»   » ശ്രീനിവാസനെ മനസ്സില്‍ കണ്ട സംവിധായകന് കിട്ടിയിത് മകനെ!!! അങ്ങനെ വിനീത് നായകനായി!!!

ശ്രീനിവാസനെ മനസ്സില്‍ കണ്ട സംവിധായകന് കിട്ടിയിത് മകനെ!!! അങ്ങനെ വിനീത് നായകനായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് മറിച്ചൊരു അഭിപ്രായമില്ലാത്തതും ഏറെ പ്രിയങ്കരനുമായ നടനാണ് ശ്രീനിവാസന്‍. അതേ സ്‌നേഹവും താല്പര്യവും സ്‌നേഹവും തന്നെയാണ് പ്രേക്ഷകര്‍ക്ക് വിനീത് ശ്രീനിവാസനോടും ഉള്ളത്. 

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

ഡിജെയുമായി അല്ലു അര്‍ജുന്‍ എത്തുന്നു, ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു മിനിറ്റ് ഗാനം!!!

ഒരു പരിധി വരെ ശ്രീനിവാസന് പകരക്കാരന്‍ എന്ന നിലയിലേക്ക് വരെ പ്രേക്ഷകര്‍ വിനീതിനെ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ അതില്‍ നിന്നും ഒരു പടി കടന്ന് മുന്നോട്ട് പോയ ഒരു സംവിധായകനുണ്ട് മലയാളത്തില്‍. തന്റെ കഥാപാത്രത്തിന് വേണ്ടി ശ്രീനിവാസനെ തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോള്‍ വിനീതിനെ കഥാപാത്രമായി തീരുമാനിക്കുകയായിരുന്നു. 

അര്‍ണബിന് തലച്ചോര്‍ വേണ്ട...ഒച്ചയിടല്‍ തന്നെ ധാരാളം...!!! എംബി രാജേഷിന്റെ കലക്കന്‍ മറുപടി...!!!

കുഞ്ഞിരാമായണം

ഗോദയുടെ സംവിധായകന്‍ ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു നായകന്‍. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി. പക്ഷെ ചിത്രത്തിലേക്ക് ബേസിലിന്റെ മനസില്‍ ആദ്യം തെളിഞ്ഞ രൂപം വിനീതിന്റേതായിരുന്നില്ല.

ശ്രീനിവാസനില്‍ നിന്നും വിനീതിലേക്ക്

എന്തുകൊണ്ടാണ് കുഞ്ഞിരാമയണത്തിലേക്ക് തന്നെ തിരഞ്ഞെടുത്തത് എന്ന് വിനീത് ചോദിച്ചപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ കഥ ബേസില്‍ വിനീതിനോട് വെളിപ്പെടുത്തിയത്. 30 വയസുള്ള ശ്രീനിവാസനെ തനിക്ക് ലഭിക്കുമായിരുന്നെങ്കില്‍ അദ്ദേഹത്തെ നായകനാക്കിയേനെ എന്നാണ് ബേസില്‍ പറഞ്ഞത്.

കാഴ്ചയിലെ സാമ്യം

വിനീത് ശ്രീനിവാസനും ശ്രീനിവാസനും തമ്മിലുള്ള രൂപ സാദൃശ്യമാണ് ബേസിലിനെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. വിനീതിന്റെ പ്രായത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ അംഗവിക്ഷേപങ്ങളായി കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തന് സാമ്യമുണ്ടായിരുന്നു.

പ്രേക്ഷകര്‍ ഏറ്റെടുത്തു

വിനീത് ശ്രീനിവാസന്‍ മികച്ച തിരഞ്ഞെടുപ്പായിരുന്നുവെന്ന് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം തെളിയിച്ചു. വിനീത് അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രവുമായിരുന്നു കുഞ്ഞിരാമന്‍. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീതും ശ്രീനിവാസനും

ബേസില്‍ വിനീതിനെ ശ്രീനിവാസന് പകരക്കാരനാക്കിയത് വെറുതെ ഒരു തോന്നലിന് ആയിരുന്നില്ല. ഇരുവരും തമ്മില്‍ അത്രത്തോളം സാദൃശ്യമുണ്ടായിരുന്നു. വിനീതിന്റെ പ്രായത്തിലുള്ള ശ്രീനിവാന്‍ ചിത്രം ഇടക്കാലത്ത് ഒരു മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിനീതിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആണെന്നേ ആ ചിത്രം കണ്ടാല്‍ തോന്നുമായിരുന്നൊള്ളു.

വിനീതിന്റെ ശിഷ്യന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ബേസില്‍ സിനിമയിലേക്ക് എത്തിയത്. തന്റെ ആദ്യ ചിത്രത്തില്‍ ഗുരുവിനെ നായകനുമാക്കി. ഗോദയുടെ തിരക്കഥാകൃത്തായ രാകേഷായിരുന്നു തിരയുടെ തിരക്കഥ എഴുതിയത്.

English summary
Reason why Vineeth was made the hero of Kunjiramayanam. Resemblance with Sreenivasan and Vineeth made it happen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam