For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ആശുപത്രിയിലായതോടെ ഫോളോവേഴ്‌സ് കൂടി; സാന്ദ്രയെ ഐസിയു വില്‍ പോയി കണ്ടപ്പോള്‍ വില്‍സണ്‍ പറഞ്ഞ തഗ്ഗ് ഡയലോഗ്

  |

  നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് യൂട്യൂബ് ചാനലിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ്. സൂപ്പര്‍ നാച്ചൂറല്‍സ് എന്ന ചാനലിലൂടെ മക്കളായ തങ്കകൊലുസുമാര്‍ക്കൊപ്പമുള്ള വീഡിയോസായിരുന്നു പങ്കുവെക്കാറുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് സാന്ദ്രയ്ക്ക് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ സാന്ദ്ര തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ പ്രിയപ്പെട്ടവരെല്ലാം ആശങ്കയിലായി. ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത സാന്ദ്ര വളരെ വേഗം ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തു.

  ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ടയായി കഴിയുകയായിരുന്നു സാന്ദ്ര. ഇപ്പോഴിതാ തൻ്റെ ആശുപത്രി വാസത്തെ കുറിച്ചും തന്റെ വിശേഷങ്ങളുമാണ്ബീഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ പുതിയൊരു അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സാന്ദ്ര തോമസ്. ഇത്തവണ ഭര്‍ത്താവ് വില്‍സനും ഇരട്ടുക്കുട്ടികളായ തങ്കകൊലുസും ഒപ്പമുണ്ടായിരുന്നു. ഡെങ്കി ബാധിച്ച് സാന്ദ്ര ഐസിയുവില്‍ ആയി മൂന്നാമത്തെ ദിവസമാണ് ഭര്‍ത്താവ് കാണാന്‍ ചെല്ലുന്നത്. ആ സമയത്ത് അത്ര സീരിയസ് ഒന്നുമായിരുന്നില്ല.

   wilson-sandra-

  ഐസിയു വില്‍ എത്തിയ വില്‍സണ്‍ എങ്ങനെയുണ്ട് എന്ന് തന്നോട് ചോദിച്ച ശേഷം പറഞ്ഞത് നീ ഇവിടെ കിടക്കുന്നത് കൊണ്ട് എന്റെ ഫോളോവേഴ്‌സ് കൂടി എന്നായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റയടിക്ക് മൂവായിരം പേരാണ് വില്‍സനെ ഫോളോ ചെയ്യാന്‍ എത്തിയതെന്ന് തമാശരൂപേണ സാന്ദ്ര പറയുന്നു. താന്‍ ആ പറഞ്ഞത് സത്യമാണെന്നും കുറേ പേര്‍ എന്നെ ഫോളോ ചെയ്യാന്‍ വന്നതായി വില്‍സണ്‍ പറയുന്നു.

  കല്യാണം കഴിച്ച് ചെല്ലുമ്പോള്‍ നാത്തൂന്റെ പ്രായം 14; അവളിപ്പോഴും കൊച്ചനിയത്തിയെ പോലെയെന്ന് ഗായിക സുജാത മോഹന്‍

  ഭര്‍ത്താവിനെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെയുള്ള കുടുംബവിശേഷങ്ങളും സാന്ദ്ര പങ്കുവെച്ചിരുന്നു. റൊമാന്റികും പോസിറ്റീവായി ചിന്തിക്കുന്നതുമെല്ലാം താനാണ്. വില്‍സണ് ലേശം ദേഷ്യം കൂടുതലാണെന്നും മക്കളുടെ കാര്യത്തിലൊക്കെ അങ്ങനെയാണെന്നും സാന്ദ്ര പറയുന്നു. പക്ഷേ രണ്ടാളും ഈ മൊമന്റി ജീവിക്കുന്നവരാണ് ഞങ്ങള്‍. താന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ലെന്നും ആ സമയത്ത് തോന്നുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വില്‍സണ്‍ പറയുന്നു. പക്ഷേ സാന്ദ്ര പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ നടത്തുന്ന ആളാണെന്നാണ് ഇരുവരും ഒരുപോലെ പറയുന്നത്.

   wilson-sandra-

  വിജയ് ബാബുവിനൊപ്പം മുന്‍പ് നിര്‍മാതാവായിരുന്നപ്പോള്‍ പ്ലാന്‍ ചെയ്ത് ജീവിക്കാന്‍ തുടങ്ങിയതിനെ കുറിച്ചും സാന്ദ്ര സൂചിപ്പിച്ചു. വിജയ് അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാനുകളെല്ലാം നേരത്തെ ചെയ്ത് വെക്കും. ഏതൊക്കെ സിനിമ, എപ്പോഴൊക്കെ ചെയ്യണമെന്ന് തീരുമാനിക്കും. അതിനൊപ്പം ചേര്‍ന്ന് ഞാനും അങ്ങനെയായി. ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടുള്ള കാര്യം നടന്നില്ലെങ്കില്‍ ടെന്‍ഷന്‍ വരുമെന്നും അതിന്റെ ആവശ്യമില്ലല്ലോ എന്നുമാണ് സാന്ദ്രയും വില്‍സണും പറയുന്നത്. സാന്ദ്രയ്ക്കാണെങ്കില്‍ ലേശം ടെന്‍ഷന്‍ കൂടുതലുമാണ്.

  ആശുപത്രിയില്‍ കിടന്ന സമയത്ത് സാന്ദ്ര പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നിയതായും താരം പറയുന്നു. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ മാത്രമേ വിശേഷങ്ങള്‍ ചോദിച്ച് തന്നെ വിളിച്ചിരുന്നുള്ളു. വനിതാ സംഘടനയൊന്നും തിരിഞ്ഞ് നോക്കിയില്ലെന്ന സാന്ദ്രയുടെ പരാമര്‍ശമാണ് ചര്‍ച്ചയായത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് മോശമായി പോയെന്ന് പിന്നീട് തോന്നി. അതിന് കാരണം തന്റെ വാക്കുകള്‍ വൈറലായതാണെന്നും സാന്ദ്ര സൂചിപ്പിച്ചു.

  Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

  ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്ത് മുതലാണ് സാന്ദ്ര തോമസ് നിരന്തരം വാര്‍ത്തകളില്‍ നിറയുന്നത്. മക്കള്‍ക്കൊപ്പമുള്ള ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോടെ വീഡിയോ വൈറലായി. പിന്നെ അവരെ നോക്കുന്നതും വളര്‍ത്തുന്നതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞ് തുടങ്ങി. ഇപ്പോള്‍ അമ്മയെക്കാളും ആരാധക പിന്‍ബലമുള്ളവരാണ് മക്കളായ ഉമ്മുക്കുല്‍സുവും ഉമ്മിണിതങ്കവും.

  English summary
  Here's What Producer Sandra Thomas Husband informed Her When She Was Admitted In ICU
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X