»   » പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

Posted By: Rohini
Subscribe to Filmibeat Malayalam

വീട്ടില്‍ നല്ലൊരു പണച്ചാക്കിന്റെ കല്യാണാലോചന വരുമ്പോള്‍, ചേട്ടാ.. ചേട്ടനെന്നെ ഒരു പെങ്ങളെ പോലെ കാണണം എന്ന് പ്രേമിച്ച പെണ്ണ് പറയുന്നതും അത് കേട്ട് ചങ്ക് തകരുന്ന കാമുകന്റെയും നായികാ - നായക സങ്കല്‍പമൊക്കെ പൊളിഞ്ഞു വീണു. ഇപ്പോള്‍ പെണ്ണുങ്ങള്‍ വളരെ സ്‌ട്രൈറ്റാണ്.. കാര്യങ്ങള്‍ നേരിട്ട് പറഞ്ഞ് നൈസായിട്ട് ഒഴിവാക്കും... ആണുങ്ങളും അടുത്തതിലേക്ക് പെട്ടന്ന് മാറിപ്പോവും.

ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ... നായകന്മാര്‍ തല്ലിയ പ്രമുഖ നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

പ്രേമിച്ച് പറ്റിച്ചുപോകുന്ന പെണ്ണുങ്ങള്‍ പണ്ട് മുതലേ സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും, ഇന്നാണ് അവര്‍ക്ക് നല്ലൊരു പേരും പെരുമയും വന്നത്.. തേപ്പുകാരി എന്ന വാക്ക് മലയാള ഡിക്ഷ്ണറിയില്‍ വന്നതും അങ്ങനെയാണ്.

മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!

പത്ത് പവന്‍ പൊന്നില്‍ ശ്രീനിവാസനെ തേച്ച ഉര്‍വശി മുതല്‍, പ്രേമിച്ച് പ്രേമിച്ച് ദുല്‍ഖറിനെ അമേരിക്കയില്‍ എത്തിച്ച കാര്‍ത്തിക മുരളീധരന്‍ വരെ മലയാളത്തിലെ മുന്‍നിര തേപ്പുകാരികളാണ്. മഹേഷേട്ടനെ നൈസായി ഒഴിവാക്കിയ സൗമ്യയും തനി കോഴിയെ കെട്ടിയ നീതുവുമൊക്കെ ഈ പട്ടികയില്‍ പെടും.. നോക്കാം

ഉര്‍വശി

മലയാളത്തിലെ ഏറ്റവും മികച്ച തേപ്പുകാരിയ്ക്കുള്ള സ്ഥാനം ഇപ്പോഴും സ്‌നേഹലതയ്ക്ക് തന്നെയാണ്. ഉര്‍വശിയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ സ്‌നേഹലത എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. മുക്ക് പണ്ഡം കൊടുത്ത് ആളെ പറ്റിച്ച തട്ടാന്‍ ഭാസ്‌കരനാണ് അന്നും ഇന്നും തേപ്പ് കിട്ടിയവരുടെ ഹീറോ

രേണുക ചൗഹാന്‍

അഭിമന്യു എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് തേപ്പു കിട്ടുന്നത് നടി രേണുക ചൗഹാനില്‍ നിന്നാണ്. പ്രണയിച്ച് വഞ്ചിച്ച് ഹരിയേട്ടന്റെ സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുന്ന സാവിത്രികുട്ടിയായിട്ടാണ് രേണുക ചിത്രത്തിലെത്തുന്നത്.

മീര നന്ദന്‍

സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ തേക്കുന്നത് മീരാ നന്ദനാണ്. തേപ്പുകാരിയെ കൊന്നുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പ്രതികാരം ചെയ്യുന്നു. പക്ഷെ ആ പഴി വന്നുവീഴുന്നത് ജയറാമിന്റെ തലയിലാണ്. അത് തെളിയ്ക്കുന്നതാണ് സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ കഥ

ഹരിപ്രിയ

രസികന്‍ എന്ന ചിത്രത്തിലാണ് ദിലീപിന് നല്ല അസ്സല്‍ തേപ്പ് കിട്ടുന്നത്. കന്നട നടി ഹരിപ്രിയയാണ് ചിത്രത്തില്‍ തേപ്പുകാരിയായി എത്തുന്നത്. നേരംപോക്കിന് വേണ്ടി ശിവന്‍കുട്ടിയെ പ്രേമിക്കുന്ന കരിഷ്ണ മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ഹരിപ്രിയ എത്തിയത്.

ഗൗതമി നായര്‍

ആദ്യ ചിത്രത്തില്‍ തന്നെ തേപ്പ് കിട്ടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ 'അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍' എന്ന് പറയുന്ന ദുല്‍ഖറിന്റെ ഡയലോഗ് ഹിറ്റാണ്.

അനുശ്രീ

മലയാളത്തില്‍ ഏറ്റവും നൈസായി ഒഴിവാക്കിയ ഒരു പ്രേമമായിരുന്നു മഹേഷിന്റെ പ്രതികാരത്തിലേത്. അനുശ്രീയാണ് തേപ്പുകാരിയായ സൗമ്യയെ അവതരിപ്പിച്ചത്. അതോടെ അനുശ്രീയ്ക്ക് ആ പേരും വീണു, തേപ്പുകാരി!

സ്വാസിക

കെട്ടാന്‍ വരുന്ന ചെറുക്കന്റെ പണത്തിലാണ് കട്ടപ്പനയിലെ ഋത്വിത് റോഷനില്‍ നീതുവും വീണത്. ജിജു വില്‍സണിനാണ് ഈ ചിത്രത്തില്‍ തേപ്പുകിട്ടിയത്. ഒരു തേപ്പുകാരിയുടെ 'ഗഥ' പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്

ഗായത്രി സുരേഷ്

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ടൊവിനോ തോമസിനെ തേക്കുന്നത് ഗായത്രി സുരേഷാണ്. നായകനിലൂടെ എല്ലാം നേടിയ ശേഷം മറ്റൊരുത്തനെ കാണിച്ച് ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് പറയുക. എന്തായാലും ആ പ്രണയ തകര്‍ച്ചയിലൂടെ നായകനങ്ങ് ഹിറ്റായി.

കാര്‍ത്തിക മുരളീധരന്‍

ശരിക്കുമൊരു തേപ്പുകാരിയുടെ കഥ പറഞ്ഞ ചിത്രമാണ് സിഐഎ. ദുല്‍ഖറിന് നല്ല അസ്സലായി പ്രേമിച്ച് അമേരിക്ക വരെ എത്തിച്ച നായിക. ഒടുവില്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് അവള്‍ പ്രേമിച്ചതിനെക്കാള്‍ ഗംഭീരമായി തേച്ചു എന്ന്.

English summary
Heroines who cheated heroes in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X