»   » പ്രതീക്ഷകളോടെ എത്തിയ മെഗാസ്റ്റാര്‍ ചിത്രം അച്ഛാദിന്‍ തകര്‍ന്നതിന് പിന്നിലെ കാരണം അറിയൂ !!

പ്രതീക്ഷകളോടെ എത്തിയ മെഗാസ്റ്റാര്‍ ചിത്രം അച്ഛാദിന്‍ തകര്‍ന്നതിന് പിന്നിലെ കാരണം അറിയൂ !!

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രത്തിന്റെ പരാജയം ഏറ്റെടുത്ത് സംവിധായകന്‍. ഏറെ പ്രതീക്ഷയോടെയാണ് അച്ഛാദിന്‍ എന്ന സിനിമ തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ വിചാരിച്ചത്ര ക്ലിക്കാവാന്‍ കഴിയാതെ ഈ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയായിരുന്നു പിന്നീട് പ്രേക്ഷകര്‍ കണ്ടത്.

വിജയിക്കണമെന്നാഗ്രഹിച്ചാണ് ഓരോ സിനിമയും ഒരുക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചിത്രത്തിന്റെ വിധി തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. വിജയ പരാജയങ്ങളെല്ലാം പ്രേക്ഷകരുടെ കൂടെ കൈയ്യിലാണ്. ചില സിനിമകള്‍ വന്‍വിജയമായി മാറുമ്പോള്‍ മറ്റു ചിലത് വന്‍പരാജയത്തിലേക്ക് നയിക്കുന്നു. പ്രതീക്ഷകളോടെ തിയേറ്ററുകളിലേക്കെത്തിയ മമ്മൂട്ടി ചിത്രം അച്ഛാദിന്‍ ന്റെ പരാജയ കാരണത്തെക്കുറിച്ച് സംവിധായകനായ മാര്‍ത്താണ്ഡന്‍ പറയുന്നതെന്താണെന്ന് അറിയാന്‍ കൂടുതല്‍ വായിക്കൂ.

പ്രതീക്ഷയോടെയെത്തിയ അച്ഛാദിന്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനു ശേഷമാണ് മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയെ നായകനാക്കി അച്ഛാദിന്‍ ഒരുക്കിയത്. തുടരെത്തുടരെയുള്ള പരാജയത്തില്‍ നിന്നും മെഗാസ്റ്റാറിനെ രക്ഷിച്ച ചിത്രം കൂടിയായിരുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.

പരാജയമാകാന്‍ കാരണമായത്

2015 ജൂലൈ 17നാണ് അച്ഛാദിന്‍ തിയേറ്ററുകളിലേക്കെത്തിയത്. വലിയ പ്രതീക്ഷയായി എത്തിയ ചിത്രം തിയേറ്ററില്‍ വന്‍പരാജയമായതിന് പിന്നില്‍ ചിത്രത്തിന്റെ മോശം തിരക്കഥയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.

പരാജയപ്പെടണമെന്ന് കരുതി ചെയ്തതല്ല

അച്ഛാദിന്‍ സിനിമ ഉദ്ദേശിച്ച നിലയില്‍ വിജയിക്കാത്തതിന് പിന്നിലെ കാരണം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും പരാജയപ്പെടണമെന്നു കരുതി ആരും സിനിമ ചെയ്യില്ലെന്നും സംവിധായകന്‍ പറയുന്നു.

എന്‍റെ മാത്രം പരാജയം

അച്ഛാദിന്‍ സിനിമ പരാജയപ്പെട്ടതിന് പിന്നില്‍ താന്‍ തന്നെയാണെന്നും ആ പരാജയം എന്റെ മാത്രം പരാജയമെന്ന രീതിയില്‍ കാണാനാണ് തനിക്ക് താല്‍പര്യമെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരുടെ പരാജയമായി കാണുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

പരാജയത്തിന് ശേഷം വിജയ ചിത്രം

അച്ഛാദിന്‍ സിനിമയുടെ പരാജയം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ഒരു വിജയ ചിത്രവുമായി സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സിനിമയിലേക്ക് തിരിച്ചെത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. പാവാടയായിരുന്നു ആ ചിത്രം.

English summary
Reason for the failure of acha dhin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam