Just In
- 25 min ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 29 min ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
- 58 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 1 hr ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
Don't Miss!
- News
മദ്യപര്‍ക്ക് ആശ്വാസമേകി എക്സൈസ് മന്ത്രി! വില കുറയ്ക്കുന്നത് പരിഗണനയില്‍... എങ്ങനെ?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലൊരു താരതമ്യം എളുപ്പമല്ല! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്! കാണൂ!
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്മാരായി തുടക്കം കുറിച്ച് നായകന്മാരായി മാറിയ ഇവരെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. സഹായിച്ചും പിന്തുണച്ചുമാണ് ഇവര്‍ മുന്നേറുന്നത്. പ്രഖ്യാപനം മുതലേ തന്നെ ആരാധകര്‍ ഇവരുടെ സിനിമകളെ ഏറ്റെടുത്ത് തുടങ്ങാറുണ്ട്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടവീര്യമൊന്നും ഇവര്‍ക്കിടയിലില്ല. ആരോഗ്യകരമായ മത്സരത്തിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അടുത്ത തലമുറയിലെ താരങ്ങളായി ഇവരുടെ മക്കളും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.
ഒന്നരവര്‍ഷം ഒടിയനൊപ്പമായിരുന്നു! ഓഡിയോ ലോഞ്ചില്‍ വാചാലനായി മോഹന്‍ലാലും മഞ്ജു വാര്യരും! കാണൂ!
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കാനായി ആഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമായാണ് ഇവര്‍ മുന്നേറുന്നത്. ക്ഷണനേരം കൊണ്ടാണ് ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലാവാറുള്ളത്. മോഹന്ലാലിന്രെതായി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ ശബ്ദം നല്‍കാനായി മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ഒടിയന്റെ വിവരണം. അതിഥികളായും ശബ്ദത്തിലൂടെയുമൊക്കെയായി ഇവര്‍ അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയും താരതമ്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന് പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

താരതമ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്
ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരേയും താരതമ്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നേരത്തെ നിരവധി പേര് വ്യക്തമാക്കിയിരുന്നു. ഇവരിലാരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം സാധ്യമല്ലെന്നും സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. അതേ അഭിപ്രായം തന്നെയാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണനും പറഞ്ഞത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. കുട്ടിസ്രാങ്കിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനിലേക്കാണ് അദ്ദേഹമെത്തിയത്. ഇവര്‍ രണ്ട് പേരും മികച്ച നടന്മാരാണ്. ഇവരെ താരതമ്യം ചെയ്യുകയെന്നത് അത്ര എളുപ്പമല്ല.

മാജിക്കലായുള്ള പരകായ പ്രവേശം
മമ്മൂട്ടി അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും മോഹന്‍ലാലിന് അവതരിപ്പിക്കനാവില്ല, തിരിച്ചും അങ്ങനെ തന്നെയാണ്. സുന്ദരമായൊരു അഴിച്ചുവിടലാണ് മോഹന്‍ലാല്‍. അഭിനയത്തിലും ശരീരത്തിലുമൊക്കെ അത് പ്രകടമാണ്. തുറന്ന ആകാശം തേടുന്ന ഒരു പക്ഷിയുണ്ട് മോഹന്‍ലാലില്‍. ഏത് സമയത്തും കഥാപാത്രത്തിലേക്ക് മാജിക്കലായി പരകായപ്രവേശം നടത്താറുണ്ട് മോഹന്‍ലാല്‍. അതുവരെ കളി പറഞ്ഞ് എല്ലാവരേയും രസിപ്പിച്ചിരുന്ന മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരന്നിട്ടുണ്ടെന്ന് പല താരങ്ങളും പറഞ്ഞിരുന്നു.

നായകസങ്കല്പ്പങ്ങളുടെ മൂര്‍ത്തീരൂപം
കുട്ടിസ്രാങ്ക് മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രമാണ്. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂര്‍ണ്ണതയുണ്ട് മമ്മൂട്ടിക്ക്. ആന്തരികമായ സഞ്ചാരമുണ്ട് അദ്ദേഹത്തിന്. സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യമാണ് അദ്ദേഹത്തിന്. ഗാംഭീര്യം, പൗരുഷം, അങ്ങനെയുള്ള നായകസങ്കല്പ്പങ്ങളുടെ മൂര്‍ത്തീരൂപമാണ് മമ്മൂട്ടി. സിനിമയിലായലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് അദ്ദേഹം മുന്നേറുന്നത്. 67 ലും യുവതാരങ്ങളെ വെല്ലുന്ന ഊര്‍ജ്ജവുമായാണ് അദ്ദേഹം മുന്നേറുന്നത്.

അടുത്ത സുഹൃത്തുക്കള്‍
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. ഇടയ്ക്ക് ഇരുകുടുംബങ്ങളും ഒരുമിച്ച് യാത്രകളും പോവാറുണ്ട്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ സിനിമയ്ക്കായി പോരാടാറുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ അതൊന്നുമില്ലെന്ന് ഇരുവരും തെളിയിച്ചിരുന്നു. അമ്മയുടെ ഷോയിലും മറ്റുമൊക്കെ മോഹന്‍ലാലിനൊപ്പം വേദിയിലേക്ക് മമ്മൂട്ടിയും എത്താറുണ്ട്. ഇരുവരും ഒരുമിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മമ്മൂട്ടിയുടെ സാന്നിധ്യം
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഒടിയന് മാറുമെന്നാണ് ആരാധകരും അണിയറപ്രവര്‍ത്തകരുമൊക്കെ പറയുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒന്നര വര്‍ഷത്തോളമായി ഒടിയനൊപ്പമായിരുന്നുവെന്നും സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും ഒപ്പം നില്‍ക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം മോഹന്ലാലിന്റേതായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കിയിരുന്നു.

മക്കളും സിനിമയില്‍
മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ആദ്യമെത്തിയത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ചിരുന്നു. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച പ്രണവ് മോഹന്‍ലാല്‍ ആദിയിലൂടെയായിരുന്നു നായകനായി തുടക്കം കുറിച്ചത്. വന്‍വിജയം നേടിയ ആദിക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് താരപുത്രനെത്തുന്നത്.