For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദർശനയിൽ നിന്ന് 3 തവണ അടി കിട്ടി, വര്‍ഷങ്ങളായി അറിയാം, പ്രണവ് എന്നെ തൊട്ടതുപോലുമില്ലെന്ന് അഭിഷേക്

  |

  മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ് വീനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷൻ നേടി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. എല്ലാത്തരം പ്രേക്ഷകരേയും പരിഗണിച്ച് കൊണ്ടാണ് വിനീത് സിനിമ ചെയ്യുന്നത്. അതിനാൽ തന്നെ യൂത്ത് മാത്രമല്ല കുടുംബപ്രേക്ഷകരും വിനീത് ശ്രീനിവാസൻ ചിത്രം കാണാൻ വേണ്ടി തിയേറ്ററുകളിൽ എത്തുന്നുണ്ട്.

  സ്റ്റുഡിയോയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ തോന്നി, ആകെ ചമ്മിപ്പോയ സംഭവം പറഞ്ഞ് ജ്യോത്സ്ന

  പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവർ ഒഴികെ ഒരു കൂട്ടും പുതുമുഖങ്ങളാണ് ഹൃദയത്തിൽ അണിനിരന്നിരിക്കുന്നത്. പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന സംവിധായകനാണ് വിനീത്. പതിവ് പോലെ ഈ ചിത്രത്തിലൂടെ മികച്ച താരങ്ങളെയാണ് വിനീത് മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴിത വിനീത് ശ്രീനിവാസനെ കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിംഗ് ഓർമകളും പങ്കുവെയ്ക്കുകയാണ് അഭിഷേക് ജോസഫ് ജോര്‍ജ്.

  പുതിയ സന്തോഷം പങ്കുവെച്ച് കൂടെവിടെ താരം മാൻവി, മിത്രയ്ക്ക് ആശംസയുമായി സൂര്യ...

  ഹൃദയത്തിലെ പ്രധാന കഥപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത് അഭിഷേക് ആയിരുന്നു. കേദാര്‍ നരേഷ് എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് താരം അവതരിപ്പിച്ചത്. തന്റേയും അമ്മയുടേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിനീത് ശ്രീനിവാസൻ ചിത്രമെന്നും അഭിഷേക് പറയുന്നുണ്ട്. തമിഴിലൂടെയാണ് നടൻ കരിയർ ആരഭിക്കുന്നത്. ആനന്ദത്തിന്റെ ഓഡീഷനില്‍ പങ്കെടുത്തിരുന്നുവെങ്കിലും അന്ന് ചാൻസ് കിട്ടിയിരുന്നില്ല.. ആനന്ദത്തിലെ കുപ്പി, വിശാഖാണ് ഹൃദയത്തിന്റെ ഓഡീഷനെക്കുറിച്ച് പറഞ്ഞതെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു.

  6 വര്‍ഷമായി ഞാന്‍ വിനീതേട്ടനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അമ്മ വിനീതിനൊപ്പം ജോലി ചെയ്യണമെന്ന് പറഞ്ഞപ്പോഴും അതെങ്ങനെ സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കാന്‍ 3 ദിവസമെടുത്തു. നീ ഈ കഥാപാത്രം നന്നായി ചെയ്യാനാവുമെന്ന് പറഞ്ഞാണ് വിശാഖ് നായര്‍ എന്നെ വിളിച്ചതെന്നും അഭിഷേക് പറഞ്ഞിരുന്നു. വിനീതിനെ കണ്ടത് അവസാനഘട്ട ഓഡീഷനിലാണ്. എന്റെ പേര് വിളിച്ചാണ് വിനീതേട്ടന്‍ എന്നോട് സംസാരിച്ചത്.

  കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ്. ശരിക്കുള്ള കേദാര്‍ കോഴിയാണോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നാണ് അഭിഷേക് പറഞ്ഞത്. കുറച്ചൊരു ഷൈ പേഴ്‌സണാണ് ഞാന്‍. അതാണ് ഇതുവരെ അഭിമുഖങ്ങളൊന്നും നല്‍കാതിരുന്നത്. സിനിമയിലൊക്കെ അഭിനയിച്ച് തുടങ്ങിയതിന് ശേഷമായാണ് ചമ്മലൊക്കെ മാറിയത്.

  ദര്‍ശനയെ 10 വര്‍ഷത്തോളമായി അറിയാമെന്നാം അഭിഷേക് പറയുന്നു. ഞാനായിരുന്നു ദര്‍ശനയുടെ സ്‌റ്റേജ് പെര്‍ഫോമന്‍സിലെ ആദ്യ നായകന്‍. ഞാന്‍ പ്രാങ്കൊക്കെ ചെയ്യുമായിരുന്നു. ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്. 3 തവണ എനിക്ക് അടി കിട്ടി, ദര്‍ശനാ, പതുക്കെ അടിച്ചാല്‍ മതിയെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. പ്രണവ് എന്നെ അടിക്കുന്ന രംഗത്ത് എന്നെ തൊട്ടത് പോലുമില്ല. സിംപിളായ മനുഷ്യനാണ് പ്രണവ് എന്നുമായിരുന്നു അഭിഷേക് കൂട്ടിച്ചേർത്തു.

  ആറ് വർഷത്തിന് ശേഷമാണ് വിനീത് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജേക്കബിന്റെ സ്വർഗരാജ്യമായിരുന്നു ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം. നിവിൻ പോളിയായിരുന്നു നായകൻ. നിവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതും വിനീത് തന്നെയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ തുടക്കം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്താണ് നടന്റെ കരിയർ മാറ്റി മാറിക്കുന്നത്. അജുവിനേയും സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത് വിനീത് ആണ്. ഈ ചിത്രത്തിലും നിരവധി പുതുമുഖങ്ങൾ അണിനിരന്നിട്ടുണ്ട്. വിജയ രാഘവനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

  English summary
  Hridayam Fame Abishek Joseph George Opens Up For Darshana's Slaps In Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X