»   » തമിഴകത്തെ ഞെട്ടിച്ച ആദ്യ ഗ്ലാമര്‍ നായികയാണ് ജയലളിത, ഐറ്റം ഡാന്‍സാണ് ഏറെയും!!

തമിഴകത്തെ ഞെട്ടിച്ച ആദ്യ ഗ്ലാമര്‍ നായികയാണ് ജയലളിത, ഐറ്റം ഡാന്‍സാണ് ഏറെയും!!

By: Rohini
Subscribe to Filmibeat Malayalam

രാഷ്ട്രീയത്തില്‍ ജയലളിതയ്ക്ക് എതിരാളികളില്ലായിരുന്നു. ഉണ്ടായാലും ജയലളിതയോട് മല്ലിട്ട് നില്‍ക്കാനുള്ള ഒരു ശക്തിയുമില്ല. അതുകൊണ്ടാണ് ജയലളിത ഇല്ലാത്ത തമിഴകത്തിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ജനങ്ങള്‍ക്ക് ഇത്ര ആശങ്ക.

മൈസൂരുകാരി കോമളവല്ലി എങ്ങിനെ തമിഴകത്തിന്റെ ജയലളിതയും പുരട്ചി തലൈവിയുമായി??

ജയലളിത എന്ന രാഷ്ട്രീയക്കാരിയ്ക്ക് പ്രവേശനം ലഭിച്ചത് സിനിമയിലൂടെയാണ്. സിനിമയിലും പല കീഴ് വഴക്കങ്ങള്‍ക്കും മാറ്റം കൊണ്ടുവന്ന നടിയാണ് ജയലളിത. തമിഴകത്തിന്റെ ആദ്യ ഗ്ലാമര്‍ താരം എന്ന് വേണമെങ്കിലും പറയാം

മുറിപ്പാവാടയിട്ട് തുടക്കം

മുറിപ്പാവാടയിട്ട് അഭിനയിച്ച തമിഴകത്തെ ആദ്യത്തെ നായിക എന്ന വിശേഷണം തമിഴര്‍ നല്‍കുന്നത് ജയലളിതയ്ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച ശേഷമാണ് ജയ തമിഴ് സിനിമയില്‍ എത്തുന്നത്.

ഗ്ലാമര്‍ വേഷങ്ങള്‍

ഗ്ലാമര്‍ വേഷങ്ങളോട് ജയലളിതയ്ക്ക് വലിയ അകല്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. ഐറ്റം ഡാന്‍സുകളിലും ഗാനരംഗങ്ങളിലുമാണ് ജയ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്.

എംജിആറിന്റെ നായിക

എംജിആറിന്റെ നായിക എന്ന പേരും ജയലളിതയ്ക്ക് തമിഴ് സിനിമയിലുണ്ടായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ജയലളിതയെ കൈ പിടിച്ചുയര്‍ത്തിയത് എംജിആറാണ്.

അമ്മ വഴി സിനിമയില്‍

ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. അതുവഴി 15 വയസ്സുള്ളപ്പോള്‍ തന്നെ ജയലളിതയും സിനിമയിലെത്തി. തന്റെ പഠനത്തിന് ബാധിക്കാത്ത രീതിയില്‍ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങള്‍.

സിനിമാജീവിതം

എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. 1964 ല്‍ ചിന്നഡ കൊമ്പേ എന്ന കന്നട ചിത്രത്തിലൂടെ നായികയായി. 1965 ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. ജീസസ് എന്ന മലയാള സിനിമയിലും ജയലളിത മുഖം കാണിച്ചിട്ടുണ്ട്. നദിയെ തേടി വന്ത കാതല്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 1992 ല്‍ റിലീസ് ചെയ്ത നീങ്ക നല്ല ഇറുക്കണം എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരിയായി അതിഥി വേഷം ചെയ്തു.

English summary
How was Jayalalithaa as an actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam