For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ കാണാന്‍ കൊതിച്ച് സിനിമയിലെത്തി!! അന്ന് മമ്മൂക്കയുടെ കൂടെ മധുരരാജയില്‍, ഇന്ന്...

  |

  മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി പുറത്തു വന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്. മമ്മൂക്കയ്ക്കൊപ്പം മലയാളത്തിലേയും തെന്നിന്ത്യയിലേയും സൂപ്പർ താരങ്ങൾ അണിനിരന്നിരുന്നു. ഈ ചിത്രത്തിൽ ആരും ശ്രദ്ധിക്കാതെ ഒരു മൂലയിൽ ഇന്ന് കേരളക്കര സംസാരിക്കുന്ന ഒരു യുവതാരമുണ്ടായിരുന്നു. ''എന്റെ അച്ഛൻ റിച്ചാ എന്ന് മകൻ .. ബുദ്ധിയാണ് എന്റെ മകന്റെ പ്രധാന സംഭവമെന്ന് അമ്മ''... ഈ ഡയലോഗ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് നസ്ലിൻ. മമ്മൂക്കയെ കാണാൻ കൊതിച്ച് ജൂനിയർ ആർട്ടിസ്റ്റായ റിച്ചായ ബുജിയുടെ സിനിമ ജീവിതം തുടങ്ങിയത് ഇങ്ങനെയാണ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

  മോഹൻലാലിന്റെ പ്രണയ രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്! പാട്ട് ചിത്രീകരണത്തെ കുറിച്ച് പ്രിയപ്പെട്ട സംവിധായകൻ...

  മമ്മൂക്കയുടെ കട്ട ഫാനാണ് നസ് ലിൻ. ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂക്കയെ ഒന്നു നേരിൽ കാണാണമെന്ന്. ആ ആഗ്രഹത്തിനു പുറത്താണ് മധുരരാജയിൽ ജൂനിയർ ആർട്ടിസ്റ്റായി പോയത്. 600 പേരിൽ ഒരാൾ മാത്രമായിരുന്നു താൻ. എന്നാൽ ആ ചിത്രത്തിലൂടെ മമ്മൂക്കയെ കാണാൻ സാധിച്ചു. തണ്ണീർ മത്തന് മുൻപ് ഒരു ഷോർട്ട് ഫിലിം അഭിനയിച്ചിട്ടില്ല.സ്കൂളിലും കോളേജിലും ഇതേ അവസ്ഥയായിരുന്നു. കോളേജിലെ സുഹൃത്തുകൾ വഴിയാണ് സിനിമയെ കുറിച്ച് അറിയുന്നത്.

  മധുരരാജയിൽ ഒറ്റ ഫ്രെയിമിൽ മാത്രമായിരുന്നു നാസ്ലിൻ പ്രത്യക്ഷപ്പെട്ടത്. അത് മൊബൈൽ പകർത്തി കൂട്ടുകാരെ കാണിക്കുകയും ചെയ്തിരുന്നു. ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികളുടെ സ്ക്കൂള്‍ജീവിതവും പ്രണയവും പ്രതിപാദിക്കുന്ന ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ' തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാത്യൂ തോമസിന്റെ സുഹൃത്ത് ജൈസണ്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ കെ ഗഫൂർ അവതരിപ്പിക്കുന്നത്.

  വിനീത് ഏട്ടൻ അടിപൊളിയായിരുന്നു. ഇടയ്ക്ക് കഥയും പാട്ടും ഡാൻസും ചെയ്യും. സംവിധാനയകൻ ഗിരീഷേട്ടനും തിരക്കഥകൃത്ത് ഡീൻ ചേട്ടനും അങ്ങനെ തന്നെയാണ് . തിരക്കഥയില്ലാത്ത ഒരുപാട് കോഡികളും ഡയലോഗും ചിത്രത്തിലുണ്ട്. അതൊക്കെ അപ്പോൾ അവർക്ക് തോന്നുന്നതാണ്. വളരെ സിമ്പിളായിട്ടാണ് ഗിരീഷേട്ടൻ കാര്യങ്ങൾ പറഞ്ഞു തരുന്നത്.

  മാത്യൂ ക്യാമ്പിലെത്തി ദിവസങ്ങൾക്ക് ശേഷമായിരുന്നു താൻ ക്യാമ്പിലെത്തിയത്. ആദ്യമൊക്കെ മിണ്ടാൻ അൽപം നാണവും മടിയുമൊക്കയായിരുന്നു. അത് പിന്നീടെ സെറ്റാവുകയായിരുന്നു കളിയും ചിരിയും പാട്ടും പോലെ സ്കൂൾ ജീവിതത്തിലെ സുഹൃത്തുക്കളെകാൾ വലിയ സുഹൃത്തുക്കളാവുകയായിരുന്നു. ഈ സൗഹൃദം സിനിമയിലും പ്രതിഫലിച്ചിരുന്നു.

  കൊച്ചിയിലും പരിസരങ്ങളിലുളളവരാണ് ചിത്രത്തിൽ സ്കൂൾ സുഹൃത്തുക്കളായി അഭിനയിച്ചത്. ഷൂട്ട് തുടങ്ങിയതിനു ശേഷമാണ് അനശ്വര സെറ്റിലെത്തിയത്. ആദ്യം സംസാരിക്കാൻ മടിയായിരുന്നു. പിന്നെ ഇങ്ങോട്ട് വന്ന് സംസാരിക്കാൻ തുടങ്ങി. പിന്നെ നിർത്തിയില്ല. കലപില വർത്തമാനമായിരുന്നു.

  കഥ കേട്ടപ്പോൾ തന്റെ കഥപോലെ തോന്നി. സിനിമയിൽ ചെയ്ത കാര്യങ്ങളൊക്കെ സ്കൂൾ ജീവിതത്തിലും ചെയ്തിട്ടുണ്ട്. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനും ഇന്റർവെല്ലിന് പുറത്ത് കടയിലൊക്കെ പോയിട്ടുണ്ട്. സ്കൂളിൽ നിന്ന് ചെറിയ സസ്പെൻഷനൊക്കെ കിട്ടിയിട്ടുണ്ട്.

  English summary
  Iam A Big Fan Of Mammootty Thanner Mathan Dinangal Fame Naslin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X