»   » ദിലീപിന്റെ കരിയര്‍ ഇനി രക്ഷപ്പെടും, അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് !!

ദിലീപിന്റെ കരിയര്‍ ഇനി രക്ഷപ്പെടും, അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് !!

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരിയറില്‍ വമ്പന്‍ പരാജയങ്ങളും ചിലപ്പോള്‍ ഒരു കിടലന്‍ വിജയവും എന്ന രീതിയിലാണ് ദിലീപ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രം നടന്റെ കരിയറിലെ വലിയ നേട്ടമാണ്. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം ദിലീപിന്റെ ജനപ്രിയത വീണ്ടെടുക്കുകയും ചെയ്തു.

ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..

2016 ല്‍ ദിലീപിനെ രക്ഷിച്ചത് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കിങ് ലയറാണ്. മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്തതില്‍ ശ്രദ്ധിക്കപ്പെട്ടത് കിങ് ലയര്‍ മാത്രമാണ്. ഇനി ഏതായാലും ദിലീപിന്റെ കരിയര്‍ രക്ഷപ്പെടും. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.

ഒരു അട്ടര്‍ ഫ്‌ളോപ്പും, ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റും; ഈ വര്‍ഷം ഫഹദ് ഹാപ്പിയാണ്!!

ദിലീപിന്റെ ഒരു സിനിമ റിലീസ് ചെയ്യാനൊരുങ്ങുമ്പോഴാണ് നടനെ കുറിച്ച് ഗോസിപ്പുകള്‍ പരക്കുക. അത് മിക്കപ്പോഴും കാവ്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടതാവും ഇനിയേതായാലും കാവ്യയെയും ദിലീപിനെയും വച്ച് ഗോസിപ്പുകള്‍ എഴുതാന്‍ കഴിയില്ലല്ലോ. അവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നിച്ചു കഴിഞ്ഞു. 2016 ദിലീപിന് എങ്ങിനെയായിരുന്നു എന്ന് നോക്കാം,

ദുല്‍ഖറിന് ഈ വര്‍ഷവും ഒരു പുരസ്‌കാരം മണക്കുന്നുണ്ടല്ലോ... എതിര്‍ സ്ഥാനത്ത് ആരായിരിക്കും?

നുണയനായി തുടക്കം

കിങ് ലയര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ വര്‍ഷംദിലീപ് അക്കൗണ്ട് തുറന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും ഒന്നിച്ച ചിത്രം ദിലീപിന് ഈ വര്‍ഷത്തെ നേട്ടമായി. പ്രതീക്ഷിച്ച നിലവാരം ഇല്ലാത്ത ചിത്രമായിരുന്നെങ്കിലും ജനപ്രീതി ലഭിച്ചു. ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയം ദിലീപിന് ആവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞു.

പിന്നെയും

ആദ്യമായി ദിലീപ് ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ ഭാഗമായ വര്‍ഷമാണ് 2016. നീണ്ട നാളത്തെ ഇടവേളകള്‍ക്ക് ശേഷം കാവ്യയും ദിലീപും ഒന്നിച്ച ചിത്രമെന്ന പ്രത്യകതയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞില്ല.

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

സുന്ദര്‍ ദാസും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം ആസ്ഥാനത്താക്കിയാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രമെത്തിയത്. പ്രേക്ഷകരെ ജയിലിലടയ്ക്കുന്ന അവസ്ഥയായിരുന്നു തിയേറ്ററില്‍.

ഇനി പ്രതീക്ഷ

ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്ന ദിലീപ് ചിത്രം. ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മറ്റ് പല കാരണങ്ങളാലും നീട്ടിവച്ചു. പ്രൊഫ. ഡിങ്കന്‍, കമ്മാര സംഭവം, പിക്ക് പോക്കറ്റ് എന്നീ ചിത്രങ്ങളിലും നടന്‍ കരാറൊപ്പിട്ടിട്ടുണ്ട്.

English summary
How was 2016 for Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam