For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രണവ് ഇങ്ങനെയാണ്, നടനെ കുറിച്ച് ഹിഷാം അബ്ദുള്‍ വഹാബ്

  |

  മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറുകയാണ് ഹൃദയം. ജനുവരി 21 ന് റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാൽ, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. ''ദർശന...'' എന്ന് തുടങ്ങുന്ന ഗാനം പുറത്ത് ഇറങ്ങി നിമിഷനേരം കൊണ്ടാണ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത്.

  Pranav mohanlal,

  15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴിതാ ഹൃദയത്തെ കുറിച്ചും ഒപ്പം വര്‍ക്ക് ചെയ്തവരെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അത് കഴിഞ്ഞാല്‍ കഴിഞ്ഞു, അക്കാര്യത്തില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്, വെളിപ്പെടുത്തി ധ്യാൻ

  വിനീതിനെ കുറിച്ച് ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പറയാന്‍ ആഗ്രഹിക്കുന്ന വസ്തുതയെന്താണെന്ന ചോദ്യത്തിന് ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഹിഷാമിന്റെ മറുപടി. 'വിനീതേട്ടനെ കുറിച്ച പറയുകയാണെങ്കില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ പറയാനുണ്ട്. പെട്ടന്ന് എന്റെ മനസില്‍ വരുന്നത് ഹി ഈസ് ആന്‍ ആബ്‌സല്യൂട്ട് ഡിസിഷന്‍ മേക്കര്‍. ഒരു തീരുമാനമെടുത്താല്‍ അദ്ദേഹം അതില്‍ നിന്നും പിന്‍മാറില്ല,' ഹിഷാം പറയുന്നു.

  ദിലീപിന് ദിവസവും 100 രൂപ വരെ കിട്ടും, 5000 രൂപയാണ് തന്റെ വാ‍ർഷിക വരുമാനം, പഴയ കഥ പറഞ്ഞ് ലാൽ ജോസ്

  സിംപിള്‍ ആന്‍ഡ് സൈലന്റ് എന്നാണ് ഒറ്റവാക്കില്‍ ഹിഷാം പ്രണവിനെ കുറിച്ച് പറയുന്നത്. കല്യാണി ഹ്യൂമറസാണെന്നും, ദര്‍ശനയുടെ മികച്ച അഭിനയം തന്നെയാണ് തന്റെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നതെന്നും ഹിഷാം പറയുന്നു. താന്‍ ദര്‍ശനയുടെ അഭിനയത്തിന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.കൊവിഡ് കാലത്തുപോലും ഇത്രയും റിസ്‌കെടുത്ത് ഒരു സിനിമ തിയേറ്ററിലേക്കെത്തിച്ച വിശാഖ് സുബ്രഹ്‌മണ്യം വണ്ടര്‍ഫുള്‍ പ്രൊഡ്യൂസറാണെന്നും ഹിഷാം അഭിമുഖത്തിൽ പറയുന്നു.

  17 വയസ് മുതല്‍ 30 വയസ് വരെ അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം കടന്നുപോവുന്ന ഉയര്‍ച്ചതാഴ്ചകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അതില്‍ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ചിത്രത്തിലുള്ളത്.

  വിനീത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് . എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. വിനീത്- പ്രണവ് കോമ്പോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

  English summary
  Hesham Abdul Wahab Opens Up about Pranav And Vineeth,went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X