twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വഴി തെറ്റിയ സ്ത്രീയുടെ വേഷത്തില്‍ നിരന്തരം അഭിനയിച്ചു; അതൊരു ബാധ്യതയായി മാറിയെന്ന് ചിത്ര

    |

    നടി ചിത്രയുടെ അപ്രതീക്ഷിതമായ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ചെന്നൈയിലെ വസതിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിത്ര അന്തരിച്ചത്. മലയാളത്തിലും തമിഴിലുമടക്കം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചിത്ര മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു. ഇടക്കാലത്ത് സ്ഥിരമായി ഒരേ വേഷങ്ങള്‍ തന്നെയാണ് ചിത്രയെ തേടി എത്തിയത്.

    സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

    മോഹന്‍ലാല്‍ ചിത്രമായ ദേവാസുരത്തില്‍ പോസറ്റിറ്റിയൂട്ട് ആയി അഭിനയിച്ചതോടെ പിന്നെ തനിക്ക് അത്തരം റോളുകള്‍ മാത്രമേ കിട്ടാറുണ്ടായിരുന്നുള്ളു എന്ന് ചിത്ര വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഇത് ചെയ്യണോ എന്ന് കരുതി ഇരുന്നെങ്കിലും പിന്നീട് താനതില്‍ അഭിനയിച്ചതാണെന്ന് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ചിത്ര വ്യക്തമാക്കി. ഈ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

     ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ചിത്ര

    ആദ്യം ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ചെയ്യില്ലെന്ന് വിചാരിച്ചിരുന്നതാണ്. പോസ്റ്റിറ്റിയൂട്ടിന്റെ വേഷമായത് കൊണ്ട് അച്ഛനൊക്കെ ഒരു വിഷമം പോലെ. സംവിധാകന്‍ ശശിയേട്ടന്‍ വിളിച്ച് നായികല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. ഒടുവില്‍ സിനിമ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തുവെന്ന് ചിത്ര പറയുന്നു.

     ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ചിത്ര

    സുഭദ്രാമ്മയെ ഞാന്‍ മനോഹരമായി ചെയ്തുവെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ആ കഥാപാത്രം പിന്നീടെനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ച് ജീവിക്കുന്നവരുടെ ജീവിതം സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസ വേഷം ചെയ്തു. പായിക്കര പാപ്പനിലും സമാനമായിരുന്നു. ആറാം തമ്പുരാനിലെ തോട്ടത്തിലെ മീനാക്ഷിയും ഏറ്റവുമൊടുവില്‍ സൂത്രധാരന്‍ എന്ന ചിത്രത്തിലെ റോളും വഴി തെറ്റിയ സ്ത്രീയുടേതായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്നെ പോലെ ഉള്ളവര്‍ ചെയ്യേണ്ട, വേറെ നടിമാര്‍ ഉണ്ടെന്ന് പറഞ്ഞ് പല സംവിധായകന്മാരും നമ്മളെ കട്ട് ചെയ്യും.

     ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ചിത്ര

    മലയാളത്തിന് പുറമേ ചിത്ര ഏറ്റവും കൂടുതലായി അഭിനയിച്ചത് തമിഴിലായിരുന്നു. അവിടെ ചെയ്ത വേഷങ്ങള്‍ മലയാളത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു എന്നാണ് നടി പറയുന്നത്. ഒപ്പം തമിഴിലെ ആളുകളുടെ ചില തെറ്റിദ്ധാരണകളെ കുറിച്ചും അഭിമുഖത്തിനിടയില്‍ ചിത്ര പറയുന്നു. തമിഴില്‍ ഞാന്‍ ചെയ്ത വേഷങ്ങളെല്ലാം തന്നെ ശാലീന വേഷങ്ങളാണ്. മലയാളത്തില്‍ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളു. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ച് വന്നപ്പോല്‍ തമിഴ് പത്രപ്രവര്‍ത്തകര്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നു. ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിച്ചാണ് എല്ലാവരും വിളിച്ചത്.

    Recommended Video

    നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam
     ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ചിത്ര

    കള്ളി മുണ്ടും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണെന്ന് പറഞ്ഞതൊന്നും അവരെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് ചിത്ര പറയുന്നത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലായും തേടി വന്നത്യ. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ഭാര്യ വീട്ടില്‍ പരമസുഖം എന്ന ചിത്രത്തില്‍ വില്ലത്തി വേഷമാണ്. പക്ഷേ ദുര്‍ഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഉസ്താദിലെ അംബികയാവാന്‍ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുന്‍പ് നല്‍കിയ അഭിമുഖത്തിലൂടെ ചിത്ര വിശദമാക്കിയിരുന്നു.

    Read more about: chithra ചിത്ര
    English summary
    How Mohanlal Movie Devasuram Character Subhadramma Becomes A Burden To Late Actress Chithra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X