»   » മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് എഴുതി പക്ഷേ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ നായകനായി ബിജു മേനോന്‍ !!

മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് എഴുതി പക്ഷേ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ നായകനായി ബിജു മേനോന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തിരക്കഥാകൃത്തായാണ് രഞ്ജന്‍ പ്രമോദ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. രണ്ടാം ഭാവം, മീശ മാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് അദ്ദേഹമാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് ഈ ചിത്രങ്ങള്‍ കാഴ്ച വെച്ചത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഫോട്ടോഗ്രാഫറിലൂടെയാണ് രഞ്ജന്‍ പ്രമോദ് സ്വതന്ത്ര സംവിധായകനായി മാറിയത്.എന്നാല്‍ ചിത്രം വിചാരിച്ചത്ര ക്ലിക്കായില്ല. ബോക്‌സോഫീസില്‍ തകര്‍ന്നു വീഴുകയും ചെയ്തു.

താര സെല്‍ഫി... പ്രേമം ക്യാമറാമാന് ആശംസകളുമായി വെള്ളിത്തിരയിലെ യുവതാരങ്ങള്‍, ചിത്രങ്ങള്‍ കാണൂ !!

ഫോട്ടോഗ്രാഫറിന് ശേഷം ചെയ്ത റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രവും എങ്ങും എത്താതെ പോവുകയായിരുന്നു. പിന്നീടാണ് മൂന്നാമത്തെ ചിത്രവുമായി സംവിധായകനെത്തിയത്. രക്ഷാധികാരി ബൈജുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. രഞ്ജന്‍ പ്രമോദെന്ന സംവിധായകന്റെ കരിയറിലെ മികച്ച വിജയമായി മാറിയ ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ നായകനായെത്തിയത് ബിജു മേനോനായിരുന്നു. മോഹന്‍ലാലില്‍ നിന്നും നായകവേഷം എങ്ങനെ ബിജു മേനോനിലേക്കെത്തയെന്ന് അറിയാന്‍ കൂടുതല്‍ വായിക്കൂ.

ശരണ്യാ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ഭർത്താവ് , മറുപടി വൈറല്‍ !!

തിരക്കഥാകൃത്തായി തുടങ്ങിയ സിനിമാജീവിതം

രണ്ടാം ഭാവം, മീശ മാധവന്‍, മനസ്സിനക്രരെ, അച്ചുവിന്റെ അമ്മ, നരന്‍ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ ചിത്രങ്ങളൊക്കെ രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥാകൃത്തിന്‍രെ കൂടി വിജയചിത്രമാണ്.

സ്വതന്ത്ര സംവിധാനത്തിലേക്ക്

സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുമ്പോഴും സംവിധായക മോഹമായിരുന്നു രഞ്ജന്‍ പ്രമോദിന്റെ മനസ്സില്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം പിറന്നത് അങ്ങനെയാണ്. എന്നാല്‍ ബോക്‌സോഫീസില്‍ കനത്ത പരാജയമായിരുന്നു ചിത്രം.

പരാജയത്തില്‍ നിന്നും തുടങ്ങി

ബോക്‌സോഫീസില്‍ കാലിടറിയ ഫോട്ടോഗ്രാഫറിലൂടെയാണ് രഞ്ജന്‍ പ്രമോദ് സംവിധാനം തുടങ്ങിയത്. രണ്ടാമത്തെ ചിത്രമായ റോസ് ഗിറ്റാറിനാലും എങ്ങും ശ്രദ്ധിക്കപ്പെടാതെ പോയി.

രണ്ടു സിനിമകള്‍ നല്‍കിയ പരാജയം

ആദ്യത്തെ രണ്ടു ചിത്രങ്ങളും നല്‍കിയ പരാജയത്തില്‍ നിന്ുമാണ് സംവിധായകന്‍ മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ മുന്‍ചിത്രങ്ങള്‍ക്കും അപ്പുറത്ത് മികച്ച വിജയമായിരുന്നു ഈ ചിത്രം. ഈ വര്‍ഷത്തെ മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ രക്ഷാധികാരി ബൈജു പിറന്നത് ഇങ്ങനെയാണ്.

മോഹന്‍ലാലിനെ നായകനാക്കി എഴുതിത്തുടങ്ങി

മോഹന്‍ലാലിനെ മനസ്സില്‍ കണ്ടായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയത്. സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ കൂടിയായിരുന്നു ഇത്. എന്നാല്‍ പെട്ടെന്നു നടക്കില്ലെന്ന് അറിഞ്ഞതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.

മോഹന്‍ലാലിനെ മനസ്സില്‍ കണ്ടു

എന്നും എപ്പോഴും എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് രഞ്ജന്‍ പ്രമോദായിരുന്നു. ആദ്യ സ്വതന്ത്ര സംവിധാനമായ ഫോട്ടോഗ്രാഫറിലെ നായകനും മോഹന്‍ലാലായിരുന്നു. അതുകൊണ്ടു തന്നെ മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യാനായിരുന്നു രഞ്ജന്‍ പ്രമോദ് തീരുമാനിച്ചിരുന്നത്.

മോഹന്‍ലാലില്‍ നിന്നും ബിജു മേനോനിലേക്ക് എത്തിയത്

മോഹന്‍ലാലിനെ നായകനാക്കി എഴുതിത്തുടങ്ങിയ ചിത്രത്തില്‍ നായകനായെത്തിയത് ബിജു മേനോനായിരുന്നു. എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ ബിജു മേനോന്‍ സംവിധായകന്റെ മനസ്സിലേക്ക് കടന്നുവരികയായിരുന്നു.

ബിജു മേനോന്‍ തകര്‍ത്ത് അഭിനയിച്ചു

സഹനടനില്‍ നിന്നും വില്ലനിലേക്കും സ്വാഭാവ നടനിലേക്കും ചുവടു മാറ്റിയ ബിജു മേനോന്‍ പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നു. ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ച വെച്ചത്.

ചിത്രം വന്‍വിജയമായി

ആദ്യത്തെ രണ്ടു പരാജയങ്ങള്‍ക്ക് ശേഷം ഒരുക്കിയ ചിത്രം രഞ്ജന്‍ പ്രമോദിന്‍റെ കരിയറിലെ തന്നെ ആദ്യവിജയമായി മാറി. ഈ വര്‍ഷത്തെ മികച്ച ഹിറ്റ് സിനിമകളിലൊന്നായി രക്ഷാധികാരി ബൈജു മാറി.

പ്രേക്ഷക ശ്രദ്ധ നേടി

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ബോക്സോഫീസില്‍ നിന്നും മികച്ച കളക്ഷന്‍ നേട്ടവും സ്വന്തമാക്കാന്‍ കഴിഞ്ഞു.

English summary
Rakshadhikari baiju oppu background story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam