twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോ, ഫഹദ് , ദുൽഖർ... തൊട്ടതെല്ലാം പൊന്നാക്കി യുവതാരങ്ങൾ!! താരങ്ങളുടെ 2018 ഇങ്ങനെ.. കാണൂ

    പുതിയ മുഖങ്ങൾക്കും പുതിയ കലാകാരന്മാർക്കും മികച്ച പിന്തുണയാണ് മലയാള സിനിമ ലോകവും പ്രേക്ഷകരും നൽകുന്നത്

    |

    2018 മലയാളത്തിലെ യുവതാരങ്ങൾക്ക് മികച്ച വർഷമായിരുന്നു. സീനിയർ താരങ്ങളെക്കാൽ ശോഭിച്ചത് ഇവരായിരുന്നു. വർഷത്തിന്റെ തുടക്കം മുതൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞിരുന്നു. 2018 ലെ ഹിറ്റുകൾ എടുത്തു നോക്കിയൽ സീനിയർ താരങ്ങളെ പിന്തള്ളി യുവതാരങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ വർഷം തുടക്കം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം ആദിയിലൂടെയായിരുന്നു . മികച്ച വിജയം കെയ്യാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. 2018 അവസാനിക്കുന്നതും യുവതാരത്തിന്റെ ചിത്രത്തിലൂടെ തന്നൊയണ്.

    കുളിമുറിയിലെ സീൻ ഡബ്ബ് ചെയ്യാൻ തയ്യാറായില്ല!! കെപിഎസി ലളിത മാറി നിന്നു, മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെകുളിമുറിയിലെ സീൻ ഡബ്ബ് ചെയ്യാൻ തയ്യാറായില്ല!! കെപിഎസി ലളിത മാറി നിന്നു, മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

    പുതിയ മുഖങ്ങൾക്കും പുതിയ കലാകാരന്മാർക്കും മികച്ച പിന്തുണയാണ് മലയാള സിനിമ ലോകവും പ്രേക്ഷകരും നൽകുന്നത് . വലിപ്പം ചെറുപ്പം നോക്കാതെ നല്ല ചിത്രങ്ങളേയും നല്ല താരങ്ങളേയും എന്നും നെ‍ഞ്ചോട് ചേർക്കുന്നവരാണ് മലയാളി പ്രേക്ഷകർ. 2018 സിനിമയ്ക്ക് നല്ല വർഷമായിരുന്നു വെങ്കിലും താരങ്ങൾക്ക് എങ്ങനെയായിരുന്നുവെന്ന് നോക്കാം. കാണൂ

    സിനിമയ്ക്ക് എന്നെ ആവശ്യമില്ല!! ഞാനത് ചെയ്‌തില്ലെങ്കിൽ മറ്റൊരാൾ, വെളിപ്പെടുത്തലുമായി ടൊവിനോസിനിമയ്ക്ക് എന്നെ ആവശ്യമില്ല!! ഞാനത് ചെയ്‌തില്ലെങ്കിൽ മറ്റൊരാൾ, വെളിപ്പെടുത്തലുമായി ടൊവിനോ

     പൃഥ്വിരാജ്

    പൃഥ്വിരാജ്

    2018 ൽ ആദ്യം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു മൈ സ്റ്റോറി. നവാഗത സംവിധായകയായി റോഷ്നി ദിനകർ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവ്വതിയായിരുന്നു പൃഥ്വിയുടെ നായികയായി എത്തിയത്. മലയാള സിനിമയിലെ ഭാഗ്യ ‍ജോഡി എന്ന് വിശേഷിപ്പിക്കാൻ കഴിയുമെങ്കിലും വേണ്ട വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല. പിന്നീട് പുറത്തു വന്നത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത് കൂടെയായിരുന്നു. പാർവ്വതി തന്നെയായിരുന്നു നായിക. വിവാഹം ശേഷം നസ്റിയ ഈ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേയ്ക്ക് കടന്നു വന്നിരുന്നു. 2018 ൽ ഏറ്റവും ഒടുവിൽ പുറത്തിങ്ങിയ ചിത്രമായിരുന്നു രണം. അത് ബോക്സ് ഓഫീസിൽ വിജയം നേടാൻ കഴി‍ഞ്ഞിരുന്നില്ല.

     നവിൻ പോളി

    നവിൻ പോളി

    2010 മുതലായിരുന്നു നിവിൻ പോളി സിനിമയിൽ സജീവമാകുന്നത്. മലർവാടി ആർട്സ് ക്ലബ്, ട്രാഫിക്, സെവൻസ്, സ്പാനിഷ് മസാല, എന്നീ ചിത്രങ്ങളിൽ എത്തിയെങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൽ മറയത്ത് എന്ന ചിത്രമാണ് നിവിൻ പോളി എന്ന നടന് ഒരു ഹൈക്ക് നൽകിയത്. പിന്നീട് നിവിൻ പോളിയ്ക്ക് തരിഞ്ഞു നോക്കേണ്ടി വന്നിട്ടിസ്സ. 2018നിവിൻ പോളിയ്ക്ക് മികച്ച വർഷമായിരുന്നു. രണ്ട് ചിത്രങ്ങളിലാണ് താരം എത്തിയതെങ്കിലും ബോക്സ്ഫോസിൽ മികച്ച് വിജയം നേടിയിരുന്നു. തൃഷ നായികയായി എത്തിയ ഹെ ജൂഡ് മികച്ച വിജയം നേടാൻ സാധിച്ചില്ലെങ്കിലും കായംകുളം കൊച്ചുണ്ണി ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

    ഫഹദ്  ഫാസിൽ

    ഫഹദ് ഫാസിൽ

    തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് ഫഹദ് ഫാസിൽ. 2018 ഫഹദ് ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വിനു സംവിധാനം ചെയ്ത കാർബണിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട പുറങ്ങിയ വരത്തനും ബോക്സോഫീസിൽ മികച്ച വിജയം നേടിരുന്നു. 2018 ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായിരുന്നു ഞാൻ പ്രകാശൻ.സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. 2018 ന്റെ അവസാനം പ്രേക്ഷകർക്ക് മികച്ച വിഷ്വൽ ട്രീറ്റായിരുന്നു താരം സമ്മാനിച്ചത്.

     ദുൽഖർ സൽമാൻ

    ദുൽഖർ സൽമാൻ

    ദുൽഖറിന്റെ കരിയറിലെ മികച്ച വർഷമായിരുന്നു 2018. മലയാളത്തിൽ താരത്തിന് ചിത്ര മൊന്നുമില്ലായിരുന്നുവെങ്കിലും തെന്നിന്ത്യയിലും ബോളിവുഡിലും നില ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായിരുന്ന ജെമിനി ഗണേശനായിട്ടായിരുന്നു തെലുങ്കിലും തമിഴിലും താരം കന്നി അങ്കത്തിനെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു തമിഴിൽ നി്നും തെലുങ്കിൽ നിന്നും താരത്തിന് ലഭിച്ചത്. ബോളിവുഡിലും ചുവട് വെച്ച് വർഷമായിരുന്നു 2018. കർവാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഡിക്യൂവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

    ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    2017 ന്റെ അവസാനം മുതൽ 2018ന്റെ അവസാനം വരെ ഹിറ്റുകളുടെ കണക്ക് മാത്രമാണ് ടൊവിനോയുടെ കരിയറിലുളളത്. 2017 അവസാനത്തിൽ പുറത്തിറങ്ങിയ മായനദി അതിന്റെ വിജയം 2018ലും തുടർന്നിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളായ മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങൾ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 2018 നായകനായി മലയാളത്തിൽ തിളങ്ങിയെഹ്കിൽ പ്രതിനായകനായിട്ടാണ് തമിഴിൽ തിളങ്ങിയത്. ധനുഷ് സായ് പല്ലവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാരി 2 ൽ വില്ലനായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോയുടെ വില്ലന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.,

    English summary
    how is 2018 in malayalam youngster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X