For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെങ്ങളുടെ കമ്മല്‍ പണയം വെച്ചിട്ടാണ് പോയത്; ഒടുവില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്ന് ഹരിശ്രീ അശോകന്‍

  |

  നടന്‍ ഹരിശ്രീ അശോകന്‍ ചുമട്ട് തൊഴിലാളിയെ ചുമടുകള്‍ എടുത്ത് നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടി അദ്ദേഹം കഷ്ടപ്പെടുകയാണെന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. അതേ സമയം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍.

  ഹരിശ്രീ അശോകന്റെ പാതയിലൂടെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയിലേക്ക് എത്തിയിരുന്നു. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ അര്‍ജുനെ കുറിച്ചും ചെറിയൊരു ഇടവേള സിനിമയില്‍ വന്നതിനെ പറ്റിയുമൊക്കെയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നത്. വിശദമായി വായിക്കാം...

  'ഹരിശ്രീ അശോകന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുള്ള കഥ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ആത്മഹത്യയുടെ മുന്നില്‍ വരെ താന്‍ പോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് മസ്ദൂര്‍ ആയി ജോലി ചെയ്യുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ മോഹം വരുന്നത്. ചാന്‍സ് അന്വേഷിച്ച് മദ്രാസിലേക്ക് ചെല്ലാന്‍ ഒരു നിര്‍മാതാവ് പറഞ്ഞു. പെങ്ങള്‍ അവളുടെ കമ്മല്‍ പണയം വെച്ചിട്ടാണ് പെട്ടിയും ഡ്രസ്സ് ഒക്കെ വാങ്ങിച്ചു തന്നത്. മദ്രാസില്‍ ചെന്ന് രണ്ടുദിവസം വെറുതെയിരുന്നു. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് പോലും തന്നില്ല.

  ആത്മഹത്യയെ കുറിച്ചു പോലും ആലോചിച്ചിരുന്നു. പിന്നീട് സിനിമയില്‍ നാലാളറിയുന്ന നിലയില്‍ എത്തിയപ്പോള്‍ ആ നിര്‍മ്മാതാവ് ഡേറ്റ് ചോദിച്ചു വന്നു. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഇല്ലെന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. ഇപ്പോള്‍ തോന്നുന്നു ഞാന്‍ അന്ന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന്. അന്ന് ഞാന്‍ അറിയപ്പെടാത്ത ആളയത് കൊണ്ട് അങ്ങനെ പെരുമാറി. പിന്നീട് ആവശ്യം എന്ന് തോന്നിയപ്പോള്‍ എന്നെ അന്വേഷിച്ചു വന്നു. അത് ഓരോരുത്തരുടെ ജന്മ സ്വഭാവമാണെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മകന്‍ അര്‍ജുന്‍ അശോക് ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അറിയാം.

  രാജകുടുംബാംഗവുമായി പ്രണയിച്ചിട്ടും വിവാഹം കഴിക്കാന്‍ പറ്റിയില്ല, ലത മങ്കേഷ്‌കര്‍ അവിവാഹിതയായി തുടരാനുള്ള കാരണം

  അതേ സമയം മകന്‍ നടനായപ്പോള്‍ ഉപദേശം നല്‍കാറുണ്ടോ എന്ന ചോദ്യത്തിനും രസകരമായ ഉത്തരമാണ് അശോകന്‍ നല്‍കിയത്. 'ഉപദേശിച്ചു നന്നാക്കാന്‍ പറ്റുന്നതാണ് ഒരാളുടെ അഭിനയശേഷി എന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ മകന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ അവനോട് അഭിപ്രായം പറയാറുമില്ല. നല്ലൊരു നടനാകാന്‍ കഠിനാധ്വാനം വേണമെന്ന് ഞാന്‍ പറയും. അവന്റെ അഭിനയം നന്നായിരുന്നു എന്ന് പലരും എന്നോട് പറയാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നാറുണ്ട്. ഞാന്‍ അവനോട് ഒന്ന് രണ്ട് കാര്യങ്ങളെ പറയാറുള്ളൂ, ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി വെക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്ന കണ്ടാല്‍ കഴിയുമെങ്കില്‍ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ അവസരം തരുന്ന നിര്‍മ്മാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത് എന്നൊക്കെയാണ് പറയാറുള്ളത്.

  ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലത മങ്കേഷ്‌കര്‍ അന്തരിച്ചു

  Recommended Video

  നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam


  സിനിമയില്‍ ഇടവേള വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇടവേള വന്നത് വാസ്തവമാണ്. പക്ഷേ കാരണം അറിയില്ല. സിനിമക്കാര്‍ എന്ന് പറഞ്ഞാല്‍ സമ്മേളനങ്ങള്‍ക്ക് അതിഥികള്‍ കൊടുക്കുന്ന ബൊക്കെ പോലെയാണ്. ആ സമയത്ത് വലിയ സ്‌നേഹത്തോടെ കൊടുക്കും. വലിയ സ്‌നേഹത്തോടെ അവരത് വാങ്ങുകയും ചെയ്യും. പിന്നെ ഏതെങ്കിലും ഒരു മൂലയ്ക്ക് കിടക്കുന്നത് കാണാം. വെള്ളി വെളിച്ചത്തില്‍ ഉണ്ടെങ്കില്‍ സ്‌നേഹവും താരപ്രതിഭയും ഉണ്ടാവും എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. നിലവില്‍ അന്ത്രു ദ് മാന്‍ എന്ന സിനിമയിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ ഹരിശ്രീയുടേതായി പുറത്തിറങ്ങിയത്. ഇതിനിടയില്‍ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന പേരിലൊരു സിനിമ സംവിധാനം ചെയ്തും ഹരിശ്രീ അശോകന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  Harisree Ashokan Opens Up About His Movie Starting Period
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X