»   » ആമിക്കും മഞ്ജു വാര്യര്‍ക്കും വെല്ലുവിളി ഉയര്‍ത്തി മറ്റ് ചിത്രങ്ങളും, ഈയാഴ്ചത്തെ റിലീസുകളിതാ!

ആമിക്കും മഞ്ജു വാര്യര്‍ക്കും വെല്ലുവിളി ഉയര്‍ത്തി മറ്റ് ചിത്രങ്ങളും, ഈയാഴ്ചത്തെ റിലീസുകളിതാ!

Posted By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പല സിനിമകളും ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി, നജീം കോയ സംവിധാനം ചെയ്യുന്ന കളി, വിനു ജോസഫ് സംവിധാനം ചെയ്ത റോസാപ്പൂ, ഡോക്ടര്‍ സിജു ജവഹര്‍ സംവിധാനം ചെയ്ത കഥ പറഞ്ഞ കഥ തുടങ്ങിയ സിനിമകള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

താരരാജാവിന്‍റെ മകനായിട്ടും പ്രണവിന് എങ്ങനെ ഇത്ര സിംപിളാകാന്‍ കഴിയുന്നു? ജീവിതശൈലി അത്ഭുതപ്പെടുത്തി!


ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!


സിനിമയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജുകളിലെ അപ്‌ഡേറ്റുകളും ഔദ്യോഗികപ്രഖ്യാപനവുമൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. റിലീസിന് മുന്‍പേ തന്നെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.


മഞ്ജു വാര്യരുടെ ആമി

ആമി എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന സിനിമ ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


കാത്തിരിപ്പിനൊടുവില്‍ ആമിയെത്തുന്നു

ഫേസ്ബുക്കിലൂടെ മുരളി ഗോപിയടക്കമുള്ളവര്‍ റിലീസിനെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ വേഷമിടുമ്പോള്‍ മാധവദാസായെത്തുന്നത് മുരളി ഗോപിയാണ്. ടൊവിനോ തോമസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനൂപ് മേനോന്‍, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ബിജു മേനോന്റെ റോസാപ്പൂ

ബിജു മേനോന്‍, സലീം കുമാര്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, അഞ്ജലി അമീര്‍ തുടങ്ങിയവരെ അണിനിരത്തി വിനു ജോസഫ് സംവിധാനം ചെയ്ത റോസാപ്പൂവും വെളളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്.


കളിയുമായി നവാഗതരെത്തുന്നു

മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമ. തിരക്കഥാകൃത്തായ നജീം കോയയുടെ ആദ്യ സംവിധാന സംരംഭമായ കളിയും വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. നവാഗതരോടൊപ്പം ജോജു ജോര്‍ജ്ജ്, ഷമ്മി തിലകന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


കഥ പറഞ്ഞ കഥ

സിദ്ധാര്‍ത്ഥ് മേനോന്‍ നായകനായെത്തുന്ന പ്രണയ ചിത്രമായ കഥ പറഞ്ഞ കഥയും ഈയാഴ്ചത്തെ ലിസ്റ്റിലുണ്ട്. ഡോക്ടര്‍ സിജു ജവഹറാണ് ചിത്രത്തിന്റെ സംവിധായകന്‍.


കല്യാണവും റിലീസ് ചെയ്യുന്നുണ്ട്

ശ്രാവണ്‍ മുകേഷ് നായകനായെത്തുന്ന കല്യാണവും വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിന്‍രെ ഓഡിയോ ലോഞ്ച് കടലിനടിയില്‍ വെച്ചായിരുന്നു നടത്തിയത്.


English summary
Here is the list of upcoming movie release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam