»   »  മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകും! കോട്ടയം കുഞ്ഞച്ചൻ 2 നെ കുറിച്ച് മിഥുന് പറയാനുണ്ട് ചിലത്

മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകും! കോട്ടയം കുഞ്ഞച്ചൻ 2 നെ കുറിച്ച് മിഥുന് പറയാനുണ്ട് ചിലത്

Written By:
Subscribe to Filmibeat Malayalam

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് പ്രേക്ഷകർക്ക് ആഘോഷമായിരുന്നു. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കുഞ്ഞച്ചന്റെ ചിത്രങ്ങളും ട്രോളുകളുമായിരുന്നു. എന്നാൽ ആ ആഹ്ലാദ പ്രകടനം  അവസാനിക്കാൻ മണിക്കൂറുകൾ മാത്രം മതിയായിരുന്നു. പിന്നെ വിവാദങ്ങളായി ചോദ്യമായി പറച്ചിലായി ഏറ്റവും ഒടുവിൽ അങ്ങനെയൊരു ചിത്രം പുറത്തു വരുമോ എന്ന സംശയമാത്രമായി പ്രേക്ഷകരുടെ മനസിൽ.

mithun

കല്യാണം രഹസ്യമാക്കി, വിവാഹത്തെ കുറിച്ചുള്ള ശ്രിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ...


രണ്ടു ദിവസമായി പ്രേക്ഷകരുടെ മനസിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് അദ്ദേഹം പ്രതികരിച്ചത്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എതിർപ്പുമായി ആദ്യ ഭാഗത്തിന്റെ സംവിധായകൻ ടിഎസ് സുരേഷ് ബാബുവും നിർമ്മാതാവ് എം മണിയും രംഗത്തെത്തിയിരുന്നു.


കൃഷ്ണം വെറുമൊരു കഥയല്ല! ജീവിതത്തിൽ നേരിട്ട സംഭവങ്ങൾ, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍


ചിത്രം ഉണ്ടാകുമോ

ഇപ്പോൾ ചിത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിഷയങ്ങളൊന്നും താൻ കാര്യമാക്കുന്നില്ല. മമ്മൂട്ടി ചിത്രവുമായി മുന്നോട്ടു പോകുമെന്നും മിഥുൻ പറ‍ഞ്ഞു. ഈ സിനിമയെ കുറിച്ചു കൂടുതൽ കാര്യം പറയേണ്ടത് നിർമ്മാതാവ് വിജയ് ബാബുവാണ്. അദ്ദേഹം അതിനെ കുറിച്ച് പറയുക തന്നെ ചെയ്യും. എന്നാൽ ഇപ്പോൾ ഒന്നു മാത്രം പറയാം എന്തൊക്കെ വിവാദങ്ങൾ വന്നാലും മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ചു ഉയരുന്ന വാർത്തകൾ പലതും കാടടച്ച് വെടിവെയ്ക്കുന്നതു പോലെയാണ്. അതേസമയം ഇപ്പോൾ ഉയർന്നു വരുന്ന പ്രശ്നങ്ങൾക്ക് പിന്നിലെ കാരണം എന്താണെന്നു തനിയ്ക്ക് അറിയില്ലെന്നും മിഥുൻ പറഞ്ഞു. അവസാന നിമിഷം ചിത്രത്തിനെ കുറിച്ചുണ്ടായ ഈ വിവാദങ്ങൾ ഒരു രീതിയിലു തന്നെ ബാധിക്കില്ലെന്നും സിനിമയുമായി മുന്നോട്ടു തന്നെ പോകുമെന്നും മിഥുൻ വ്യക്തമാക്കി.


അണിയറ പ്രവർത്തകരുമായി സംസാരിച്ചു

കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗ പ്രഖ്യാപനം നടത്തുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു ഇതിനെ കുറിച്ചുള്ള ചർച്ച നടത്തിയിരുന്നു. കൂടാതെ ആദ്യ ഭാഗത്തിന്റെ തിരകഥകൃത്ത് ഡെന്നീസ് ജോസഫുമായും താൻ ഈ വിഷയം സംസാരിച്ചിരുന്നുവെന്നും മിഥുൻ പറഞ്ഞു. അദ്ദേഹം ഇതിനെ വളരെ സന്തോഷത്തോടുകൂടിയാണ് സ്വീകരിച്ചത്. രണ്ടാം ഭാഗത്തിന് മികച്ച പിന്തുണയും നൽകിയിരുന്നു. എന്നാൽ പിന്നീട് നടന്ന സംഭവവികാസങ്ങളെ കുറിച്ചു തനിയ്ക്ക് അറിവില്ലെന്നു മിഥുൻ പറഞ്ഞു. ഇനിയുള്ള കാര്യങ്ങൾ സങ്കേതിക പ്രശ്നങ്ങളാണെന്നു തോന്നുന്നെന്നും അത് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രശ്നത്തിന്റെ തുടക്കം

രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനു ശേഷം ആദ്യ ഭാഗത്തിന്റെ നിർമ്മാതാവ് എം മണിയുടെ വെളിപ്പെടുത്തലാണ് കാര്യങ്ങൾ തകിടം മറിച്ചത്. ചിത്രത്തിന് പകർപ്പവകാശം നൽകിയിട്ടില്ലെന്നാണ് മണിയുടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു മുൻപ് തന്നെ എം മണിയുമായി സംസാരിച്ചിരുന്നു. എന്നാൽ വിവാദം തലപ്പൊക്കാൻ തുടങ്ങിയപ്പോൾ മറുപടിയുമായി വിജയ് ബാബു രംഗത്തെത്തിയിരുന്നു. ആദ്യ ഭാഗത്തിന്റെ അണിയറ പ്രവർത്തകർക്ക് ബുദ്ധിമുട്ടാണെങ്കിൽ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ ചിത്രം ചെയ്യുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കുഞ്ഞച്ചനുമായി സാമ്യമുള്ള കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലെന്ന് അദ്ദേഹം പറ‍ഞ്ഞിരുന്നു.രണ്ടാം ഭാഗത്തിനു താൽപര്യമുണ്ടായിരുന്നു.

കോട്ടയം കുഞ്ഞച്ചൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സംവിധായകൻ സുരേഷ് ബാബുവിനെ താൽപര്യമുണ്ടായിരുന്നത്ര. അത് അദ്ദേഹം 15 വർഷങ്ങൾക്കു മുമ്പേ വെളിപ്പെടുത്തിയിരുന്നെന്ന് തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് മനേരമയോട് പറഞ്ഞിരുന്നു.
എന്നാൽ അന്ന് തനിയ്ക്ക് ഇതിനോട് ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു സിനിമയുടെ രണ്ടാംഭാഗം എഴുതാൻ താൽപര്യമില്ലാത്തതു കൊണ്ടാകണം അന്നത്തെ സുരേഷിന്റെ ആവശ്യം താൻ നിരസിച്ചത്. എന്നാൽ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാൻ സുരേഷിനു നല്ല ആഗ്രഹമുണ്ടായിരുന്നു. അതു മനസിലാക്കിയ ഞാൻ ഇതിനായി പല തിരക്കഥകൃത്തുകളേയും സമീപിച്ചിരുന്നു. ആദ്യം സിബി ഉദയനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ സൂപ്പർ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ രണ്ടാംഭാഗം പ്രതീക്ഷിച്ച വിജയം നേടാതിരുന്നതു കൊണ്ടാകണം അദ്ദേഹം ഇതിനോട് താൽപര്യം കാട്ടിയിരുന്നില്ല. പിന്നീട് സമീപിച്ചത് രൺജി പണിക്കരെയാണ്. എന്നാൽ അദ്ദേഹത്തിനു തൽപര്യമുണ്ടായിരുന്നില്ല.English summary
iam countinou this work midhun manuel thomas say about kottayam kunjachan second part

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X