»   » വെറുതേ ഇരിക്കുമ്പോള്‍ പോലും ഭക്ഷണം കഴിച്ചു, ഗുണ്ടുമണിയായ അന്‍സിബ സ്ലിം ബ്യൂട്ടിയായത് എങ്ങനെ???

വെറുതേ ഇരിക്കുമ്പോള്‍ പോലും ഭക്ഷണം കഴിച്ചു, ഗുണ്ടുമണിയായ അന്‍സിബ സ്ലിം ബ്യൂട്ടിയായത് എങ്ങനെ???

Posted By: Nihara
Subscribe to Filmibeat Malayalam

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അന്‍സിബ. തമിഴിലാണ് അരങ്ങേറ്റം. മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അന്‍സിബയെ പരിചയം. തുടക്കത്തില്‍ ഗുണ്ടുമണിയായ അന്‍സിബ ഇപ്പോള്‍ തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായി അവതാരകയായി തിളങ്ങുകയാണ് ഇപ്പോള്‍.

പൊതുവേ ഭക്ഷണപ്രേമിയായ അന്‍സിബ കിട്ടുന്നതെല്ലാം വാരി വലിച്ച് കഴിക്കുന്ന പ്രകൃതക്കാരിയാണ്. തുടക്കത്തില്‍ വെജിറ്റേറിയനായിരുന്ന താരം പതുക്കെയാണ് നോണ്‍ വിഭവങ്ങള്‍ കഴിച്ചു തുടങ്ങിയത്. നിയന്ത്രണമില്ലാതെ കിട്ടുന്നതെല്ലാം കഴിച്ച് ഗുണ്ടുമണിയായ താരം വളരെ കഷ്ടപ്പെട്ടാണ് തടി കുറച്ചത്. അക്കാര്യത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ..

നിയന്ത്രണമില്ലാതെ കിട്ടുന്നതെന്തും കഴിക്കും

കോഴിക്കോട് സ്വദേശിയായ താരത്തിന് ഭക്ഷണ കാര്യത്തില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഏത് വിഭവത്തിന്റെ കൂടെയും സാമ്പാര്‍ കഴിക്കുന്ന പ്രകൃതക്കാരിയായ താരത്തിനെ ലൊക്കേഷനില്‍ വെച്ച് സഹപ്രവര്‍ത്തകരെല്ലാം കളിയാക്കിയിരുന്നു.

വൈകിയാണ് മത്സ്യമാംസാദികള്‍ കഴിച്ചു തുടങ്ങിയത്

തുടക്കത്തില്‍ വെജിറ്റേറിയനായിരുന്ന താരം വളരെ വൈകിയാണ് നോണ്‍ വെജിറ്റേറിയന്‍ രുചികള്‍ അറിഞ്ഞു തുടങ്ങിയത്. മീന്‍ വിഭവങ്ങളോടാണ് താരത്തിന് കൂടുതല്‍ താല്‍പര്യവും.

വെറുതേ ഇരിക്കുമ്പോള്‍ പോലും ഓരോന്ന് കഴിച്ചിരുന്നു

കോഴിക്കോട്ടെ വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും ഓരോന്ന് കഴിച്ചിരുന്ന അന്‍സിബ ഗുണ്ടുമണിയായത് ഇങ്ങനെയാണ്. അച്ചാര്‍, പുളിയിഞ്ചി, ഉപ്പിലിട്ട മാങ്ങ തുടങ്ങിയവയൊക്കെയായിരുന്നു കഴിച്ചിരുന്നത്.

മെലിയാന്‍ തീരുമാനിച്ചു

ഗുണ്ടുമണിയായിരുന്ന താരം വളരെ കഷ്ടപ്പെട്ടാണ് താരം ശരീരം പഴയ നിലയിലേക്ക് എത്തിച്ചത്. തൈരു കൂട്ടി ചോറുണ്ണുന്നതും ഇടനേരത്ത് കഴിക്കുന്നതും നിര്‍ത്തി. ചോറിന് പകരം ചപ്പാത്തി കഴിച്ചു തുടങ്ങി. ചോക്ലേറ്റ് കഴിക്കുന്നതും നിര്‍ത്തി. പേഴ്‌സണല്‍ ട്രെയിനറെ വെച്ച് വര്‍ക്കൗട്ട് തുടങ്ങി. കൃത്യമായി വര്‍ക്കൗട്ട് തുടങ്ങി അങ്ങനെയാണ് താരം മെലിഞ്ഞ് പഴയ പോലെയായത്.

English summary
The Malayalam actress getting weight loss and become slim beauty, Here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam