‍ ചെയ്താല്‍ നന്നാകുമെന്നുളള തോന്നല്‍ ഉണ്ടായെന്നും ഹരിഹരന്‍ പറയുന്നു. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന് പറയുന്ന കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു. പലരെയും ഞാന്‍ അതിന് വേണ്ടി ആലോചിച്ചു.

    പലരെയും ഞാന്‍ അഭിമുഖം ചെയ്തു

    പലരെയും ഞാന്‍ അഭിമുഖം ചെയ്തു ഫോട്ടോഗ്രാഫ് എടുത്തു. ആ സന്ദര്‍ഭത്തിലാണ് ഞാന്‍ പെരുന്തച്ചന്‍ എന്ന സിനിമ കാണാനിടയായത്. അതില്‍ ഒന്ന് രണ്ട് സീനില്‍ ഒരാളുടെ പ്രകടനം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ചോദിച്ചു. ഇതാരാണ്, മനോജ് കെ ജയന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മുന്‍പ് അഭിനയിക്കാന്‍ വേണ്ടി എന്റെ അടുത്ത് വന്ന ആളാണെന്ന് അപ്പോഴാണ് മനസ്സിലായത്. അന്ന് മനോജ് കെ ജയന്റെ ഫോട്ടോ വന്നപ്പോള്‍ തന്നെ എന്റെ മനസ്സില്‍ അദ്ദേഹം പതിഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രം ചെയ്യാനുളള ഒരു മുഖഭാവം മനോജില്‍ ഉണ്ടായിരുന്നു. ഹരിഹരന്‍ പറഞ്ഞു.

    Read more about: hariharan manoj k jayan
    English summary
    hariharan reveals about manoj k jayan's kuttan thamburan character in sargam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X