twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

    By Midhun Raj
    |

    ഹോം സിനിമയിലെ ഒലിവര്‍ ട്വിസ്റ്റായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഇന്ദ്രന്‍സ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ നായക കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ഇന്ദ്രന്‍സിനൊപ്പം മഞ്ജു പിളള, ശ്രീനാഥ് ഭാസി, നസ്ലെന്‍, ജോണി ആന്റണി, വിജയ് ബാബു ഉള്‍പ്പെടെയുളള താരങ്ങളും പ്രകടനത്തിന്‌റെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനായി മക്കളുടെ സഹായം തേടുന്ന ഒരു കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഒലിവര്‍ ട്വിസ്റ്റിനെ പോലെ സ്മാര്‍ട്ട് ഫോണൊക്കെ ഉപയോഗിക്കുന്നതില്‍ താനും പിന്നോട്ടാണെന്ന് അടുത്തിടെ ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

    രുഹാനി ശര്‍മ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

    അതേസമയം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലിവര്‍ ട്വിസ്റ്റ് സ്മാര്‍ട്ടാകുന്നുണ്ടെങ്കിലും ഇന്ദ്രന്‍സ് ഇന്ദ്രന്‍സായി തന്നെ തുടരുമെന്ന് പറയുകയാണ് നടന്‍. എന്‌റെ കൈയ്യിലുളളത് പഴയ മട്ടിലുളള കീപാഡ് ഫോണാണ്. സാംസങ്ങിന്‌റെ ബി350ഇ എന്ന മോഡല്‍ മൂവായിരം രൂപയ്ക്കടുത്തെ വിലയുളളൂ, ഇന്ദ്രന്‍സ് പറയുന്നു.

    ഒലിവറിനെ പോലെ സ്മാര്‍ട്ട് ഫോണ്‍

    ഒലിവറിനെ പോലെ സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഞാനും ഒന്നും രണ്ട് തവണ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. മകനും മരുമകനും ചേര്‍ന്ന് പലവട്ടം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പഠിപ്പിക്കാന്‍ നോക്കിയെങ്കിലും എന്‌റെ തലയില്‍ അതൊന്നും കയറിയില്ല. ഓരോ തവണ ഫോണെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കും. പിന്നെ അത് തീര്‍ക്കാന്‍ മക്കളുടെ സഹായം തേടണം. കുറെക്കഴിഞ്ഞപ്പോള്‍ മടുത്തു. പഴയമട്ടിലുളള ഫോണിലേക്ക് തന്നെ മാറി.

    ആളുകളെ വിളിച്ച് സംസാരിക്കാനല്ലാതെ

    ആളുകളെ വിളിച്ച് സംസാരിക്കാനല്ലാതെ മെസേജ് അയക്കാന്‍ പോലും ഫോണിന്‌റെ സഹായം തേടാറില്ല. പിന്നെന്തിനാണ് പതിനായിരങ്ങള്‍ വിലയുളള സമാര്‍ട്ട് ഫോണ്‍. ഹോം സിനിമ അവസാനിക്കുമ്പോള്‍ ഒലിവര്‍ ട്വിസ്റ്റ് സ്മാര്‍ട്ടാകുന്നുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് ഇന്ദ്രന്‍സായി തന്നെ തുടരും, നടന്‍ പറഞ്ഞു. ഹോമിലെ കഥാപാത്രം പോലെ തന്നെ അഭിനന്ദനം നേടിതന്ന മറ്റൊരു സിനിമയാണ് മാലിക് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. അതില്‍ ഞാനവതരിപ്പിച്ച സിഐ ജോര്‍ജ്ജ് സക്കറിയയുടെ സ്വഭാവം എനിക്ക് തന്നെ മനസിലായിട്ടില്ല എന്നതാണ് സത്യമെന്നും നടന്‍ പറയുന്നു.

    സംവിധായകന്‍ മഹേഷ് നാരായണനാണ് ആ

    സംവിധായകന്‍ മഹേഷ് നാരായണനാണ് ആ കഥാപാത്രത്തിന്‌റെ വിജയത്തിന്‌റെ ക്രെഡിറ്റ്. ഏതൊക്കെയോ ഗുരുനാഥന്‍മാരുടെ അനുഗ്രഹം കൊണ്ട് നല്ല സംവിധായകരുടെ അടുക്കല്‍ നമ്മള്‍ എത്തിപ്പെടുകയാണ്. റോജിനെ പോലെ മഹേഷ് നാരായണനും അധികം സംസാരിക്കില്ല. എന്താണ് വേണ്ടതെന്ത് എന്ന് ചുരുക്കം വാക്കുകളില്‍ വിശദീകരിച്ചുതരും. മാലിക്ക് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. ഞാനൊക്കെ നന്നായി പോയല്ലോ എന്നതായിരുന്നു മനസില്‍ ആദ്യമുയര്‍ന്ന തോന്നല്‍ എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

    Recommended Video

    Actor Indrans thanks to everyone for home movie success-Video
    അതേസമയം ഹോമിന് ശേഷവും കൈനിറയെ

    അതേസമയം ഹോമിന് ശേഷവും കൈനിറയെ ചിത്രങ്ങള്‍ ഇന്ദ്രന്‍സിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ എല്ലാതരം കഥാപാത്രങ്ങളും ചെയ്തുനില്‍ക്കുന്ന താരമാണ് ഇന്ദ്രന്‍സ്. നായകനായും ഹാസ്യനടനായും നെഗറ്റീവ് ഷേഡുളള റോളുകളിലും എല്ലാം ഇന്ദ്രന്‍സ് തിളങ്ങി. ചെറിയ റോളുകളിലൂടെ മലയാളത്തില്‍ തുടങ്ങിയ താരം ഇപ്പോള്‍ മോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

    നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

    ഈ വര്‍ഷം തന്നെ വെളളം, അനുഗ്രഹീതന്‍

    ഈ വര്‍ഷം തന്നെ വെളളം, അനുഗ്രഹീതന്‍ ആന്റണി, ഇന്നുമുതല്‍ തുടങ്ങിയ സിനിമകളും നടന്‌റെതായി പുറത്തിറങ്ങി. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട്, മെയ്ഡ് ഇന്‍ ക്യാരവാന്‍ തുടങ്ങിയ സിനിമകള്‍ നടന്‌റതായി അണിയറയില്‍ ഒരുങ്ങുന്നു. ഹാസ്യറോളുകളിലും ഇന്ദ്രന്‍സിനെ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. നടന്‍ അവതരിപ്പിച്ച നിരവധി കോമഡി റോളുകള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസുകളിലുണ്ട്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഇത്തരം റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു.

    ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

    Read more about: indrans
    English summary
    home movie actor indrans reveals the reason why he not use smart phones
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X