»   » സിനിമകള്‍ വിജയിച്ചിട്ടും ഈ വര്‍ഷം പൃഥ്വിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.. എന്തുപറ്റി ??

സിനിമകള്‍ വിജയിച്ചിട്ടും ഈ വര്‍ഷം പൃഥ്വിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.. എന്തുപറ്റി ??

By: Rohini
Subscribe to Filmibeat Malayalam

2015 ല്‍ പൃഥ്വിരാജിനെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷമായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ ഹാട്രിക് വിജയം നേടി.

ദിലീപിന്റെ കരിയര്‍ ഇനി രക്ഷപ്പെടും, അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് !!

ആ വിജയത്തിന്റെ തുടര്‍ച്ചയായിരുന്നു 2016 ഉം. പാവാട എന്ന ചിത്രത്തിലൂടെയാണ് 2016 ന് തുടക്കം കുറിച്ചത്. ചിത്രം മികച്ച വിജയം നേടിയെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ആ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. നോക്കാം പൃഥ്വിയുടെ 2016 എങ്ങിനെയായിരുന്നു എന്ന്.

പാവാട

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. വളരെ എനര്‍ജിയോടെ പൃഥ്വി കഥാപാത്രത്തെ ഉള്‍ക്കൊണ്ടു. അനൂപ് മേനോനും മണിയന്‍ പിള്ള രാജുവും നെടുമുടി വേണുവുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയവും ബോക്‌സോഫീസ് കലക്ഷനും നേടി

ഡാര്‍വിന്റെ പരിണാമം

എന്നാല്‍ 2015 ല്‍ നിന്നേ പൃഥ്വി തുടര്‍ന്നുകൊണ്ടു വന്നിരുന്ന വിജയ യാത്ര ഡാര്‍വിന്റെ പരിണാമത്തില്‍ പിഴച്ചു. ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ടൈറ്റില്‍ റോളിലെത്തിയത് ചെമ്പന്‍ വിനോദാണ്.

ജെയിംസ് ആന്റ് ആലീസ്

സുജിത് വാസുദേവന്‍ സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രവും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയി. പൃഥ്വിയുടെ വ്യത്യസ്തമായ ഗെറ്റപ്പുകൊണ്ടൊക്കെ തുടക്കം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന് കഥയിലെ അവിശ്വസീനിയതയാണ് പാരയായത്.

ഊഴം

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്നു എന്നതായിരുന്നു ഊഴത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. പ്രതികാരത്തിന്റെ കഥ പറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണ് ഊഴം. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുകയും ചെയ്തു.

ഇനി പ്രതീക്ഷ

2016 ല്‍ ഇതുവരെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ നേടിയിട്ടും പൃഥ്വിയ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. ഇനി പ്രതീക്ഷ ക്രിസ്തുമസിന് തിയേറ്ററിലെത്തുന്ന എസ്രയിലാണ്. ജെകെ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് എസ്ര. കര്‍ണന്‍, ടിയാന്‍, ആട് ജീവിതം തുടങ്ങിയ 'ബിഗ്' ചിത്രങ്ങള്‍ 2017 ല്‍ പൃഥ്വിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നു.

English summary
How was 2016 for Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam