»   » ഒരു അട്ടര്‍ ഫ്‌ളോപ്പും, ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റും; ഈ വര്‍ഷം ഫഹദ് ഹാപ്പിയാണ്!!

ഒരു അട്ടര്‍ ഫ്‌ളോപ്പും, ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റും; ഈ വര്‍ഷം ഫഹദ് ഹാപ്പിയാണ്!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി ഫഹദ് ഫാസില്‍ കരിയറില്‍ വളരെ അധികം സെലക്ടീവായിരിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മറിയം മുക്ക്, ഹരം, അയാള്‍ ഞാനല്ല എന്നിങ്ങനെ അഭിനയിച്ച മൂന്ന് ചിത്രങ്ങളും ഫഹദിനെ സംബന്ധിച്ച് വമ്പന്‍ പരാജയമായിരുന്നു.

വന്തിട്ടേന്ന് സൊല്ല്, ഫഹദ് ഫാസില്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ആറ് ചിത്രങ്ങളിതാ

എന്നാല്‍ ഈ വര്‍ഷം ഫഹദ് നില ഒന്ന് മെച്ചപ്പെടുത്തി. കൈവിട്ടുപോയി എന്ന് കരുതിയത് തിരിച്ചു പിടിയ്ക്കുന്ന കാഴ്ചയാണ് ഫഹദ് ഫാസില്‍ ഫാന്‍സ് 2016 ല്‍ കണ്ടത്. നോക്കാം...

മണ്‍സൂണ്‍ മാംഗോസ്

ഡിപി പള്ളിക്കല്‍ സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസാണ് ഈ വര്‍ഷം ആദ്യം റിലീസായ ഫഹദ് ഫാസില്‍ ചിത്രം. ഫഹദിന്റെ തിരഞ്ഞെടുക്കലിലെ പക്വത ഈ ചിത്രത്തിലും ഉണ്ടായിരുന്നുവെങ്കിലും, എല്ലാ തരം പ്രേക്ഷകര്‍ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്ന ആസ്വാദന മികവ് ചിത്രത്തിനില്ലായിരുന്നു.

മഹേഷിന്റെ പ്രതികാരം

ഫഹദ് ഫാസില്‍ പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരുന്ന കാഴ്ചയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ കണ്ടത്. നടന്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലൊരുക്കിയ ഒരു റിയലിസ്റ്റിക് ചിത്രമാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയം.

റോള്‍ മോഡല്‍

റാഫി സംവിധാനം ചെയ്യുന്ന റോള്‍ എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിയ്ക്കുന്നത്. നമിത പ്രമോദ് നായകയായെത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഫഹദിന്റെ അച്ഛനായി എത്തുന്നു. 2017 ല്‍ ഏറ്റവും ആദ്യമെത്തുന്ന ഫഹദ് ചിത്രം ഇതായിരിയ്ക്കും.

പുതിയ ചിത്രങ്ങള്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സിജു എസ് ബാബ സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രവും ഫഹദ് കരാറൊപ്പിട്ടിട്ടുണ്ട്. ഇതിന് പുറമെ മോഹന്‍രാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, അനില്‍ രാധാകൃഷ്ണ മേനോന്‍, ജി മാര്‍ത്താണ്ഡന്‍, ജിബു ജേക്കബ്, മഹേഷ് നാരായണന്‍ എന്നിവരുടെ ചിത്രങ്ങളും ഫഹദ് ഏറ്റെടുത്തതായും വാര്‍ത്തകളുണ്ട്.

English summary
How was 2016 for Fahadh Faasil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam