twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയിയ്ക്ക് കൈ കൊടുത്തപ്പോള്‍ വിറച്ച് പോയി! ഇളയദളപതിയെ കുറിച്ച് ഐ എം വിജയന്‍

    |

    തമിഴ്‌നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് കൊടിയേറിയിരിക്കുകയാണ്. കൂട്ടത്തില്‍ ഇളയദളപതി വിജയിയുടെ സിനിമയുമുണ്ട്. തെറി, മെര്‍സല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആറ്റ്‌ലി-വിജയ് കോംബെയിലെത്തിയ ബിഗില്‍ ആണ് തിയറ്ററുകളില്‍ പൂരപ്പറമ്പാക്കി കൊണ്ടിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

    ഫുട്‌ബോളിനെ ആസ്പദമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ബിഗില്‍. സിനിമയില്‍ മലയാളത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരവും സിനിമാ നടനുമായ ഐഎം വിജയനും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഐം എം വിജയന്‍ നിരവധി അഭിമുഖങ്ങളും നടത്തിയിരുന്നു. അതില്‍ മനോരമയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ വിജയിയുടെ സ്‌നേഹത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം താരം സൂചിപ്പിച്ചിരിക്കുകയാണ്.

    വിജയിയെ കുറിച്ച് ഐ എം വിജയന്‍

    രണ്ട് മൂന്ന് തമിഴ് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ടാവണം വിജയിയുടെ മാനേജര്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. വിജയിയോടൊപ്പം ഒരു സിനിമയെന്ന് കേട്ടപ്പോള്‍ എനിക്കും വിശ്വസിക്കാനായില്ല. വിജയിയുടെ സിനിമോ എന്നാണ് ആദ്യം ചോദിച്ചത്. അതെ വിജയിയുടെ സിനിമ തന്നെയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തായാലും ഉണ്ട് സാറെ എന്ന് പറഞ്ഞു. വിജയിയെ പോലൊരു സൂപ്പര്‍താരത്തിന്റെ ചിത്രത്തില്‍ ഒരു സീന്‍ എങ്കിലും കിട്ടുന്നത് മഹാഭാഗ്യമാണ്.

     വിജയിയെ കുറിച്ച് ഐ എം വിജയന്‍

    വളരെ കൂളായിട്ടുള്ള വ്യക്തിയാണ് വിജയ്. ഈ സിനിമയില്‍ ഫുട്‌ബോള്‍ കളിക്കാരന്റെ റോളിലാണല്ലോ എത്തുന്നത്. അതിനായി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ രംഗങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എന്നോട് സംശയങ്ങളൊക്കെ ചോദിക്കാറുണ്ട്. സെറ്റിലെത്തി ആദ്യം അദ്ദേഹത്തിന് കൈ കൊടുത്ത നിമിഷം മറക്കാനാകില്ല. ആദ്യം തന്നെ ഞാന്‍ പറഞ്ഞു, സാര്‍ ഞാനൊരു അഭിനേതാവല്ല, ഫുട്‌ബോള്‍ കളിക്കാരനാണെന്ന്.

    വിജയിയെ കുറിച്ച് ഐ എം വിജയന്‍

    അതിനെന്താണ് സാര്‍, ദേശീയതലത്തിലെ കളിക്കാരനാണെന്ന് എനിക്കാറിയാവുന്നതല്ലേ എന്നായിരുന്നു വിജയിയുടെ മറുപടി. എന്റെ ഭാര്യയും മക്കളും വിജയിയുടെ ആരാധകരാണ്. അവരെ കൂടി ഒരു ദിവസം സെറ്റിലേക്ക് വിളിച്ചോട്ടെയെന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്റെ ഭാര്യ വിജയിയെ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹം എഴുന്നേറ്റിട്ട് ഇരിക്കാന്‍ കസേര ഇട്ട് കൊടുത്തു. അതൊക്കെ ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല. അത്രമാത്രം സിംപിളാണ് വിജയ്.

    വിജയിയെ കുറിച്ച് ഐ എം വിജയന്‍

    സംഘട്ടനത്തിന് ഇടയ്ക്ക് വിജയിയെ ഞാന്‍ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. എനിക്കത് ചെയ്യാന്‍ മടിയായിരുന്നു. സംവിധായകന്‍ ആറ്റ്‌ലിയോട് ഇത് എങ്ങനെ ചെയ്യും? ഞാന്‍ എങ്ങനെ ചവിട്ടുമെന്ന ചോദിക്കുന്നത്ച വിജയ് കേട്ടു. അദ്ദേഹം വന്ന് എന്റെ കാലെടുത്ത് നെഞ്ചത്ത് വച്ചിട്ട് സാര്‍ ഇങ്ങനെ ചവിട്ടിക്കോളു, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. മറഡോണയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചപ്പോള്‍ തോന്നിയ അതേ വികാരമാണ് വിജയിയോടൊപ്പം അഭിനയിച്ചപ്പോള്‍ എനിക്ക് തോന്നിയതെന്നും ഐം വിജയന്‍ പറയുന്നു.

     വിജയിയെ കുറിച്ച് ഐ എം വിജയന്‍

    ബിഗിലിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുക്കളും പരിചയക്കാരും അഭിനന്ദനമറിയിച്ച് കൊണ്ട് വിളിക്കുന്നുണ്ടെന്ന് പറയുകയാണ് ഐ എം വിജയനിപ്പോള്‍. ചിത്രത്തിന്റെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. സംവിധായകന്‍ ആറ്റ്‌ലിയാണ് കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. അദ്ദേഹം തന്നെയാണ് വിജയിയെ പരിചയപ്പെടുത്തി തന്നതും. ഒരു കട്ട വിജയ് ഫാനാണ് ഞാന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നെന്നും ഐ എം വിജയന്‍ പറയുന്നു.

    English summary
    I M Vijayan Talks About Actor Vijay
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X