»   » മോഹന്‍ലാലും സുമലതയും, തൊണ്ണൂറുകളില്‍ ചാര്‍ലി പുനരവതരിപ്പിച്ചാല്‍ ആരൊക്കെയാവും താരങ്ങള്‍ !!

മോഹന്‍ലാലും സുമലതയും, തൊണ്ണൂറുകളില്‍ ചാര്‍ലി പുനരവതരിപ്പിച്ചാല്‍ ആരൊക്കെയാവും താരങ്ങള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും തകര്‍ത്ത് അഭിനയിച്ച ചിത്രമായ ചാര്‍ലി പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതിയ ചാര്‍ലി പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെയായിരുന്നു. മുന്‍കാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു.

സൗദിയും യുഎഇയും ചെയ്തത് പോലെ ഖത്തര്‍ ചെയ്യില്ല... പൗരന്‍മാര്‍ക്ക് ഖത്തറില്‍ തുടരാം; എന്താണ് കാരണം?

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമാണ് ചാര്‍ലി. ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെ തേടിയെത്തിയത്. ചാര്‍ലി സ്റ്റൈലും ഏറെ തരംഗമായിരുന്നു ആ സമയത്ത്. ചാര്‍ലിയായി ദുല്‍ഖറും ടെസ്സയായി പാര്‍വതിയും കനിയായി അപര്‍ണ്ണ ഗോപിനാഥും സുനിക്കുട്ടനായി സൗബിനും തകര്‍ത്തഭിനയിച്ച ചിത്രം 90 കളിലേക്ക് മാറ്റിയെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും താരങ്ങള്‍ എന്ന് നമുക്കൊന്നു നോക്കിയാലോ??

നടപടി എടുത്തില്ല, പാറ്റൂരിൽ കെടുകാര്യസ്ഥത തുടരുന്നു; സർവ്വീസിലേക്ക് തിരിച്ചുവരുമെന്ന് ജേക്കബ് തോമസ്!

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !

ചാര്‍ലി തൊണ്ണൂറുകളിലേക്ക്

2015ലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമായ ചാര്‍ലി പുറത്തിറങ്ങിയത്. എന്നാല്‍ ഈ സിനിമ തൊണ്ണൂറുകളിലായിരുന്നു ഇറങ്ങുന്നതെങ്കില്‍ താരങ്ങളായി ആരൊക്കെ എത്തുമെന്ന് നോക്കിയാലോ, അക്കാലത്ത് തിളങ്ങി നില്‍ക്കുന്ന താരങ്ങളെ വെച്ച് ചര്‍ലിയെ നമുക്കൊന്ന് സങ്കല്‍പ്പിച്ചാലോ

ചാര്‍ലിയായി മോഹന്‍ലാല്‍

മലയാള സിനിമയിലെ അതുല്യ പ്രതിഭ മോഹന്‍ലാല്‍ തന്നെയാണ് ചാര്‍ലിയെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍. കുറുമ്പുകളും തളി തമാശയുമായി അന്തേവാസികള്‍ക്കിടയിലെത്തുന്ന ചാര്‍ലിയില്‍ എവിടെയൊക്കെയോ ദുല്‍ഖര്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ കൈയ്യില്‍ ചാര്‍ലി ഭദ്രമാവും.

ടെസ്സയായി ശോഭന

അഞ്ജാതനായി തനിക്ക് മുന്നില്‍ നാടകം കളിക്കുന്ന ചാര്‍ലിക്ക് വേണ്ടി തിരഞ്ഞ് നടക്കാനും അവനെക്കുറിച്ചോര്‍ത്ത് അസ്വസ്ഥയാവാനും ഒടുവില്‍ മത്സരങ്ങള്‍ ഓരോന്നായി വിജയകരമായി നേരിടാനും ടെസ്സയ്‌ക്കേ കഴിയൂ. പാര്‍വതിയാണ് ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. തൊണ്ണൂറുകളിലേക്ക് ഈ ചിത്രത്തെ മാറ്റി മറിക്കുമ്പോള്‍ ടെസ്സ ശോഭനയുടെ കൈയ്യില്‍ സുരക്ഷിതയാണ്.

കനിയായി സുമലത

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തന്റെ മറണമാണെന്ന് കരുതി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന കനിയെ ജീവിതത്തിലേക്ക് തിരികെ നടത്തുന്നത് ചാര്‍ലിയാണ്. തുടക്കത്തില്‍ ചാര്‍ലിയെ വെറുത്തിരുന്ന കനി പിന്നീട് ചാര്‍ലിയെ സ്്‌നേഹിച്ചു പോവുന്നു. കനിയെ അവതരിപ്പി്ക്കുന്നതിന് സുമലതയെയാണ് തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട താരമായ സുമലതയുടെ കൈയ്യില്‍ കനി സുരക്ഷിതയാവും സംശയം വേണ്ട.

സണ്ണിക്കുട്ടനായി ജഗതി ശ്രീകുമാര്‍

ദുല്‍ഖര്‍ സല്‍മാനോടൊപ്പം മികച്ച കൂട്ടുകെട്ടാണ് സൗബിന്‍ ഷാഹിര്‍ സൃഷ്ടിച്ചത്. ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ അത്രമേല്‍ ഇഷ്ടപ്പെടടിരുന്നു. മോഹന്‍ലാലിനോടൊപ്പം ഈ വേഷം ചെയ്യാന്‍ഏറ്റവും അനുയോജ്യന്‍ ജഗതി ശ്രീകുമാര്‍ തന്നെയാണ്.

English summary
Charlie 90's casting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam