For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണി റോസ് യുവനടനുമായി പ്രണയത്തിലോ? വൈറലായ റിപ്പോര്‍ട്ടുകളെക്കുറിച്ച് താരം പ്രതികരിച്ചത് ഇങ്ങനെ! കാണൂ

  |

  വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. മണിക്കുട്ടന്റെ ജോഡിയായാണ് താരമെത്തിയത്. ആദ്യ സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ താരത്തിന് തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിന്നും അവസരം ലഭിച്ചിരുന്നു. പതിവ് പോലെ തന്നെ മികച്ച സ്വീകാര്യതയാണ് അന്യഭാഷ ഈ താരത്തിന് നല്‍കിയത്. ട്രിവാന്‍ഡ്രം ലോഡ്ജ്, അഞ്ച് സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റര്‍, കുമ്പസാരം, അവരുടെ രാവുകള്‍, ചങ്ക്‌സ്, തുടങ്ങി ചാലക്കുടിക്കാരിക്കാരന്‍ ചങ്ങാതിയിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. സിനിമയ്ക്കപ്പുറത്ത് സ്റ്റേജ് പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്.

  പേളി ശ്രീനിയെ സഹോദരനാക്കും? സാബു അങ്ങനെ ചെയ്തതിന് കാരണമുണ്ട്! വെളിപ്പെടുത്തലുകളുമായി അനൂപ് ചന്ദ്രന്‍

  തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്നും മികച്ച അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. താരസംഘടനയായ എഎംഎംഎയുടെ വനിതാഅംഗം കൂടിയാണ് താരം. പുതിയ കമ്മിറ്റിയില്‍ താരത്തെയും തിരഞ്ഞെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള വനിതാ താരങ്ങളുടെ തീരുമാനം വിവാദമായിരുന്നു. സംഘടനയോട് ആലോചിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ താരത്തിനെതിരെ മറ്റുള്ളവര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയില്‍ വിവാദങ്ങളും താരത്തെ തേടിയെത്താറുണ്ട്. കൃത്യമായ പ്രതികരണങ്ങള്‍ താരം നല്‍കാറുമുണ്ട്.

  സാബുവിന്‍റെ ബിഗ് ബോസ് ജീവിതത്തിന് പൂട്ടുവീഴുമോ? അറസ്റ്റ് ചെയ്യണം? ആശങ്കയോടെ ആരാധകര്‍!

  ഗോഡ് ഫാദറിന്റെ ആവശ്യമില്ല

  ഗോഡ് ഫാദറിന്റെ ആവശ്യമില്ല

  പരിചയസമ്പന്നര്‍ക്കും സിനിമാബന്ധമുള്ളവര്‍ക്കും എളുപ്പത്തില്‍ തുടക്കം കുറിക്കാമെന്നും സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഇത്തരം ബന്ധങ്ങള്‍ ആവശ്യമാണെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. പലരും ഇത്തരം കാര്യത്തെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ ബന്ധമോ പശ്ചാത്തലമോ ഇല്ലാതെയാണ് ഹണി റോസ് സിനിമയില്‍ തുടക്കം കുറിച്ചതും മുന്നേറിയതും. അതിനാല്‍ത്തന്നെ അത്തരത്തിലൊരു ഗോഡ് ഫാദറിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

  മേക്കപ്പിടുന്നത് പോലും അറിയില്ലായിരുന്നു

  മേക്കപ്പിടുന്നത് പോലും അറിയില്ലായിരുന്നു

  വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ് താന്‍. എങ്ങനെ അഭിനയിക്കാമെന്നോ മേക്കപ്പിടാമെന്നോ പോലും അന്ന് അറിയില്ലായിരുന്നുവെന്ന് താരം പറയുന്നു. നാട്ടിന്‍ പുറത്തുനിന്നും വരുന്ന സാധാരണക്കാരിയായിരുന്നു താന്‍. അഭിനയത്തിന്റെ എബിസി പോലും അന്നറിയില്ലായിരുന്നു. സിനിമയിലെ തുടക്കകാലത്ത് ഇങ്ങനെയായിരുന്നുവെങ്കിലും പിന്നീട് എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കിയാണ് ഈ താരം മുന്നേറിയത്.

  ആത്മവിശ്വാസമുണ്ടെങ്കില്‍ മറികടക്കാം

  ആത്മവിശ്വാസമുണ്ടെങ്കില്‍ മറികടക്കാം

  പുറമേ കാണുന്ന പോലെ അത്ര സുഖകരമല്ല പല കാര്യങ്ങളും വന്‍വെല്ലുവിളികളും കടുത്ത പ്രതിസന്ധികളിലൂടെയുമൊക്കെ കടന്നുപോകേണ്ടതായി വരാറുണ്ട്്. സിനിമയോടുള്ള അടങ്ങാത്ത മോഹമുണ്ടെങ്കില്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവും. ആത്മിവിശ്വാസമുണ്ടെങ്കില്‍ ഈ വെല്ലുവിളികളെയെല്ലാം കൂളായി തരണം ചെയ്യാന്‍ കഴിയുമെന്നും ഹണി വ്യക്തമാക്കുന്നു. അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

  കുടുംബത്തിന്റെ പിന്തുണ

  കുടുംബത്തിന്റെ പിന്തുണ

  പല കാര്യങ്ങളും ചെയ്യുമ്പോള്‍ അത് ചെയ്യരുതെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനും വിലക്കാനും ആള്‍ക്കാര്‍ ഉണ്ടാവും. വിമര്‍ശനവും പരിഹാസവും ഏല്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ ശക്തമായ കുടുംബ പിന്തുണയുണ്ടെങ്കില്‍ ഇക്കാര്യമൊക്കെ കൂളായി മറികടക്കാമെന്നും താരം പറയുന്നു. സിനിമയില്‍ തുടരുന്നവരെ സംബന്ധിച്ചിടത്തോളം വിവാദവും വിമര്‍ശനവും പുതിയ സംഗതിയല്ല. താരങ്ങള്‍ തന്നെ ഇത്തരം കാര്യത്തെക്കുറിച്ച് തുറന്നുപറയാറുണ്ട്. ഇവയിലൊന്നും തളരാതെ മുന്നേറുന്നവരാണ് വിജയിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

  വിവാദങ്ങളും കുറവല്ല

  വിവാദങ്ങളും കുറവല്ല

  അഭിനയത്തെക്കുറിച്ചായാലും കഥാപാത്രത്തിനെക്കുറിച്ചായാലും വിവാദങ്ങളുമുണ്ടാവാറുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതിയുള്‍പ്പടെയുള്ള സിനിമകളിലെ കഥാപാത്രത്തെക്കുറിച്ച് തുടക്കത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തമ്പുരാട്ടിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നതെന്നും അത്തരത്തിലൊരാള്‍ കലാഭവന്‍ മണിയുടെ ജീവിതത്തിലുണ്ടായിരുന്നോയെന്നൊക്കെയായിരുന്നു വിമര്‍ശനം. കലാഭവന്‍ മണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ സെന്തിലാണ് നായകവേഷത്തിലെത്തുന്നത്. സിനിമയിലെ പാട്ടുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

  യുവനടനുമായി പ്രണയത്തിലോ?

  യുവനടനുമായി പ്രണയത്തിലോ?

  സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ത്തന്നെ പ്രണയവാര്‍ത്തകളും ക്ഷണനേരം കൊണ്ട് പ്രചരിക്കാറുണ്ട്. മലയാളത്തിലെ ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ നായകനുമായി ചേര്‍ത്താണ് ഇത്തവണ താരത്തിന്റെ പേര് ഉയര്‍ന്നുവന്നത്. നേരത്തെയും താരത്തെക്കുറിച്ച് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യാപകമായി പ്രചരിച്ചത്.

  അടിസ്ഥാനരഹിതമായ പ്രചാരണം

  അടിസ്ഥാനരഹിതമായ പ്രചാരണം

  അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹണി പറയുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും താരം വ്യക്തമാക്കുന്നു. യുവനടനുമായി പ്രണയത്തിലായ താരം ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവം വൈറലായി മാറിയതോടെയാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഹണി തന്നെ രംഗത്തെത്തിയത്.

  English summary
  Honey rose about her film experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X