twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിസ്റ്റില്‍ പേര് പോലും ഇല്ലാതിരുന്ന ദുല്‍ഖര്‍ എങ്ങിനെ മുന്നിലെത്തി..., സംശ്യോ സംശ്യം...

    By Aswini
    |

    അശ്വിനി ഗോവിന്ദ്

    ജേര്‍ണലിസ്റ്റ്
    മമ്മൂട്ടിയുടെ മാനറിസങ്ങള്‍ വന്നു എന്ന് പറഞ്ഞാണ് ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പോയ വര്‍ഷം ദുല്‍ഖറിന് പുരസ്‌കാരം നിരസിച്ചത്. ഇപ്പോള്‍ ചാര്‍ലിയില്‍ പലയിടത്തും മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടായിരുന്നല്ലോ... അതില്‍ തെറ്റില്ല അല്ലേ....

    സിനിമയില്‍ എന്ന പോലെ ഇത്തവണത്തെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിലും ക്ലൈമാക്‌സിലെ ട്വിസ്റ്റ് പ്രേക്ഷകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരത്തിന് ദുല്‍ഖറിന്റെ പേരും പട്ടികയില്‍ ഉണ്ട് എന്നറിയുന്നത് അവസാന നിമിഷമാണ്. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ പേര് പ്രത്യക്ഷപ്പെട്ടത് പോലെ.

    സംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളിസംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി

    മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമാണ് അവസാന നിമഷം വരെ മുഴങ്ങിക്കേട്ട പേര്. ഇവരിലാര്‍ക്കാവും പുരസ്‌കാരം, ആര്‍ക്ക് നല്‍കും.. ആര്‍ക്ക് നല്‍കിയാലും യോജിച്ചത് എന്ന് വിശ്വസിച്ചു നില്‍ക്കുമ്പോഴാണ് ദുല്‍ഖറിന്റെ പേര് കേട്ടത്. അതും ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിന്.

    state-award

    ചാര്‍ലി എന്ന കഥാപാത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്തുകൊണ്ടും പുരസ്‌കാരം അര്‍ഹിയ്ക്കുന്നു. നല്ലൊരു സന്ദേശം കൈമാറിയ കഥാപാത്രമാണ് ചാര്‍ലി. നമുക്കിടയില്‍ ഒരു ചാര്‍ലി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിയ്ക്കുമ്പോഴും, എന്ത് കൊണ്ട് സ്വയം ഒരു ചാര്‍ലി ആയിക്കൂട എന്നും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ചിത്രം. നന്മയുള്ള ചിത്രം. വളരെ വ്യത്യസ്തമായ അവതരണ രീതിയും മാര്‍ട്ടിന്‍ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തി.

    അതേ സമയം പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനും സു സു സുധി വാത്മീകത്തിലെ സുധിയും വലിയ ചിറകുള്ള പക്ഷികളിലെ ഫോട്ടോഗ്രാഫറിനെയും (കുഞ്ചാക്കോ ബോബന്‍) എന്ന് നിന്റെ മൊയ്തീനിലെ മൊയ്തീനെയും കടത്തി വെട്ടുന്ന അഭിനയം ദുല്‍ഖറിന് ഈ ചിത്രത്തില്‍ ഉണ്ടായിരുന്നോ??

    സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

    കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം നല്‍കാതിരുന്നപ്പോള്‍ പോട്ടെ, പുതിയ താരങ്ങള്‍ക്കല്ലേ പ്രോത്സാഹനം നല്‍കേണ്ടത് എന്നാശ്വസിച്ചു. ഈ വര്‍ഷവും മമ്മൂട്ടിയ്ക്കില്ലെങ്കിലും മകന് കിട്ടിയല്ലോ എന്നോര്‍ത്ത് മമ്മൂട്ടി ഫാന്‍സ് സമാധാനിക്കുമായിരിക്കും. പക്ഷെ നല്ല സിനിമകളെയും അഭിനയത്തെയും അംഗീകരിക്കാത്തിലെ ഒരു നീറ്റലുണ്ടാവും ഉള്ളില്‍.

     state-award

    ജയസൂര്യയ്ക്ക് ഈ വര്‍ഷം പ്രത്യേക ജൂറി പരമാര്‍ശം നല്‍കി ഒതുക്കിയത് വിമര്‍ശനങ്ങളെ ഭയന്നാണോ എന്ന് ചോദിച്ചു പോകുന്നു. കഴിഞ്ഞ വര്‍ഷം അപ്പോത്തിക്കരിയിലെ ഷിബിന്‍ ജോസഫിനോളമല്ലെങ്കിലും സു സു സുധി വാത്മീകത്തിലെയും ലുക്കാ ചുപ്പിയിലെയും അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നതാണ്. എന്നിരുന്നാലും പോയ വര്‍ഷത്തെ വിമര്‍ശനങ്ങള്‍ ഇത്തവണെയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ളൊരു മുഖപടം മാത്രമല്ലേ ഈ ജൂറി പുരസ്‌കാരം എന്നൊരു സംശ്യം.

    കുഞ്ചാക്കോ ബോബനെ പണ്ടേ ചോക്ലേറ്റ് നായകനായി ഒതുക്കി നിര്‍ത്തിയതാണല്ലോ, അതുകൊണ്ട് ജൂറിയുടെ മാനദണ്ഡം നോക്കുമ്പോള്‍ കുഞ്ചാക്കോ ബോബനെ അകറ്റിയതില്‍ കുറ്റം പറയാനില്ല. മൊയ്തീന്റെ കാര്യം എങ്ങനെയാ... അത് യഥാര്‍ത്ഥ ജീവിതമല്ലേ.. പൃഥ്വി കോപ്പിയടിച്ച് ചെയ്തതിനൊന്നും പുരസ്‌കാരമില്ല എന്ന വാദമാണെങ്കില്‍ ഓകെ സമ്മതിച്ചു.

     state-award-

    പക്ഷേ അപ്പോഴും ഒരു സംശയം ബാക്കി. കഴിഞ്ഞ വര്‍ഷം ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ ശരിവച്ചേനെ. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ വളരെ വ്യത്യസ്തമായി തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയുടെ മാനറിസങ്ങള്‍ വന്നു എന്ന് പറഞ്ഞാണ് അന്ന് പുരസ്‌കാരം നിഷേധിച്ചത്. ഇന്ന് ചാര്‍ലിയില്‍ ദുല്‍ഖറിന്റെ അഭിനയത്തില്‍ പലയിടത്തും മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായി കണ്ടിരുന്നു. അതില്‍ തെറ്റുണ്ടാവില്ല അല്ലേ....!!

    എന്തായാലും നന്നായി.. അതൃപ്തികളൊന്നും തന്നെയില്ല. പുതിയ അഭിനേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുന്ന ജൂറിയ്ക്ക് അഭിനന്ദനങ്ങള്‍. പുരസ്‌കാരം ലഭിച്ചവര്‍ക്ക് ആശംസകള്‍.

    English summary
    How come Dulquar Salman Won the state Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X