»   » ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..

ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..

Posted By: Rohini
Subscribe to Filmibeat Malayalam

2015 ല്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം വരെ മമ്മൂട്ടിയുടെ പേര് എത്തിയിരുന്നു. പത്തേമാരി മാത്രമായിരുന്നില്ല, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫയര്‍മാന്‍ പോലുള്ള വിജയ ചിത്രങ്ങളും മമ്മൂട്ടിയ്ക്ക് പോയ വര്‍ഷം ഉണ്ടായി.

തുടക്കം മിന്നി നിന്നു, പിന്നെ മുങ്ങി നടന്നു... നിവിന്‍ പോളിയ്ക്ക് 2016 എങ്ങനെയായിരുന്നു?

എന്നാല്‍ 2016 ല്‍ എത്ര ആഞ്ഞ് പിടിച്ചിട്ടും മമ്മൂട്ടിയ്ക്ക് നിലനില്‍പുള്ള ഒരു നല്ല വിജയം കിട്ടിയില്ല. നാല് ചിത്രങ്ങള്‍ ഈ വര്‍ഷവും മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നു. നാലും അട്ടര്‍ ഫ്‌ളോപ്പായിരുന്നില്ല എങ്കിലും നിലനില്‍പുള്ള വിജയമായിരുന്നില്ല. നോക്കാം മമ്മൂട്ടിയുടെ 2016 എങ്ങിനെയായിരുന്നു എന്ന്

പുതിയ നിയമം

എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കുമൊപ്പം എസ് എന്‍ സ്വാമിയും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം വിജയിച്ചുവെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

കസബ

ഏറെ പ്രതീക്ഷയായിരുന്നു കസബ എന്ന ചിത്രത്തിലും പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. നിഥിന്‍ രണ്‍ജി പണിക്കറുടെ ആദ്യ സംവിധാന ചിത്രം, മമ്മൂട്ടിയുടെ പൊലീസ് വേഷം, സ്‌പെഷ്യല്‍ നടത്തം അങ്ങനെ റിലീസിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കസബയും പ്രതീക്ഷിച്ച വിജയം നേടിയില്ല.

വൈറ്റ്

മമ്മൂട്ടിയുടെ ലുക്ക് കൊണ്ട് തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഉദയ് ആനന്ദ് സംവിധാനം ചെയ്ത വൈറ്റ്. ബോളിവുഡ് താരം ഹുമ ഖുറേഷി മെഗാസ്റ്റാറിന്റെ നായികയായെത്തി. സിനിമ പരാജയപ്പെട്ടു.

തോപ്പില്‍ ജോപ്പന്‍

ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ചിത്രം സാമാന്യ വിജയം നേടി. മമ്മൂട്ടി വീണ്ടും അച്ചായന്‍ കഥാപാത്രമായി എത്തിയ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍.

ഇനി പ്രതീക്ഷ

ഇനി പ്രതീക്ഷ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലാണ്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും. താടിയൊക്കെ വച്ചുള്ള മമ്മൂട്ടിയുടെ മരണമാസ് ലുക്കിലാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്.

English summary
How was 2016 for Megastar Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam