For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മായാനദിയിലെ അപര്‍ണയിൽ കണ്ടത് എന്റെ ജീവിതം, സിനിമ മോഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി

  |

  രൺവീർ സിങ്ങിനോടൊപ്പമുള്ള ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയ്ക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയ. മുൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ ജീവിതകഥയെ ആസ്പദമാക്കി കബീർഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡ് താരങ്ങളായ ദീപികയ്ക്കും രൺവീറിനുമൊപ്പം ഒരു മലയാളി താരത്തിനും അവസരം ലഭിച്ചിരുന്നു. ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ ശ്വേത വിനോദാണ് ബോളിവുഡിൽ കന്നിയാത്രയാക്ക് തയ്യാറെടുക്കുന്നത്.

  വിവാഹ ശേഷം ദീപികയും രൺവീറും ഒന്നിക്കുന്ന ചിത്രം, ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിന്റെ ജീവികഥ എന്നിങ്ങനെ 83 യെ കാത്തിരിക്കാൻ ഒരുപാട് കാരണങ്ങൾ പ്രേക്ഷകർക്കുണ്ട്. എല്ലാവരുടേയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ് സിനിമ. നല്ല സിനിമകളുടെ ഭാഗമാകുക എന്നത് വളരെ പ്രയാസകരമാണ്. പല സിനിമകളും സിനിമ മോഹികളായ ആളുകളുടെ യഥാർഥ ജീവിതം വരച്ചു കാട്ടുന്നുണ്ട് . ഇപ്പോഴിത മായാനദിയിലെ അപർണ്ണയും തന്റെ ജീവിതവുമായുളള ബന്ധം വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.

  ആനപ്പറമ്പിലെ വേൾഡ്കപ്പുമായി ആന്റണി വർഗീസ് എത്തുന്നു, ഇനി സെവൻസും പഠിപ്പിക്കും...

  മായാനദിയിലെ പല രംഗങ്ങളിലും തന്റെ ജീവിതം കണ്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ചിത്രത്തിൽ ഒരു സംവിധായകൻ ഐശ്വര്യയെ വിളിച്ച് ഒരു റോളുണ്ടെന്ന് പറയുന്ന രംഗമുണ്ട്. അത് ചെയ്യുന്നോ എന്ന്?. അതുപോലെയൊക്കെ ജീവിതത്തിൽ അനുഭവിച്ച ആളാണ് താൻ. സിനിമയിലുള്ള ആരുമായും ബന്ധമില്ലാതെ സിനിമയിൽ എത്തുന്നവരുടെ അവസ്ഥ ഇതു തന്നെയാണ്. ശ്വേത പറഞ്ഞു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത്. അങ്ങനെയുളള ഒരാളിന് സിനിമയിൽ എത്തണമെങ്കിൽ ഒരുപാട് പ്രയത്നിക്കേണ്ടി വരും. അങ്ങനെയൊരു പോരാട്ടത്തിൽ തന്നെയായിരുന്നു താനും.

  മായാനദിയിൽ താനും

  മായാനദിയിൽ താനും

  മായാനദിയിൽ ശ്വേതയും മുഖം കാണിച്ചിട്ടുണ്ട്. ഐശ്വര്യയുടെ ഇൻട്രോ സീനിലെ ഒരു ഓഡിഷനിൽ. അതിൽ ഏതാനും സെക്കന്റുകൾ നേരത്തേയ്ക്ക് താനും സ്ക്രീനിൽ വന്നു പോകുന്നുണ്ട്. ആദ്യം കാണിക്കുന്ന ഇൻട്രോ വീഡിയോയിൽ താനുമുണ്ട്. അതിന് പകുതി ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ വേണ്ടി വന്നുള്ളൂ. കൂടാതെ കുമ്പളങ്ങിയുടെ ഓഡീഷനിൽ താനും പങ്കെടുത്തിരുന്നു. രണ്ട് മൂന്ന് റൗഡുകൾ കഴിഞ്ഞതായിരുന്നു.

  രൺവീർസിങ്ങിനോടൊപ്പമുളള സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് 83 ലെ ശ്വേതയുടെ റോളിനെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ദീപിക നായികയായി എത്തുന്ന ചിത്രത്തിൽ ക്യാരക്ടർ റോളിലാണ് നടി എത്തുന്നത്. സൗത്തിന്റെ ലേഡിയുടെ കഥാപാത്രമാണ്. പരമ്പരാഗതരീതിയിലുള്ള തമിഴ് പെൺകുട്ടിയെയാണ് 83 ൽ ശ്വേത അവതരിപ്പിക്കുന്നത്.

  മോഹൻലാലിനെ പ്രശംസിച്ച് രജനിയുംകാർത്തിയും!! എന്നാൽ സൂര്യയെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഇങ്ങനെ, കാപ്പാൻ ഓഡിയോ ലോഞ്ച്

  ദീപക് എന്ന കാസ്റ്റ് ഡയറക്ടർ വഴിയാണ് ബോളിവുഡ് കാസ്റ്റ്ഡയറക്ടറായ മുകേഷ് എന്നെ കോൺടാക്റ്റ് ചെയ്യുന്നത്. ദീപക് ഒരു വീഡിയോ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അയക്കുകയും ചെയ്തിരുന്നു അപ്പോൾ ചിത്രത്തിൽ സെലക്ടായി എന്ന് അറിയിച്ചു കൊണ്ടുളള വിളി വന്നു. എന്നാൽ ആദ്യം ഇത് വിശ്വസിക്കാൻ തയ്യാറായില്ല. ഇത് പോലെ അവസാന നിമിഷം പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീം എന്നെ വിളിച്ചപ്പോഴാണ് തനിയ്ക്ക് വിശ്വാസം വന്നത്. എന്നിട്ടും ഈ ചിത്രത്തിന്റെ കാര്യം ആരോടും ഞാൻ പറഞ്ഞിരുന്നില്ല. 83 ശരിയ്ക്കും ഒരു വലിയൊരു അനുഭവമായിരുന്നെന്ന് ശ്വേത അഭിമുഖത്തിൽ പറയുന്നു.

  ഷെയ്ന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകർ ഞെട്ടി!! ഇത് രൺബീറോ? ''ഉല്ലാസം'' ലുക്ക് വൈറൽ

  English summary
  I Like Mayanadi Movie Aparna swetha vinod Says about her Deepika Padukone Movie Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X