»   » ദുല്‍ഖറിന് ഈ വര്‍ഷവും ഒരു പുരസ്‌കാരം മണക്കുന്നുണ്ടല്ലോ... എതിര്‍ സ്ഥാനത്ത് ആരായിരിക്കും?

ദുല്‍ഖറിന് ഈ വര്‍ഷവും ഒരു പുരസ്‌കാരം മണക്കുന്നുണ്ടല്ലോ... എതിര്‍ സ്ഥാനത്ത് ആരായിരിക്കും?

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു 2015. ഇന്ത്യന്‍ സിനിമയുടെ അത്ഭുതമായ മണിരത്‌നത്തിന്റെ ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും, ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചതും 2015 ലാണ്.

ഒരു അട്ടര്‍ ഫ്‌ളോപ്പും, ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റും; ഈ വര്‍ഷം ഫഹദ് ഹാപ്പിയാണ്!!

താരപുത്രനെ സംബന്ധിച്ച് 2016 ഉം ഒട്ടും മോശമല്ല. ഒരു പുരസ്‌കാരത്തിനുള്ള വക ഈ വര്‍ഷവും ദുല്‍ഖര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് ഇതുവരെ ദുല്‍ഖറിന്റേതായി റിലീസായത്. നോക്കാം, 2016 ഡിക്യുവിന് എങ്ങിനെയായിരുന്നു എന്ന്

കലിയോടെ തുടക്കം

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലൂടെയാണ് 2016 ല്‍ ദുല്‍ഖര്‍ അക്കൗണ്ട് തുറന്നത്. സമീര്‍ താഹിറിന്റെ സംവിധാനത്തിന് പുറമെ ദുല്‍ഖറിന്റെ കലിപ്പ് ലുക്കും, സായി പല്ലവിയുടെ നായികാ വേഷവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ബോക്‌സോഫീസില്‍ മികച്ച കലക്ഷനും നേടി. എന്നാല്‍ ചിത്രം ശരാശരി വിജയത്തിലൊതുങ്ങി.

കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍

എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനേതാവിനെ മറ്റൊരു തലത്തില്‍ നിര്‍ത്തുന്ന അഭിനയ പ്രകടനമാണ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ കണ്ടത്. മുന്‍വിധികളെ ദുല്‍ഖര്‍ തിരുത്തിയെഴുതി. ദുല്‍ഖറിന്റെ ഇമേജ് ബ്രേക്ക് ചെയ്ത ഈ ചിത്രത്തിലാണ് ഈ വര്‍ഷം പുരസ്‌കാരം മണക്കുന്നത്.

മറ്റ് രണ്ട് ചിത്രങ്ങള്‍

കലിയ്ക്കും കമ്മട്ടിപ്പാടത്തിനും പുറമെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടെ ദുല്‍ഖര്‍ ഈ വര്‍ഷം ഭാഗമായിട്ടുണ്ട്. വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തില്‍ നരേറ്ററായി എത്തി. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ ഏയ്ഞ്ചലായുള്ള അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടും

ഇനി പ്രതീക്ഷ

ഇനി ഈ വര്‍ഷം ദുല്‍ഖറിലുള്ള പ്രതീക്ഷ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുല്‍ഖറിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരിയ്ക്കും എന്നാണ് വിലയിരുത്തലുകള്‍. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

English summary
How was 2016 for Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam