twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ രണ്ട് പേരില്‍ ആര് എന്റെ അച്ഛനായി വന്നാലും സംതൃപ്തിയോടെ അഭിനയിക്കാം; മോഹന്‍ലാല്‍ പറയുന്നു

    |

    കാമുകനായും ഭര്‍ത്താവായും മകനായും അച്ഛനായും സഹോദരനായും സുഹൃത്തായും മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രങ്ങളെ സ്‌ക്രീനില്‍ കണ്ടത് പോലെയല്ല, നമുക്ക് നേരിട്ട് പരിചയമുള്ള ആരൊക്കയോ പോലെയാണ് തോന്നാറുള്ളത്. മകനായി അഭിനയിക്കുമ്പോഴാണോ അച്ഛനായി അഭിനയിക്കുമ്പോഴാണോ, കാമുകനായി അഭിനയിക്കുമ്പോഴാണോ ഭര്‍ത്താവ് ആയി അഭിനയ്ക്കുമ്പോഴാണോ, സഹോദരനായി അഭിനയിക്കുമ്പോഴാണോ സുഹൃത്തായി അഭിനയിക്കുമ്പോഴാണോ മോഹന്‍ലാല്‍ ഏറ്റവും 'പെര്‍ഫക്ട്' എന്ന് ചോദിച്ചാല്‍ ആരാധകര്‍ കുഴങ്ങിപ്പോവും. എല്ലാം പെര്‍ഫക്ടാണ്, അതുകൊണ്ടാണല്ലോ 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന് വിളിക്കുന്നത് എന്ന് ഒറ്റ വാക്കില്‍ ഉത്തരം പറയാം.

    എന്നാല്‍ സമാനമായ ഈ ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം ഇപ്പോള്‍ ലാല്‍ ഫാന്‍സ് പേജിലൂടെ ഒഴുകി നടക്കുന്നുണ്ട്. തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിക്കുമ്പോഴുള്ള സംതൃപ്തിയെ കുറിച്ച് ലാല്‍ പറയുന്ന വാചകങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇപ്രകാരമാണ് 'അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന്‍ ചേട്ടനും വേണു ചേട്ടനും (നെടുമുടി വേണു) പലതവണ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോഴും എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിച്ചു'

     സെറ്റിൽ അദ്ദേഹം അച്ഛനെ പോലെയായിരുന്നു, മമ്മൂട്ടിയുടെ കെയറിങ്ങിനെ കുറിച്ച് നടി കാർത്തിക സെറ്റിൽ അദ്ദേഹം അച്ഛനെ പോലെയായിരുന്നു, മമ്മൂട്ടിയുടെ കെയറിങ്ങിനെ കുറിച്ച് നടി കാർത്തിക

    nedumudimohanlalthilakan

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

    മോഹന്‍ലാലും തിലകനും അച്ഛന്‍ - മകന്‍ വേഷത്തിലെത്തിയ സിനിമകളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന സിനിമ തീര്‍ച്ചയായും കിരീടം തന്നെയാവും. ചെങ്കോല്‍, സ്പടികം, നരസിഹം, പവിത്രം, മിന്നാരം തുടങ്ങി ഓരോ സിനിമകളിലും മോഹന്‍ലാലും തിലകനും അച്ഛനും മകനുമായി ജീവിയ്ക്കുക തന്നെയായിരുന്നു. നെടുമുടി വേണുവും മോഹന്‍ലാലും ഒന്നിച്ച് ധാരാളം സിനിമകള്‍ അഭിനയിച്ചുവെങ്കിലും അച്ഛനും മകനുമായി എത്തിയ ചിത്രങ്ങള്‍ കുറവാണ്. ബാലേട്ടന്‍, മിസ്റ്റര്‍ ബ്രഹ്മചാരി, തന്മാത്ര തുടങ്ങി വിരലിലെണ്ണാവുന്നത്ര മാത്രം. എന്നാല്‍ ജ്യേഷ്ഠാനുജന്മാരായി ലാലും വേണുവും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. താണ്ഡവവും ഭരതവും തന്നെ മതി അവരുടെ സ്‌ക്രീന്‍ കെമിസ്ട്രി മനസ്സിലാക്കാന്‍.

    അമ്മയുടെ യോഗത്തിനിടെ വന്ന വാര്‍ത്ത! സത്യമാവല്ലേ എന്നാഗ്രഹിച്ചു! ലോഹിതദാസിനെക്കുറിച്ച് മനോജ് കെ ജയന്‍അമ്മയുടെ യോഗത്തിനിടെ വന്ന വാര്‍ത്ത! സത്യമാവല്ലേ എന്നാഗ്രഹിച്ചു! ലോഹിതദാസിനെക്കുറിച്ച് മനോജ് കെ ജയന്‍

    അതേ സമയം മോഹന്‍ലാല്‍ അച്ഛനായി സ്‌ക്രീനില്‍ എത്തുമ്പോഴും എടുപ്പ് ഒട്ടും കുറയുന്നില്ല. ഉടയോന്‍, രാവണപ്രഭു, തന്മാത്ര, ഭ്രമരം, ശിക്കാര്‍, ജില്ല, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടത് മക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച, ഉത്തരവാദിത്വ ബോധമുള്ള അച്ഛനെയാണ്.

    English summary
    I am satisfied while acting with Nedumudi Venu and Thilakan; Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X