For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയായും കാമുകിയായും എന്റെ കൂടെ അഭിനയിച്ച കല്‍പന! ദിലീപിനെ കുറിച്ച് പറഞ്ഞ് ഹരിശ്രീ അശോകന്‍

  |

  ജൂലൈ നാല് ജനപ്രിയ നായകന്‍ ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്. ഈ പറക്കും തളിക, മീശമാധവന്‍, സിഐഡി മൂസ, പാണ്ടിപ്പട, തുടങ്ങി ദിലീപിന്റെ നാല് സൂപ്പര്‍ഹിറ്റ് സിനിമകള്‍ പിറന്ന ദിവസമാണ് ജൂലൈ നാല്. ദിലീപിനൊപ്പം ഈ വിജയങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായിരുന്നു. ഹരിശ്രീ അശോകനാണ് ആ താരം.

  നായകനൊപ്പം മുഴുനീള സിനിമയില്‍ നിറഞ്ഞ് നിന്ന ഹരിശ്രീ അശോകനും തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. മാത്യൂഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളെ കുറിച്ചുമൊക്കെ താരം മനസ് തുറന്നിരിക്കുന്നത്.

  ഞാന്‍ ദിലീപുമായി ചെയ്ത ചിത്രങ്ങളെല്ലാം അത്രയ്ക്ക് ആസ്വദിച്ച് ചെയ്തവയാണ്. എല്ലാം ഹിറ്റ് ചിത്രങ്ങളാണ്. പഞ്ചാബി ഹൗസ്, സിഐഡി മൂസ, പറക്കും തളിക, മീശമാധവന്‍, കൊച്ചി രാജാവ്, അങ്ങനെ ഒരുപാട് ഹിറ്റ് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു. ഞങ്ങളുടെ കെമിസ്ട്രി അത്രയും നല്ലതായിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ കോമ്പോ ഇഷ്ടപ്പെടുന്ന കുറേ ആളുകളുണ്ട്. പറക്കും തളികയുടെ ചിത്രീകരണത്തിന് പറഞ്ഞ സമയത്ത് എനിക്ക് എത്താന്‍ സാധിച്ചില്ല. തിരുവനന്തപുരത്ത് വേറൊരു സിനിമയുടെ ചിത്രീകരണത്തില്‍ പെട്ട് പോയി.

  പറക്കും തളികയിലാണെങ്കില്‍ ദിലീപുമായിട്ടുള്ള കോമ്പിനേഷന്‍ സീനുകളാണ് ഏറെയും. എന്നെ മാറ്റി വേറെ ആരെയെങ്കിലും വച്ച് ചെയ്തൂടെ എന്ന് ചര്‍ച്ചകളൊക്കെ വന്നു. പക്ഷേ അന്ന് ദിലീപാണ് എനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് പറഞ്ഞത്. അതൊക്കെ എന്റെ ഭാഗ്യം. സിഐഡി മൂസയ്ക്ക് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ഒരു ചിത്രമാണ് എന്ന് വേണമെങ്കില്‍ പറയാം. അവര്‍ ടോം ആന്‍ഡ് ജെറി പോലെ ആസ്വദിച്ച ഒരു സിനിമ. അത് ദിലീപിന്റെയുംം മറ്റും പരീക്ഷണമാണ്. ആ സിനിമ ക്ലിക്കാവുമോ എന്ന് സംശയിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.

  പക്ഷേ അത് വലിയ ഹിറ്റായി മാറി. ഇന്നും ജനങ്ങള്‍ അത് കണ്ട് ആര്‍ത്ത് ചിരിക്കുന്നു. അതുപോലെ മലയാള സിനിമ തകര്‍ന്നിരിക്കുന്ന സമയത്ത് വന്ന മെഗാഹിറ്റാണ് മീശമാധവന്‍. തളര്‍ന്ന് പോയ മലയാള സിനിമയെ ഉണര്‍ത്തിയ ചിത്രമെന്ന് പറയാം. ഗംഭീര പടമായിരുന്നു. ലാല്‍ ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം, അതില്‍ ഹാസ്യം ഉണ്ട്, റൊമാന്‍സ് ഉണ്ട്, പാട്ട് ഉണ്ട്, ഫൈറ്റ് ഉണ്ട്, സെന്റിമെന്റ്‌സ് ഉണ്ട്, എല്ലാത്തിന്റെയും മിക്‌സിങ് ഭയങ്കരമാണ്.

  ലാലേട്ടന്റെ കൂടെ ഞാന്‍ ആദ്യം അഭിനയിച്ച ചിത്രമാണ് ബാലേട്ടന്‍. വിഎം വിനു സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അതൊക്കെ ഒരു ഭാഗ്യമായിരുന്നു. ലാലേട്ടനൊപ്പം ഒരു സിനിമ, അത് സൂപ്പര്‍ഹിറ്റാവുക. ഒരുപാട് അനുഭവങ്ങളുണ്ട് ആ സിനിമയില്‍. ലാലേട്ടനില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ പറ്റി. അതുപോലെ തന്നെയാണ് മമ്മൂക്കയ്ക്കും സുരേഷേട്ടനുമൊപ്പം. ആദ്യം ഭയങ്കര പേടിയായിരുന്നു ഇത്ര വലിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍. ബസ് കണ്ടക്ടര്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് വലിയൊരു ഡയലോഗ് ഉണ്ടായിരുന്നു.

  അത് ആദ്യത്തെ ടേക്ക് തെറ്റിച്ചു, രണ്ടാമത്തെ ടേക്ക് തെറ്റിച്ചു. ആ സമയത്ത് ക്യാമറയ്ക്ക് പുറകില്‍ മമ്മൂക്ക നില്‍പ്പുണ്ടായിരുന്നു. നിര്‍ത്തി നിര്‍ത്തി പറ അശോകാ എന്ന് മമ്മൂക്ക നിര്‍ദേശം തന്നു. അതുപോലെ ചെയ്തപ്പോള്‍ അടുത്ത ടേക്ക് ഒകെ ആവുകയും ചെയ്തു. ഇതുപോലെയാണ് ഓരോ നടന്മാര്‍ക്കൊപ്പവും അഭിനയിക്കുമ്പോള്‍. നമ്മുടെ ബോഡി ലാംഗ്വേജ് എങ്ങനെ ആവണം. എങ്ങനെ ആ ഡയലോഗ് അവതരിപ്പിക്കണം എന്നെല്ലാം ഇവരില്‍ നിന്നും പഠിക്കാന്‍ പറ്റും. ഇതുപോലെ ജയറാം, മുകേഷ് അങ്ങനെ ഒരുപാട് നടന്മാരുണ്ട്. പക്ഷേ ദിലീപിനൊപ്പം സിനിമകള്‍ ചെയ്യുന്നത് വേറെ ഒരു എനര്‍ജിയാണ്.

  മികച്ച രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന ഒരുപാട് നടിമാര്‍ മലയാള സിനിമയിലുണ്ട്. സുകുമാരിയമ്മ, ലളിത ചേച്ചി, കല്‍പന തുടങ്ങിയവര്‍. ഇവരൊക്കെ അസാധ്യ അഭിനേത്രികളുമാണ്. ഹാസ്യം മാത്രമല്ല ഏത് വേഷവും മികച്ചതാക്കുന്നവര്‍. ഭാര്യയായും കാമുകിയായും എന്റെ കൂടെ ഏറ്റവുമധികം കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് കല്‍പന. ഗംഭീര അഭിനേത്രിയാണ് അവര്‍. ഏത് വേഷവും ചെയ്യാന്‍ കെല്‍പുള്ള ഗംഭീര അഭിനേത്രി. അവരുടെ അകാലത്തിലെ വിട വാങ്ങല്‍ വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക്. ഭയങ്കര ടൈംമിങ്ങാണ് കല്‍പനയ്ക്ക്. ഒരു സീനില്‍ ഓവറായി അഭിനയിക്കണമെങ്കില്‍ പക്കാ ഓവറാക്കി കൈയില്‍ തരും. നോര്‍മലായുള്ള അഭിനയമാണെങ്കില്‍ അങ്ങനെ. എന്തും കല്‍പനയുടെ കൈയില്‍ ഭദ്രമായിരുന്നു.

  English summary
  Harisree Ashokan About Movies With Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X