For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  2018 മമ്മൂക്കയ്ക്കും നിവിനും ലാഭമായപ്പോള്‍ ലാലേട്ടന് നഷ്ടം! ഈ വർഷം ഇതിനകം 147 സിനിമകള്‍, ഹിറ്റായതോ?

  |
  ഈ വർഷം ഇതിനകം 147 സിനിമകള്‍ | filmibeat Malayalam

  2017 ല്‍ 132 ഓളം സിനിമകള്‍ കേരളത്തില്‍ റിലീസിനെത്തിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ നല്‍കുന്ന കണക്കുകളില്‍ പറയുന്നത്. അതേ കണക്കുകള്‍ നോക്കുമ്പോള്‍ 2018 ഒരുപടി മുന്നിലാണ്. നവംബര്‍ അവസാനിക്കുമ്പോള്‍ 147 ഓളം സിനികമള്‍ റിലീസിനെത്തിയെന്നാണ് വിക്കിപീഡിയ നല്‍കുന്ന കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. ഡിസംബര്‍ മാസത്തെ സിനിമകള്‍ കൂടി റിലീസിനെത്തുമ്പോള്‍ വലിയൊരു സംഖ്യ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശമയില്ല.

  അടൂര്‍ ഭാസി നടിമാരെ വേദനിപ്പിക്കുന്ന തമാശകളാണ് പറയുക! ഭാസിയ്‌ക്കെതിരെ ആരോപണവുമായി ഷീല!

  ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍ എവിടെ പോയി? ഇതാ ഇവിടെയുണ്ട്! വര്‍ഷങ്ങള്‍ക്ക് ശേഷം ഗുപ്തന്‍ തിരിച്ച് വരുന്നു!

  മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരരാജാക്കന്മാരും യുവതാരങ്ങളും തകര്‍ത്തഭിനയിച്ചി ഒട്ടനവധി സിനിമകളായിരുന്നു 2018 ല്‍ തിയറ്ററുകളിലേക്ക് എത്തിയത്. കലാമൂല്യമുള്ള സിനിമകളും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ബോക്‌സോഫീസില്‍ തിളങ്ങിയത് അപൂര്‍വ്വം സിനിമകളായിരുന്നു.

  സംവിധായകന്‍ സമ്മതിച്ചില്ല, 2.o ഫസ്റ്റ് ഷോ കാണാന്‍ കഴിയാത്ത സങ്കടത്തില്‍ കല്യാണി പ്രിയദര്‍ശന്‍

  ജനുവരിയിലെ ഹിറ്റ്

  2018 ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയത് പത്ത് സിനിമകളായിരുന്നു. പ്രേക്ഷക പ്രശംസ നേടി സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവ ആയിരുന്നു. ഷെയിന്‍ നിഗം, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈട, പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തത്.സംവിധാനം ചെയ്ത ക്വീന്‍ എന്നീ സിനിമകള്‍ നല്ല പ്രകടനമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ആയിരുന്നു ജനുവരിയിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രം. നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്കും.

  ശിക്കാരി ശംഭു

  ജനുവരിയില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തത്. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന പേരിലെത്തിയ ചിത്രം കാര്യമായി വിജയിച്ചിരുന്നില്ലെങ്കിലും ശിക്കാരി ശംഭു തിയറ്ററുകളില്‍ ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്‍ സുഗീത് കൂട്ടുകെട്ടിലെത്തിയ നാലാമത്തെ സിനിമയാണ് ശിക്കാരി ശംഭു. കടുവയെ പിടിക്കാന്‍ പോവുന്ന കുഞ്ചാക്കോ ബോബനും കൂട്ടുകാരും അബദ്ധത്തില്‍ അതിനെ പിടിക്കുന്നതും മറ്റുമായി സസ്പെന്‍സ് നിറഞ്ഞൊരു കഥയുമായിട്ടായിരുന്നു ശിക്കാരി ശംഭു വന്നത്. ബോക്‌സോഫീസിലും മോശമില്ലാത്ത കളക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

  ആദി

  താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ആദി. വലിയ പ്രമോഷന്‍സ് ലഭിച്ച സിനിമ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലറായ ആദി ആണ് മലയാളത്തിലെ ഈ വര്‍ഷത്തെ ഫസ്റ്റ് ബ്ലോക്ബസ്റ്റര്‍ മൂവി. മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത പാര്‍ക്കൗര്‍ വിദ്യയായിരുന്നു സിനിമയിലെ പ്രധാന ഘടകം. അസാധ്യമായ മെയ്‌വഴക്കത്തോടെ ആക്ഷന്‍ അവതരിപ്പിച്ച പ്രണവിന് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ജനുവരിയില്‍ റിലീസിനെത്തിയ സിനിമകളില്‍ ഹിറ്റ് ചിത്രം ആദിയാണ്.

  ഹേയ് ജൂഡ്

  നിവിന്‍ പോളി നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആദ്യ സിനിമയാണ് ഹേയ് ജൂഡ്. മികവുറ്റ ഫീല്‍ ഗുഡ് സിനിിമയെന്ന് അവകാശപ്പെടാന്‍ പറ്റിയ സിനിമ ശ്യാമപ്രസാദ് ആയിരുന്നു സംവിധാനം ചെയ്തത്. നിവിന്‍ നായകനാവുമ്പോള്‍ തമിഴ് നടി തൃഷ ആയിരുന്നു നായിക. തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ടായിരുന്നു. ഫെബ്രുവരി 2 നായിരുന്നു സിനിമയുടെ റിലീസ്.

  ക്യാപ്റ്റന്‍

  ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ക്യാപ്റ്റന്‍. ജയസൂര്യ നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പോസീറ്റിവ് റിവ്യൂ ലഭിച്ചിരുന്നെങ്കിലും ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ചിത്രത്തിലെ ജയസൂര്യയുടെയും അനു സിത്താരയുടെയും പ്രകടനം വലിയ രീതിയില്‍ വിലയിരുത്തപ്പെട്ടിരുന്നു.

  സുഡാനി ഫ്രം നൈജീരിയ

  സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ പ്രേമത്തെ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രത്തില്‍ നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുടുംബ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച സിനിമ ബോക്‌സോഫീസില്‍ മിന്നിച്ചിരുന്നു. നിരവധി വേദികളില്‍ സുഡാനി ആദരിക്കപ്പെട്ടിരുന്നു.

  കുട്ടനാടന്‍ മാര്‍പാപ്പ

  മാര്‍ച്ചില്‍ പുറത്തിറങ്ങിയ മറ്റൊരു കുഞ്ചാക്കോ ബോബന്‍ ചിത്രമായിരുന്നു കുട്ടനാടന്‍ മാര്‍പാപ്പ. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമ നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. കളക്ഷന്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അദിതി രവി, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ധര്‍മജന്‍ തുടങ്ങി വന്‍താരനിര അണിനിരന്ന സിനിമയ്ക്ക് തിയറ്ററില്‍ വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രം കുട്ടനാടിനെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചത്.

  സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

  അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച സിനിമയായിരുന്നു സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍. പുതുമുഖ സംവിധായകനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ജയിലിനുള്ളില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചിരുന്നത്. ആന്റണിയ്‌ക്കൊപ്പം വിനായകന്‍, ചെമ്പന്‍ വിനോദുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

  പഞ്ചവര്‍ണതത്ത

  അവതാരകനും നടനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാം ചെയ്ത സിനിമയായിരുന്നു പഞ്ചവര്‍ണതത്ത. ജയറാം നായകനായി അഭിനയിച്ച സിനിമയിലെ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ വിലയിരുത്തപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിന്റെ മികച്ചൊരു കഥാപാത്രമായിരുന്നു പഞ്ചവര്‍ണതത്തയില്‍ ഉണ്ടായിരുന്നത്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു.

  അരവിന്ദന്റെ അതിഥികള്‍

  ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് അരവിന്ദന്റെ അതിഥികള്‍. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമലായിരുന്നു നായിക. ഉര്‍വ്വശി, ശാന്തി കൃഷ്ണ എന്നിവരടക്കം നിരവധി താരങ്ങള്‍ അണിനിരന്ന സിനിമ മികച്ച നിരൂപണ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഏപ്രില്‍ 27 നായിരുന്നു സിനിമയുടെ റിലീസ്.

  അങ്കിള്‍

  മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്കിള്‍ വേഷത്തിലെത്തിയ സിനിമയായിരുന്നു അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ജോയ് മാത്യു ആയിരുന്നു തിരക്കഥ ഒരുക്കിയത്. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ജോയ് മാത്യൂ, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, കാര്‍ത്തിക തുടങ്ങിയവരും അഭിനയിച്ചിരുന്നു. മലയാളികള്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട സിനിമ എന്നത് തന്നെയാണ് അങ്കിളിനെ കുറിച്ച് വന്ന അഭിപ്രായം.

  ഈ മ യൗ

  കഴിഞ്ഞ വര്‍ഷത്തെ കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് നേടി കൊടുത്ത സിനിമയാണ് ഈ മ യൗ. മേയ് മാസമായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചെമ്പന്‍വിനോദും വിനായകനും ഉള്‍പ്പടെയുള്ള താരങ്ങളുടെ തിളക്കമാര്‍ന്ന പ്രകടനവും ക്യാമറ, സംഗീതം ഉള്‍പ്പടെയുള്ള സാങ്കേതികമേഖലയും മികച്ച് നിന്നതോടെ ഈ മ യൗ ശ്രദ്ധേയമായി. വെറും പതിനെട്ട് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രമെന്ന റെക്കോര്‍ഡും ഈ മ യൗ സ്വന്തമാക്കിയിരുന്നു. അടുത്തിടെ നടന്ന ഗോവന്‍ ചലച്ചിത്ര മേളയില്‍ ഈ മ യൗ ലൂടെ മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദും ലിജോയും നേടിയിരുന്നു.

  ബിടെക്

  ആസിഫ് അലി, അപര്‍ണ ബാലമുരളി കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമയായിരുന്നു ബിടെക്. ക്യാംപസ് പശ്ചാതലമാക്കി ഒരുക്കിയ സിനിമ പുതമുഖ സംവിധായകനായ മൃദുല്‍ നായര്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, അലന്‍സിയര്‍, വികെ പ്രകാശ്, അജു വര്‍ഗീസ്, നീന കുറുപ്പ്, അനൂപ് മേനോന്‍, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. നല്ല പ്രകടനം തന്നെയായിരുന്നു സിനിമ കാഴ്ച വെച്ചത്.

  ഞാന്‍ മേരിക്കുട്ടി

  ജയസൂര്യ, രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ മറ്റെരു ഹിറ്റ് സിനിമയായിരുന്നു ഞാന്‍ മേരിക്കുട്ടി. മുന്‍പത്തെ സിനിമകള്‍ പോലെ തന്നെ തിയറ്ററുകളില്‍ നിന്നും പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ സ്വന്തമാക്കാന്‍ മേരിക്കുട്ടിയ്ക്കും കഴിഞ്ഞിരുന്നു. ജൂണില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തി എന്നുള്ളതായിരുന്നു പ്രധാന പ്രത്യേകത. കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ടൊരു വിഷയമാണ് സിനിമ ഇതിവൃത്തമാക്കിയിരിക്കുന്നത്

  അബ്രഹാമിന്റെ സന്തതികള്‍

  മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റി സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ പോലീസ് സ്റ്റോറിയും ഫാമിലി സെന്റിമെന്റ്സും ഒരു പോലെയുള്ള ഒരു ക്ലീന്‍ ത്രില്ലറായിരുന്നു. ാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയത്. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ ബോക്‌സോഫീസില്‍ നിന്നും കോടികളായിരുന്നു വാരിക്കൂട്ടിയത്.

  കൂടെ

  ഹിറ്റ് സിനിമയായ ബാംഗ്ലൂര്‍ ഡെയിസിന് സേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി, രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ജൂലൈയിലാണ് റിലീസ് ചെയ്തത്. ഗംഭീര തുടക്കം ലഭിച്ച സിനിമ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സിലടക്കം മികച്ച തുടക്കം ലഭിച്ച സിനിമ ഫാമിലി എന്റര്‍ടെയിനറായിരുന്നു.

  തീവണ്ടി

  കേരളത്തിലെ പ്രളയത്തിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു തീവണ്ടി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. ഫെലിനി ടി പി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. സംയുക്ത മേനോനാണ് നായിക. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പു, രാജേഷ് ശര്‍മ്മ, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ള താരങ്ങളുമുണ്ട്.

  വരത്തന്‍

  ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് വരത്തന്‍. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സുഹാസ്-ഷര്‍ഫു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ 20 നായിരുന്നു സിനിമയുടെ റിലീസ്. മികച്ച തുടക്കം ലഭിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും കോടികളായിരുന്നു വാരിക്കൂട്ടിയത്.

  കായംകുളം കൊച്ചുണ്ണി

  ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രതീക്ഷിച്ചിരുന്നത് പോലെ മലയാളത്തിലെ രണ്ടാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഒക്ടോബറില്‍ റിലീസ് ചെയ്ത സിനിമ ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

  മോഹന്‍ലാലിന് നഷ്ടം

  മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഈ വര്‍ഷം കനത്ത തിരിച്ചടിയായിരുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്ത് ജൂലൈയില്‍ റിലീസ് ചെയ്ത നീരാളി തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. നവംബര്‍ ഒന്നിന് റിലീസിനെത്തിയ രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമയും പ്രതീക്ഷിച്ചി വിജയം കൈവരിച്ചിരുന്നില്ല. എന്നാല്‍ ഡിസംബര്‍ പതിനാലിന് ഒടിയന്‍ എത്തുന്നതോടെ ബോക്‌സോഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആവുമെന്നാണ് സൂചന.

  English summary
  Hit malayalam movies of 2018!

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more